ഇന്ന് മാഘ പൗർണ്ണമി ദിനമാണ്. ലക്ഷ്മീ നാരായണ പൂജയ്ക്കും ലളിതാ പൂജയ്ക്കും അത്യുത്തമമായ ദിനം. പൗർണ്ണമി തിഥി ഇന്ന് (05.02.2023) രാത്രി 11 മണി 58 വരെ ഉണ്ട്. അതിനാൽ തന്നെ പൗർണ്ണമി വ്രതവും ഇന്ന് തന്നെ. തൈപ്പൂയ ദിനവും ചേർന്നു വരുന്ന ദിനമെന്ന സവിശേഷതയും ഉണ്ട്.
അതിനാൽ തന്നെ ഇന്ന് സന്ധ്യാസമയം ലളിതാ ഭഗവതിയുടെ ഈ 300 നാമങ്ങൾ ഉൾപ്പെടുന്ന ലളിതാ ത്രിശതി നാമാവലി ഭക്തിപൂർവ്വം ജപിച്ചാൽ കുടുംബൈശ്വര്യം, ആഗ്രഹസാദ്ധ്യം, തടസ്സ നിവാരണം, ശത്രുജയം, തൊഴിൽ വിജയം, സാമ്പത്തിക അഭിവൃദ്ധി മുതലായ അനുഭവങ്ങൾ ലഭിക്കുന്നതാണ് എന്ന് നിസ്തർക്കം പറയാം. നെയ് വിളക്ക് കത്തിച്ചു വച്ച് അല്പം പായസം വിളക്കിൻ മുന്നിൽ ഭഗവതിക്ക് സമർപ്പിക്കുന്നതായി സങ്കൽപ്പിച്ചു വച്ചു കൊണ്ട് ജപിച്ചാൽ ഫലസിദ്ധി ഇരട്ടിക്കും. വെറും നിലത്തിരുന്നു ജപിക്കരുത്. ഒരു പലക മേലോ കമ്പിളി മേലോ ഇരുന്നു ജപിക്കുക. കിഴക്കോ വടക്കോ തിരിഞ്ഞിരുന്നു ജപിക്കുന്നതാണ് നല്ലത്. തുടർന്നും എല്ലാ പൗർണ്ണമികളിലും ജപിച്ചാൽ ഉത്തമം.
ലളിതാ ത്രിശതി നാമാവലി
ഓം ഐം ഹ്രീം ശ്രീം
ഓം കകാരരൂപായൈ നമഃ .
ഓം കല്യാണ്യൈ നമഃ .
ഓം കല്യാണഗുണശാലിന്യൈ നമഃ .
ഓം കല്യാണശൈലനിലയായൈ നമഃ .
ഓം കമനീയായൈ നമഃ .
ഓം കലാവത്യൈ നമഃ .
ഓം കമലാക്ഷ്യൈ നമഃ .
ഓം കല്മഷഘ്ന്യൈ നമഃ .
ഓം കരുണാമൃതസാഗരായൈ നമഃ .
ഓം കദംബകാനനാവാസായൈ നമഃ .
ഓം കദംബകുസുമപ്രിയായൈ നമഃ .
ഓം കന്ദർപവിദ്യായൈ നമഃ .
ഓം കന്ദർപജനകാപാംഗവീക്ഷണായൈ നമഃ .
ഓം കർപൂരവീടീസൗരഭ്യകല്ലോലിതകകുപ്തടായൈ നമഃ .
ഓം കലിദോഷഹരായൈ നമഃ .
ഓം കഞ്ജലോചനായൈ നമഃ .
ഓം കമ്രവിഗ്രഹായൈ നമഃ .
ഓം കർമാദിസാക്ഷിണ്യൈ നമഃ .
ഓം കാരയിത്ര്യൈ നമഃ .
ഓം കർമഫലപ്രദായൈ നമഃ . 20
ഓം ഏകാരരൂപായൈ നമഃ .
ഓം ഏകാക്ഷര്യൈ നമഃ .
ഓം ഏകാനേകാക്ഷരാകൃത്യൈ നമഃ .
ഓം ഏതത്തദിത്യനിർദേശ്യായൈ നമഃ .
ഓം ഏകാനന്ദചിദാകൃത്യൈ നമഃ .
ഓം ഏവമിത്യാഗമാബോധ്യായൈ നമഃ .
