Monday, September 21, 2026

Home

ഹരിഹര പുത്ര മാലാമന്ത്രം

ഹരിഹര പുത്ര മാലാമന്ത്രം

നാളെ ധനുമാസത്തിലെ ആദ്യ ശനിയും ശാസ്താ പ്രീതികരമായ ഉത്തരം നക്ഷത്രവും ചേർന്ന് വരുന്ന പുണ്യ സുദിനമാണ്. അന്നേ ദിവസം ചെയ്യുന്ന ശാസ്താ പ്രാർത്ഥനകൾക്കും വഴിപാടുകൾക്കും വിശേഷാൽ ഫലസിദ്ധിയുണ്ട്. ശാസ്‌താനുഗ്രഹ പ്രാപ്തിക്കു ഏറ്റവും സഹായകമായ മന്ത്രങ്ങളിൽ ഒന്നാണ് ഹരിഹര പുത്ര മാലാ മന്ത്രം. ഈ മന്ത്രം സകല തടസ്സ നിവാരകവും സകല ആഗ്രഹ സാധ്യകരവും ആകുന്നു. 8 ശനിയാഴ്ചകൾ തുടർച്ചയായി ജപിക്കുന്നത് അത്യുത്തമമാണ്. ഹരിഹര പുത്ര മാലാമന്ത്രം ഓം നമോ ഭഗവതേ രുദ്രകുമാരായ ഹരിഹരപുത്രായ ആര്യായഹാടകാചലകോടിമധുരസാരമഹാഹൃദയായ ഹേമജാംബൂനദനവരത്ന-സിംഹാസനാധിഷ്ഠിതായ വൈഡൂര്യമണിമണ്ഡപക്രീഡാഗൃഹായലാക്ഷാകുങ്കുമജപാവിദ്യുത്തുല്യപ്രഭായ പ്രസന്നവദനായ ഉന്മത്തചൂഡാകലിതലോലമാല്യവൃതവക്ഷഃസ്തംഭമണിപാദുകാമണ്ഡപായപ്രസ്ഫുംരൻ അനിമണ്ഡിതോപകർണായ പൂർണാലങ്കാരബന്ധുരദന്തിനിരീക്ഷിതായകദാചിത് കോടിവാദ്യാതിശായിനിരന്തരജയശബ്ദമുഖരനാരദാദി ദേവർഷി-ശക്രപ്രമുഖലോകപാലതിലകോത്തമായ ദിവ്യാസ്ത്രപരിസേവിതായ ഗോരോചനാഗരു-കർപൂരശ്രീഗന്ധപ്രലേപിതായ വിശ്വാവസുപ്രധാനഗന്ധർവസേവിതായപൂർണാപുഷ്കലോഭയപാർശ്വസേവിതായ സത്യസന്ധായ മഹാശാസ്ത്രേ നമഃ മാം രക്ഷ രക്ഷ,…

തൊഴിൽ പ്രവചനങ്ങൾ -2022

തൊഴിൽ പ്രവചനങ്ങൾ -2022

മേടം: നിങ്ങളുടെ മുൻകാലങ്ങളിൽ ചെയ്ത എല്ലാ കഠിനാധ്വാനങ്ങളും ഫലം ചെയ്യും. ശമ്പള വർദ്ധനവ് പ്രതീക്ഷിക്കാം. ബിസിനസ്സ് നില ഉയരും. തൊഴിൽ ആഗ്രഹിക്കുന്ന തുടക്കക്കാർക്ക് ജോലി ലഭിക്കും. നിങ്ങളുടെ സ്വന്തം ബിസിനസ്സ് ആരംഭിക്കാൻ നിങ്ങൾ പദ്ധതി ആസൂത്രണം ചെയ്യും. ജോലി മാറാൻ ആഗ്രഹിക്കുന്നവർ മെയ് മുതൽ ജൂലൈ വരെയുള്ള മാസങ്ങളിൽ ജോലി മാറ്റം ആസൂത്രണം ചെയ്യുക. ഇടവം: നിങ്ങളുടെ തൊഴിൽ സാധ്യതകളെക്കുറിച്ച് ആത്മപരിശോധന നടത്തുകയും തന്ത്രപരമായ തീരുമാനങ്ങൾ എടുക്കുകയും വേണം. നിങ്ങളുടെ കരിയറിൽ ലാഭകരവും ഭാവി സാദ്ധ്യതകൾ ഉള്ളതുമായ ചില അവസരങ്ങൾ ലഭിക്കും. പ്രൊഫഷണൽ ബന്ധങ്ങൾ മെച്ചപ്പെടുകയും നിങ്ങളുടെ സഹപ്രവർത്തകരുമായി മികച്ച രീതിയിൽ ഒത്തൊരുമിച്ചു പ്രവർത്തിക്കുകയും ചെയ്യും.ആഗ്രഹിക്കുന്ന തരത്തിലുള്ള പരിവർത്തനങ്ങൾ…

ജന്മരാശി അറിയാമോ? സ്വഭാവവും അനുഭവങ്ങളും ഏറെക്കുറെ ഇങ്ങനെ ആയിരിക്കും.

ജന്മരാശി അറിയാമോ? സ്വഭാവവും അനുഭവങ്ങളും ഏറെക്കുറെ ഇങ്ങനെ ആയിരിക്കും.

ജന്മ രാശി അല്ലെങ്കിൽ ജന്മക്കൂറ്‍ എന്ന് പറയുന്നത് അയാളുടെ ജാതകത്തിൽ ചന്ദ്രൻ നിൽക്കുന്ന രാശി (ചന്ദ്ര ലഗ്നം) ആയിരിക്കും. 27 ജന്മ നക്ഷത്രങ്ങളെ മേടം മുതൽ മീനം വരെയുള്ള 12 രാശികളിലായി ഉൾക്കൊള്ളിക്കുമ്പോൾ ഒരു രാശിയിൽ രണ്ടേകാൽ നക്ഷത്രങ്ങൾ വരും. അപ്രകാരം അശ്വതിയും ഭരണിയും കാര്‍ത്തിക കാലും (കാര്‍ത്തികനക്ഷത്രം തുടങ്ങി അതിന്റെ കാല്‍ഭാഗമായ പതിനഞ്ചുനാഴിക വരെ) മേടക്കൂറെന്നും, കാര്‍ത്തിക മുക്കാലും (കാര്‍ത്തിക നക്ഷത്രം തുടങ്ങി പതിനഞ്ചുനാഴിക കഴിഞ്ഞതിന്റെ ശേഷമുള്ള മുക്കാല്‍ഭാഗമായ നാല്‍പത്തിയഞ്ച്‌ നാഴികയും) രോഹിണിയും, മകയിരത്തരയും (മകയിരം നക്ഷത്രം തുടങ്ങി അതിന്റെ അര അല്ലെങ്കില്‍ പകുതി ഭാഗമായ മുപ്പതു നാഴികവരെയും) ഇടവക്കൂറെന്നും, മകയിരത്തരയും തിരുവാതിരയും പുണര്‍തത്തില്‍ മുക്കാലും മിഥുനക്കൂറെന്നും…