ഫെബ്രുവരിയിൽ നേട്ടമുണ്ടാക്കുന്നവർ
ഫെബ്രുവരി മാസത്തില്‍ രാശികള്‍ മാറുകയാണ്. രാശിചക്രത്തിലെ ആദ്യത്യനും ബുധനും ശുക്രനും മാറുന്നതോടെ എല്ലാ കൂറുകാര്‍ക്കും മാറ്റങ്ങളുണ്ടാകും. ചില കൂറുകാരെ ഈ മാസം വലിയ നേട്ടങ്ങളാണ് കാത്തിരിക്കുന്നത്. ജ്യോതിഷപരമായി നോക്കുമ്പോള്‍ 2023-ലെ ഫെബ്രുവരി മാസം ഇവര്‍ക്ക് ഭാഗ്യ മാസമാണെന്ന് പറയാം. പന്ത്രണ്ട് കൂറുകളിൽ ഈ നാല് കൂറുകാര്‍ക്കാണ് ഫെബ്രുവരി മാസം കൂടുതല്‍ നേട്ടങ്ങള്‍ സ്വന്തമാകുന്നത്. ഫെബ്രുവരി ആദ്യവാരം ബുധന്‍ മകരം രാശിയില്‍ കടക്കുന്നതോടെ ബുധാദിത്യ യോഗമുണ്ടാകും. ഫെബ്രുവരി അവസാന വാരം ബുധന്‍, മകരത്തില്‍ നിന്ന് കുംഭം രാശിയിലേക്ക് കടക്കുന്നതോടെ ആദിത്യനും ശനിയും ബുധനും ചേര്‍ന്നുള്ള ത്രിഗ്രഹ യോഗമുണ്ടാകും. ഫെബ്രുവരി രണ്ടാം വാരം ആദ്യം തന്നെ ശുക്രന്‍ തന്റെ ഉച്ച രാശിയായ…
ഭാര്യാ ഭർത്താക്കന്മാരുടെ നാളുകൾ ഇതിൽ പെട്ടതാണോ? അറിയാം ഗണപ്പൊരുത്തത്തിന്റെ ഗുണം!
വിവാഹ പൊരുത്ത ചിന്തയിൽ ഗണപ്പൊരുത്തം എത്രത്തോളം സ്വാധീനിക്കുന്നു എന്നത് പലപ്പോഴും ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്. ജ്യോതിഷ പരിജ്ഞാനം അത്രയേറെയൊന്നും ഇല്ലാത്ത സാധാരണക്കാർ പോലും ഗണപൊരുത്തത്തെപ്പറ്റി പലപ്പോഴും വാചാലരാവാറുണ്ട്. ഗണപൊരുത്ത പ്രകാരം എല്ലാ നക്ഷത്രങ്ങളെയും ദേവ ഗണം, അസുര ഗണം, മനുഷ്യഗണം എന്നിങ്ങനെ വിഭജിച്ചിട്ടുണ്ട്. ഓരോ ഗണത്തിലും 9 നക്ഷത്രക്കാർ വീതം ഉൾപ്പെട്ടിരിക്കുന്നു. പുണർതം,അനിഴം പൂയം അത്തം, തിരുവോണം,രേവതി അശ്വതി, മകയിരം, ചോതി ഈ നക്ഷത്രക്കാർ ദേവ ഗണങ്ങളാണ്.ചിത്തിര,തൃക്കേട്ട അവിട്ടം,കാർത്തിക, മൂലം വിശാഖം, ചതയം ,മകം ആയില്യം എന്നീ ഒൻപത് നക്ഷത്രക്കാർ അസുരഗണങ്ങളാണ്.പൂരം, പൂരാടം, പൂരൂരുട്ടാതി,ഉത്രം, ഉത്രാടം,,ഉത്രട്ടാതി, തിരുവാതിര, ഭരണി, രോഹിണി എന്നീ നക്ഷത്രക്കാർ മനുഷ്യ ഗണങ്ങളാണ്. ദേവഗണക്കാർ വളരെയധികം…
വെള്ളിയാഴ്ചകളിൽ അർത്ഥം അറിഞ്ഞ് ഈ സ്തോത്രം ജപിച്ചാൽ അഭീഷ്ടസിദ്ധി..
ലക്ഷ്മീ ദേവിയുടെ എട്ടു ഭാവങ്ങളെ ഈ അഷ്ടകത്തിൽ വർണിക്കുന്നു. ധനലക്ഷ്മി, ധാന്യലക്ഷ്മി, ധൈര്യലക്ഷ്മി, ശൗര്യലക്ഷ്മി, വിദ്യാലക്ഷ്മി, കീർത്തിലക്ഷ്മി, വിജയലക്ഷ്മി, രാജലക്ഷ്മി എന്നീ എട്ടു ലക്ഷ്മിമാരെയും ധ്യാനിച്ച് അർഥം മനസ്സിലാക്കി വേണം മഹാലക്ഷ്മ്യഷ്ടകം ജപിക്കാൻ. ധനലക്ഷ്മിയാൽ ഐശ്വര്യവും ധാന്യലക്ഷ്മിയാൽ ദാരിദ്ര്യമോചനവും ധൈര്യലക്ഷ്മിയാൽ അംഗീകാരവും ശൗര്യലക്ഷ്മിയാൽ ആത്മവിശ്വാസവും വിദ്യാലക്ഷ്മിയാൽ അറിവും കീർത്തിലക്ഷ്മിയാൽ സമൃദ്ധിയും വിജയലക്ഷ്മിയാൽ ലക്ഷ്യപ്രാപ്തിയും രാജലക്ഷ്മിയാൽ സ്ഥാനമാനവും നമുക്ക് ലഭിക്കുന്നു. നമസ്തേസ്തു മഹാമായേ ശ്രീപീഠേ സുരപൂജിതേ ശംഖചക്ര ഗദാഹസ്തേ മഹാലക്ഷ്മി നമോസ്തുതേ [മഹാമായ എന്നും വിളിക്കപ്പെടുന്ന മഹാലക്ഷ്മിക്ക് പ്രണാമം. ധനത്തിന്റെ ഉറവിടമായ ദേവിയെ മനുഷ്യരും ദേവന്‍മാരും ഒരു പോലെ വന്ദിക്കുന്നു. ശംഖും ചക്രവും ഗദയും കൈകളേന്തിയ മഹാലക്ഷ്മിയെ എന്നും നമിക്കുന്നു.]…