ഓം ഏകഭക്തിമദർചിതായൈ നമഃ .
ഓം ഏകാഗ്രചിതനിർധ്യാതായൈ നമഃ .
ഓം ഏഷണാരഹിതാദൃതായൈ നമഃ .
ഓം ഏലാസുഗന്ധിചികുരായൈ നമഃ .
ഓം ഏനകൂടവിനാശിന്യൈ നമഃ .
ഓം ഏകഭോഗായൈ നമഃ .
ഓം ഏകരസായൈ നമഃ .
ഓം ഏകൈശ്വര്യപ്രദായിന്യൈ നമഃ .
ഓം ഏകാതപത്രസാമ്രാജ്യപ്രദായൈ നമഃ .
ഓം ഏകാന്തപൂജിതായൈ നമഃ .
ഓം ഏധമാനപ്രഭായൈ നമഃ .
ഓം ഏജദനേകജഗദീശ്വര്യൈ നമഃ .
ഓം ഏകവീരാദിസംസേവ്യായൈ നമഃ .
ഓം ഏകപ്രാഭവശാലിന്യൈ നമഃ . 40
ഓം ഈകാരരൂപായൈ നമഃ .
ഓം ഈശിത്ര്യൈ നമഃ .
ഓം ഈപ്സിതാർഥപ്രദായിന്യൈ നമഃ .
ഓം ഈദൃഗിത്യാവിനിർദേശ്യായൈ നമഃ .
ഓം ഈശ്വരത്വവിധായിന്യൈ നമഃ .
ഓം ഈശാനാദിബ്രഹ്മമയ്യൈ നമഃ .
ഓം ഈശിത്വാദ്യഷ്ടസിദ്ധിദായൈ നമഃ .
ഓം ഈക്ഷിത്ര്യൈ നമഃ .
ഓം ഈക്ഷണസൃഷ്ടാണ്ഡകോട്യൈ നമഃ .
ഓം ഈശ്വരവല്ലഭായൈ നമഃ .
ഓം ഈഡിതായൈ നമഃ .
ഓം ഈശ്വരാർധാംഗശരീരായൈ നമഃ .
ഓം ഈശാധിദേവതായൈ നമഃ .
ഓം ഈശ്വരപ്രേരണകര്യൈ നമഃ .
ഓം ഈശതാണ്ഡവസാക്ഷിണ്യൈ നമഃ .
ഓം ഈശ്വരോത്സംഗനിലയായൈ നമഃ .
ഓം ഈതിബാധാവിനാശിന്യൈ നമഃ .
ഓം ഈഹാവിരഹിതായൈ നമഃ .
ഓം ഈശശക്ത്യൈ നമഃ .
ഓം ഈഷത്സ്മിതാനനായൈ നമഃ . 60
ഓം ലകാരരൂപായൈ നമഃ .
ഓം ലലിതായൈ നമഃ .
ഓം ലക്ഷ്മീവാണീനിഷേവിതായൈ നമഃ .
ഓം ലാകിന്യൈ നമഃ .
ഓം ലലനാരൂപായൈ നമഃ .
ഓം ലസദ്ദാഡിമപാടലായൈ നമഃ .
ഓം ലലന്തികാലസത്ഫാലായൈ നമഃ .
ഓം ലലാടനയനാർചിതായൈ നമഃ .
ഓം ലക്ഷണോജ്ജ്വലദിവ്യാംഗ്യൈ നമഃ .
ഓം ലക്ഷകോട്യണ്ഡനായികായൈ നമഃ .
ഓം ലക്ഷ്യാർഥായൈ നമഃ .
ഓം ലക്ഷണാഗമ്യായൈ നമഃ .
ഓം ലബ്ധകാമായൈ നമഃ .
ഓം ലതാതനവേ നമഃ .
ഓം ലലാമരാജദലികായൈ നമഃ .
ഓം ലംബിമുക്താലതാഞ്ചിതായൈ നമഃ .
ഓം ലംബോദരപ്രസവേ നമഃ .
ഓം ലഭ്യായൈ നമഃ .
ഓം ലജ്ജാഢ്യായൈ നമഃ .
ഓം ലയവർജിതായൈ നമഃ . 80
ഓം ഹ്രീങ്കാരരൂപായൈ നമഃ .
ഓം ഹ്രീങ്കാരനിലയായൈ നമഃ .
