ശത്രുസംഹാര പൂജയും പുഷ്പാഞ്ജലിയും എന്തിനാണ്..?

ശത്രുസംഹാര പൂജയും പുഷ്പാഞ്ജലിയും എന്തിനാണ്..?

Share this Post

ശത്രുസംഹാര പൂജ

മറ്റാർക്കെങ്കിലും നമ്മളോടു ശത്രുതയുണ്ടെങ്കിൽ ആ ശത്രുതയെ വേരോടെ പിഴുതു കളയുന്നതിനായാണ് ക്ഷേത്രങ്ങളിൽ ശത്രു സംഹാര പൂജയും ശത്രു സംഹാര പുഷ്പാജ്ഞലിയുമെല്ലാം നടത്തുന്നത്.

ശത്രുസംഹാര പൂജ , ശത്രുസംഹാര പുഷ്പാഞ്ജലി എന്നൊക്കെ കേൾക്കുമ്പോൾ എന്തായിരിക്കും നിങ്ങളുടെ മനസ്സിൽ തോന്നുക? ഈ പൂജ ചെയ്താൽ നിങ്ങളുടെ ശത്രുക്കൾ നശിച്ചു പോകും എന്നാണോ? എന്നാൽ നിങ്ങൾക്കു തെറ്റി, നമ്മുടെ ശത്രുക്കൾ സത്യത്തിൽ ആരാണെന്ന് ചിന്തിച്ചിട്ടുണ്ടോ? ഒരു സംശയവും വേണ്ട നാമോരോരുത്തരുടെയും ശത്രുക്കൾ നമ്മിൽത്തന്നെ കുടികൊള്ളുന്ന കാര്യങ്ങൾ തന്നെയാണ്.കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം തുടങ്ങി നാമോരോരുത്തരിലുമുള്ള ദുഷ്ടശക്തികളെ നിയന്ത്രിക്കുന്നതാണ് ശത്രുസംഹാരം.

ക്ഷേത്രങ്ങളിൽ ചെന്ന് ശത്രു സംഹാര പൂജ എന്ന് ശബ്ദം താഴ്ത്തി മാത്രമേ നമ്മൾ പറയാറുള്ളു. സ്വന്തം ശത്രുവിൻ്റെ നാശം കാണുന്നതിനായി ചെയ്യുന്ന കർമമാണെന്ന് വിശ്വസിക്കുന്നതുകൊണ്ട് മറ്റുള്ളവർ കേട്ടാൽ എന്ത് കരുതും എന്ന ചിന്തമൂലമാണ് പലരും ഇങ്ങനെ പെരുമാറുന്നത്. എന്നാൽ ശത്രു സംഹാര പൂജ എന്തിനു വേണ്ടി നടത്തുന്നു എന്നതിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കേതെയാണ് മിക്കവരും ഇങ്ങനെ പെരുമാറുന്നത് എന്ന് വേണം കരുതാൻ.

മറ്റാർക്കെങ്കിലും നമ്മളോടു ശത്രുതയുണ്ടെങ്കിൽ ആ ശത്രുതയെ വേരോടെ പിഴുതു കളയുന്നതിനായാണ് ക്ഷേത്രങ്ങളിൽ ശത്രു സംഹാര പൂജയും ശത്രു സംഹാര പുഷ്പാജ്ഞലിയുമെല്ലാം നടത്തുന്നത്. അതല്ലാതെ ശത്രുവിനെ ഉന്മൂലനം ചെയ്യുന്നതിനു വേണ്ടിയുള്ളതല്ല ഈ കർമം. അത്തരം ദുഷ്ക്കർമങ്ങൾക്കായുള്ള ഒന്നും ക്ഷേത്രങ്ങളിൽ ചെയ്യാറില്ല. മോശമായ ദശാപഹാര കാലത്താണ് ശത്രുദോഷം നമുക്ക് കൂടുതലായി അനുഭവപ്പെടുന്നത്.

നിങ്ങളുടെ പൂജ ഓൺലൈൻ ആയി ബുക്ക് ചെയ്യാം..

ശത്രു സംഹാര പുഷ്പാജ്ഞലി നടത്തിയാൽ ഗൃഹദോഷം, ദൃഷ്ടി ദോഷം ശാപങ്ങൾ എന്നിവയിൽ നിന്ന് മോചനം ലഭിക്കുമെന്നാണ് വിശ്വാസം. കുടുംബ ബന്ധങ്ങൾ ശക്തിപ്പെടുത്തുക, ഭയം, മാനസിക പ്രശ്നങ്ങൾ, കടം എന്നിവയിൽ നിന്നുള്ള മോചനം എന്നിവക്കായി ശത്രു സംഹാര പൂജ നടത്താറുണ്ട്. വിവാഹം നടക്കാൻ കാലതാമസം, ജോലി സംബന്ധമായ പ്രശ്നങ്ങൾ, സാമ്പത്തിക ബാധ്യതകൾ എന്നിവ വരുന്ന കുറക്കുന്നതിനും ശത്രു സംഹാര പൂജകൾ നടത്താറുണ്ട്.


Share this Post
Rituals