വെള്ളിയാഴ്ചകളിൽ ഈ സ്തോത്രം ജപിച്ചാൽ സർവാഭീഷ്ട സിദ്ധി.

വെള്ളിയാഴ്ചകളിൽ ഈ സ്തോത്രം ജപിച്ചാൽ സർവാഭീഷ്ട സിദ്ധി.

Share this Post

സ്‌കന്ദപുരാണത്തില്‍ പ്രതിപാദിക്കപ്പെട്ടിട്ടുള്ള ഈ ശുക്രസ്‌തോത്രം മുടങ്ങാതെ ദിവസത്തില്‍ ഒരു പ്രാവശ്യമെങ്കിലും ചൊല്ലുകയാണെങ്കില്‍ മഹാലക്ഷ്മീകടാക്ഷം, സമ്പത്ത്, ആരോഗ്യം, സൗഖ്യം, സന്താനഗുണം, പാണ്ഡിത്യം എന്നിവ സിദ്ധിക്കുന്നതാണ്. നിത്യേന ജപിക്കാൻ അസൗകര്യമുള്ളവർ വെള്ളിയാഴ്ചകളിൽ 9 തവണ ജപിക്കുക.


ശുക്രഃ കാവ്യ ശുക്രരേതാഃ
ശുക്ലാംബരധരഃ സുധീഃ
ഹിമാഭഃ കുരു ധവളഃ
ശുഭ്രാംശുഃ ശുക്ലഭൂഷണഃ

കാവ്യത്തെ പോറ്റുന്നവനും ശുഭ്രതേജസ്സുള്ളവനും വെള്ളവസ്ത്രങ്ങള്‍ ധരിക്കുന്നവനും മഞ്ഞുപോലെ ശുദ്ധമായ ആകാരമുള്ളവനും വെണ്‍പ്രഭ ചൊരിയുന്നവനും വെണ്‍നിറമുള്ള ആഭരണങ്ങളിഷ്ടപ്പെടുന്നവനും.

നീതിജ്‌ഞോ നീതികൃന്നീതി
മാര്‍ഗ്ഗഗാമി ഗ്രഹാധിപഃ
ഉശനാവേദവേദാംഗ-
പാരഗഃ കവിരാത്മവിത്

നീതിശാസ്ത്രങ്ങളറിഞ്ഞിരിക്കുന്നവനും നീതി മാത്രം ചെയ്യുന്നവനും ആ മാര്‍ഗ്ഗത്തില്‍ സഞ്ചരിക്കുന്നവനും ഭവിഷ്യത്തുക്കളെപ്പറ്റി അറിഞ്ഞിരിക്കുന്നവനും ഗ്രഹങ്ങളുടെ അധിപനും ‘ഉശന’ എന്ന് പേരുള്ളവനും വേദാന്തങ്ങളില്‍ അദ്വിതീയനും യഥാര്‍ത്ഥ ആത്മസ്വരൂപത്തെ അറിയുന്നവനും.

ഭാര്‍ഗ്ഗവഃ കരുണാസിന്ധുര്‍ ജ്ഞാനഗമ്യ സുതപ്രദഃ
ശുക്രസൈ്യതനി നാമാനി ശുക്രം സ്മൃത്വാ തുയഃ പഠേത്
ആയുര്‍ ധനം സുഖം പുത്രം ലക്ഷ്മീം വസതിമുത്തമാം
വിദ്യാംചൈവ സ്വയം തസ്‌മൈ ശുക്രസ്തുഷ്‌ടോ ദദാതിഹി

ഭാര്‍ഗ്ഗവനും കാരുണ്യവാനും ജ്ഞാനത്താല്‍ അറിയുവാന്‍ കഴിയുന്നവനും പുത്രകളത്രാദി സകല സമ്പത്തുക്കളെയും നല്‍കുന്നവനുമായ ശുക്രന്റെ ഈ നാമങ്ങള്‍ ഭക്തിയോടെ നിത്യവും ഉരുവിടുന്നവര്‍ക്ക് സുഖവും സമ്പത്തും സൽബുദ്ധിയും വിദ്യാധനവും ഭവനസുഖവും ശുക്രന്‍, ക്ഷയിക്കാതെ പ്രദാനം ചെയ്യുന്നതാണ്.
മുകളില്‍ പറഞ്ഞ ശുക്രസ്‌തോത്രം മുടങ്ങാതെ പ്രഭാതസന്ധ്യയിലും സായംസന്ധ്യയിലും ജപിക്കുക. സര്‍വ്വാഭീഷ്ടങ്ങളും സാധിക്കും.

ഹിമകുന്ദമൃണാളാഭം
ദൈത്യാനാം പരമ ഗുരും
സര്‍വശാസ്ത്ര പ്രവക്താരം
ഭാര്‍ഗ്ഗവം പ്രണമാമ്യഹം

മഞ്ഞ്, കുരുക്കുത്തിമുല്ലപ്പൂവ്, താമരവളയം ഇവപോലെ പ്രഭയുള്ളവനും അസുരന്മാരുടെ ഗുരുവും സര്‍വ്വശാസ്ത്രങ്ങളെയും പഠിപ്പിക്കുന്നവനുമായ ശുക്രാചാര്യനെ ഞാന്‍ നമസ്‌ക്കരിക്കുന്നു.


Share this Post
Specials