ഓം ഹ്രീം പദപ്രിയായൈ നമഃ .
ഓം ഹ്രീങ്കാരബീജായൈ നമഃ .
ഓം ഹ്രീങ്കാരമന്ത്രായൈ നമഃ .
ഓം ഹ്രീങ്കാരലക്ഷണായൈ നമഃ .
ഓം ഹ്രീങ്കാരജപസുപ്രീതായൈ നമഃ .
ഓം ഹ്രീംമത്യൈ നമഃ .
ഓം ഹ്രീംവിഭൂഷണായൈ നമഃ .
ഓം ഹ്രീംശീലായൈ നമഃ .
ഓം ഹ്രീം പദാരാധ്യായൈ നമഃ .
ഓം ഹ്രീംഗർഭായൈ നമഃ .
ഓം ഹ്രീം പദാഭിധായൈ നമഃ .
ഓം ഹ്രീങ്കാരവാച്യായൈ നമഃ .
ഓം ഹ്രീങ്കാരപൂജ്യായൈ നമഃ .
ഓം ഹ്രീങ്കാരപീഠികായൈ നമഃ .
ഓം ഹ്രീങ്കാരവേദ്യായൈ നമഃ .
ഓം ഹ്രീങ്കാരചിന്ത്യായൈ നമഃ .
ഓം ഹ്രീം നമഃ .
ഓം ഹ്രീംശരീരിണ്യൈ നമഃ . 100
ഓം ഹകാരരൂപായൈ നമഃ .
ഓം ഹലധൃത്പൂജിതായൈ നമഃ .
ഓം ഹരിണേക്ഷണായൈ നമഃ .
ഓം ഹരപ്രിയായൈ നമഃ .
ഓം ഹരാരാധ്യായൈ നമഃ .
ഓം ഹരിബ്രഹ്മേന്ദ്രവന്ദിതായൈ നമഃ .
ഓം ഹയാരൂഢാസേവിതാംഘ്ര്യൈ നമഃ .
ഓം ഹയമേധസമർചിതായൈ നമഃ .
ഓം ഹര്യക്ഷവാഹനായൈ നമഃ .
ഓം ഹംസവാഹനായൈ നമഃ .
ഓം ഹതദാനവായൈ നമഃ .
ഓം ഹത്ത്യാദിപാപശമന്യൈ നമഃ .
ഓം ഹരിദശ്വാദിസേവിതായൈ നമഃ .
ഓം ഹസ്തികുംഭോത്തുംഗകുചായൈ നമഃ .
ഓം ഹസ്തികൃത്തിപ്രിയാംഗനായൈ നമഃ .
ഓം ഹരിദ്രാകുങ്കുമാദിഗ്ധായൈ നമഃ .
ഓം ഹര്യശ്വാദ്യമരാർചിതായൈ നമഃ .
ഓം ഹരികേശസഖ്യൈ നമഃ .
ഓം ഹാദിവിദ്യായൈ നമഃ .
ഓം ഹാലാമദാലസായൈ നമഃ . 120
ഓം സകാരരൂപായൈ നമഃ .
ഓം സർവജ്ഞായൈ നമഃ .
ഓം സർവേശ്യൈ നമഃ .
ഓം സർവമംഗലായൈ നമഃ .
ഓം സർവകർത്ര്യൈ നമഃ .
ഓം സർവഭർത്ര്യൈ നമഃ .
ഓം സർവഹന്ത്ര്യൈ നമഃ .
ഓം സനാതന്യൈ നമഃ .
ഓം സർവാനവദ്യായൈ നമഃ .
ഓം സർവാംഗസുന്ദര്യൈ നമഃ .
ഓം സർവസാക്ഷിണ്യൈ നമഃ .
ഓം സർവാത്മികായൈ നമഃ .
ഓം സർവസൗഖ്യദാത്ര്യൈ നമഃ .
ഓം സർവവിമോഹിന്യൈ നമഃ .
ഓം സർവാധാരായൈ നമഃ .
ഓം സർവഗതായൈ നമഃ .
ഓം സർവാവഗുണവർജിതായൈ നമഃ .
ഓം സർവാരുണായൈ നമഃ .
ഓം സർവമാത്രേ നമഃ .
ഓം സർവഭൂഷണഭൂഷിതായൈ നമഃ . 140
ഓം കകാരാർഥായൈ നമഃ .
ഓം കാലഹന്ത്ര്യൈ നമഃ .
ഓം കാമേശ്യൈ നമഃ .
ഓം കാമിതാർഥദായൈ നമഃ .
ഓം കാമസഞ്ജീവിന്യൈ നമഃ .
ഓം കല്യായൈ നമഃ .
ഓം കഠിനസ്തനമണ്ഡലായൈ നമഃ .
ഓം കരഭോരവേ നമഃ .
ഓം കലാനാഥമുഖ്യൈ നമഃ
ഓം കചജിതാംബുദായൈ നമഃ .
ഓം കടാക്ഷസ്യന്ദികരുണായൈ നമഃ .
ഓം കപാലിപ്രാണനായികായൈ നമഃ .
ഓം കാരുണ്യവിഗ്രഹായൈ നമഃ .
ഓം കാന്തായൈ നമഃ .
ഓം കാന്തിധൂതജപാവല്യൈ നമഃ .
ഓം കലാലാപായൈ നമഃ .
ഓം കംബുകണ്ഠ്യൈ നമഃ .
ഓം കരനിർജിതപല്ലവായൈ നമഃ .
ഓം കല്പവല്ലീസമഭുജായൈ നമഃ .
ഓം കസ്തൂരീതിലകാഞ്ചിതായൈ നമഃ . 160
ഓം ഹകാരാർഥായൈ നമഃ .
ഓം ഹംസഗത്യൈ നമഃ .
ഓം ഹാടകാഭരണോജ്ജ്വലായൈ നമഃ .
ഓം ഹാരഹാരികുചാഭോഗായൈ നമഃ .
ഓം ഹാകിന്യൈ നമഃ .
ഓം ഹല്യവർജിതായൈ നമഃ .
ഓം ഹരിത്പതിസമാരാധ്യായൈ നമഃ .
ഓം ഹഠാത്കാരഹതാസുരായൈ നമഃ .
ഓം ഹർഷപ്രദായൈ നമഃ .
ഓം ഹവിർഭോക്ത്ര്യൈ നമഃ .
ഓം ഹാർദസന്തമസാപഹായൈ നമഃ .
ഓം ഹല്ലീസലാസ്യസന്തുഷ്ടായൈ നമഃ .
ഓം ഹംസമന്ത്രാർഥരൂപിണ്യൈ നമഃ .
ഓം ഹാനോപാദാനനിർമുക്തായൈ നമഃ .
ഓം ഹർഷിണ്യൈ നമഃ .
ഓം ഹരിസോദര്യൈ നമഃ .
ഓം ഹാഹാഹൂഹൂമുഖസ്തുത്യായൈ നമഃ .
ഓം ഹാനിവൃദ്ധിവിവർജിതായൈ നമഃ .
ഓം ഹയ്യംഗവീനഹൃദയായൈ നമഃ .
ഓം ഹരികോപാരുണാംശുകായൈ നമഃ . 180
ഓം ലകാരാഖ്യായൈ നമഃ .
ഓം ലതാപൂജ്യായൈ നമഃ .
ഓം ലയസ്ഥിത്യുദ്ഭവേശ്വര്യൈ നമഃ .
ഓം ലാസ്യദർശനസന്തുഷ്ടായൈ നമഃ .
ഓം ലാഭാലാഭവിവർജിതായൈ നമഃ .
ഓം ലംഘ്യേതരാജ്ഞായൈ നമഃ .
ഓം ലാവണ്യശാലിന്യൈ നമഃ .
ഓം ലഘുസിദ്ധദായൈ നമഃ .
ഓം ലാക്ഷാരസസവർണാഭായൈ നമഃ .
ഓം ലക്ഷ്മണാഗ്രജപൂജിതായൈ നമഃ .
ഓം ലഭ്യേതരായൈ നമഃ .
ഓം ലബ്ധഭക്തിസുലഭായൈ നമഃ .
ഓം ലാംഗലായുധായൈ നമഃ .
ഓം ലഗ്നചാമരഹസ്ത ശ്രീശാരദാ പരിവീജിതായൈ നമഃ .
ഓം ലജ്ജാപദസമാരാധ്യായൈ നമഃ .
ഓം ലമ്പടായൈ നമഃ .
ഓം ലകുലേശ്വര്യൈ നമഃ .
ഓം ലബ്ധമാനായൈ നമഃ .
ഓം ലബ്ധരസായൈ നമഃ .
ഓം ലബ്ധസമ്പത്സമുന്നത്യൈ നമഃ . 200
ഓം ഹ്രീങ്കാരിണ്യൈ നമഃ .
ഓം ഹ്രീങ്കാരാദ്യായൈ നമഃ .
ഓം ഹ്രീംമധ്യായൈ നമഃ .
ഓം ഹ്രീംശിഖാമണയേ നമഃ .
ഓം ഹ്രീങ്കാരകുണ്ഡാഗ്നിശിഖായൈ നമഃ .
ഓം ഹ്രീങ്കാരശശിചന്ദ്രികായൈ നമഃ .
ഓം ഹ്രീങ്കാരഭാസ്കരരുച്യൈ നമഃ .
ഓം ഹ്രീങ്കാരാംഭോദചഞ്ചലായൈ നമഃ .
ഓം ഹ്രീങ്കാരകന്ദാങ്കുരികായൈ നമഃ .
ഓം ഹ്രീങ്കാരൈകപരായണായൈ നമഃ .
ഓം ഹ്രീങ്കാരദീർഘികാഹംസ്യൈ നമഃ .
ഓം ഹ്രീങ്കാരോദ്യാനകേകിന്യൈ നമഃ .
ഓം ഹ്രീങ്കാരാരണ്യഹരിണ്യൈ നമഃ .
ഓം ഹ്രീങ്കാരാവാലവല്ലര്യൈ നമഃ .
ഓം ഹ്രീങ്കാരപഞ്ജരശുക്യൈ നമഃ .
ഓം ഹ്രീങ്കാരാംഗണദീപികായൈ നമഃ .
ഓം ഹ്രീങ്കാരകന്ദരാസിംഹ്യൈ നമഃ .
ഓം ഹ്രീങ്കാരാംഭോജഭൃംഗികായൈ നമഃ .
ഓം ഹ്രീങ്കാരസുമനോമാധ്വ്യൈ നമഃ .
ഓം ഹ്രീങ്കാരതരുമഞ്ജര്യൈ നമഃ . 220
ഓം സകാരാഖ്യായൈ നമഃ .
ഓം സമരസായൈ നമഃ .
ഓം സകലാഗമസംസ്തുതായൈ നമഃ .
ഓം സർവവേദാന്ത താത്പര്യഭൂമ്യൈ നമഃ .
ഓം സദസദാശ്രയായൈ നമഃ .
ഓം സകലായൈ നമഃ .
ഓം സച്ചിദാനന്ദായൈ നമഃ .
ഓം സാധ്യായൈ നമഃ .
ഓം സദ്ഗതിദായിന്യൈ നമഃ .
ഓം സനകാദിമുനിധ്യേയായൈ നമഃ .
ഓം സദാശിവകുടുംബിന്യൈ നമഃ .
ഓം സകലാധിഷ്ഠാനരൂപായൈ നമഃ .
ഓം സത്യരൂപായൈ നമഃ .
ഓം സമാകൃത്യൈ നമഃ .
ഓം സർവപ്രപഞ്ചനിർമാത്ര്യൈ നമഃ .
ഓം സമാനാധികവർജിതായൈ നമഃ .
ഓം സർവോത്തുംഗായൈ നമഃ .
ഓം സംഗഹീനായൈ നമഃ .
ഓം സഗുണായൈ നമഃ .
ഓം സകലേഷ്ടദായൈ നമഃ . 240
ഓം കകാരിണ്യൈ നമഃ .
ഓം കാവ്യലോലായൈ നമഃ .
ഓം കാമേശ്വരമനോഹരായൈ നമഃ .
ഓം കാമേശ്വരപ്രാണനാഡ്യൈ നമഃ .
ഓം കാമേശോത്സംഗവാസിന്യൈ നമഃ .
ഓം കാമേശ്വരാലിംഗിതാംഗ്യൈ നമഃ .
ഓം കാമേശ്വരസുഖപ്രദായൈ നമഃ .
ഓം കാമേശ്വരപ്രണയിന്യൈ നമഃ .
ഓം കാമേശ്വരവിലാസിന്യൈ നമഃ .
ഓം കാമേശ്വരതപസ്സിദ്ധ്യൈ നമഃ .
ഓം കാമേശ്വരമനഃപ്രിയായൈ നമഃ .
ഓം കാമേശ്വരപ്രാണനാഥായൈ നമഃ .
ഓം കാമേശ്വരവിമോഹിന്യൈ നമഃ .
ഓം കാമേശ്വരബ്രഹ്മവിദ്യായൈ നമഃ .
ഓം കാമേശ്വരഗൃഹേശ്വര്യൈ നമഃ .
ഓം കാമേശ്വരാഹ്ലാദകര്യൈ നമഃ .
ഓം കാമേശ്വരമഹേശ്വര്യൈ നമഃ .
ഓം കാമേശ്വര്യൈ നമഃ .
ഓം കാമകോടിനിലയായൈ നമഃ .
ഓം കാങ്ക്ഷിതാർഥദായൈ നമഃ . 260
ഓം ലകാരിണ്യൈ നമഃ .
ഓം ലബ്ധരൂപായൈ നമഃ .
ഓം ലബ്ധധിയേ നമഃ .
ഓം ലബ്ധവാഞ്ഛിതായൈ നമഃ .
ഓം ലബ്ധപാപമനോദൂരായൈ നമഃ .
ഓം ലബ്ധാഹങ്കാരദുർഗമായൈ നമഃ .
ഓം ലബ്ധശക്ത്യൈ നമഃ .
ഓം ലബ്ധദേഹായൈ നമഃ .
ഓം ലബ്ധൈശ്വര്യസമുന്നത്യൈ നമഃ .
ഓം ലബ്ധബുദ്ധയേ നമഃ .
ഓം ലബ്ധലീലായൈ നമഃ .
ഓം ലബ്ധയൗവനശാലിന്യൈ നമഃ .
ഓം ലബ്ധാതിശയസർവാംഗസൗന്ദര്യായൈ നമഃ .
ഓം ലബ്ധവിഭ്രമായൈ നമഃ .
ഓം ലബ്ധരാഗായൈ നമഃ .
ഓം ലബ്ധപത്യൈ നമഃ .
ഓം ലബ്ധനാനാഗമസ്ഥിത്യൈ നമഃ .
ഓം ലബ്ധഭോഗായൈ നമഃ .
ഓം ലബ്ധസുഖായൈ നമഃ .
ഓം ലബ്ധഹർഷാഭിപൂരിതായൈ നമഃ . 280
ഓം ഹ്രീങ്കാരമൂർതയേ നമഃ .
ഓം ഹ്രീങ്കാരസൗധശൃംഗകപോതികായൈ നമഃ .
ഓം ഹ്രീങ്കാരദുഗ്ധാബ്ധിസുധായൈ നമഃ .
ഓം ഹ്രീങ്കാരകമലേന്ദിരായൈ നമഃ .
ഓം ഹ്രീങ്കരമണിദീപാർചിഷേ നമഃ .
ഓം ഹ്രീങ്കാരതരുശാരികായൈ നമഃ .
ഓം ഹ്രീങ്കാരപേടകമണയേ നമഃ .
ഓം ഹ്രീങ്കാരാദർശബിംബിതായൈ നമഃ .
ഓം ഹ്രീങ്കാരകോശാസിലതായൈ നമഃ .
ഓം ഹ്രീങ്കാരാസ്ഥാനനർതക്യൈ നമഃ .
ഓം ഹ്രീങ്കാരശുക്തികാ മുക്താമണയേ നമഃ .
ഓം ഹ്രീങ്കാരബോധിതായൈ നമഃ .
ഓം ഹ്രീങ്കാരമയസൗവർണസ്തംഭവിദ്രുമപുത്രികായൈ നമഃ .
ഓം ഹ്രീങ്കാരവേദോപനിഷദേ നമഃ .
ഓം ഹ്രീങ്കാരാധ്വരദക്ഷിണായൈ നമഃ .
ഓം ഹ്രീങ്കാരനന്ദനാരാമനവകല്പക വല്ലര്യൈ നമഃ .
ഓം ഹ്രീങ്കാരഹിമവദ്ഗംഗായൈ നമഃ .
ഓം ഹ്രീങ്കാരാർണവകൗസ്തുഭായൈ നമഃ .
ഓം ഹ്രീങ്കാരമന്ത്രസർവസ്വായൈ നമഃ .
ഓം ഹ്രീങ്കാരപരസൗഖ്യദായൈ നമഃ . 300
ഇതി ശ്രീലളിതാ ത്രിശതിനാമാവലിഃ സമാപ്തം: