ജീവിത ദുരിതങ്ങള്‍ അകലാന്‍ ഏറ്റവും ഉത്തമമായ മന്ത്രം.
ജീവിത ദുരിതങ്ങള്‍ അകലാന്‍ ഏറ്റവും ഉത്തമമായ മാർഗമാണ് ദുർഗാ ധ്യാന മന്ത്ര ജപം. വെറും നിലത്തിരുന്ന് ജപിക്കാനോ പാരായണം ചെയ്യാനോ പാടില്ല. ഒരു പലകയിലോ, പട്ടിലോ, പായയിലോ ഇരിക്കാം. പൂജാമുറിയിലോ, പൂജാമുറി ഇല്ലാത്തവര്‍ ഏതെങ്കിലും ശുദ്ധ സ്ഥലമോ തെരഞ്ഞെടുക്കുക. വെറും നിലത്ത് ഇരുന്ന് ജപിക്കരുത്. മുന്നില്‍ ഒരു നെയ്യ് വിളക്ക് കൊളുത്തിവയ്ക്കണം. ആദ്യം ഗുരുവിനെയും പിന്നീട് ഗണപതിയെയും പ്രാര്‍ത്ഥിക്കുക. ദുര്‍ഗ്ഗാദേവിയെ സങ്കല്‍പ്പിച്ച് ധ്യാനശ്ലോകം മൂന്നു തവണ ചൊല്ലുക. Please suscribe our YouTube Channel for more videos Playദുർഗാ ധ്യാനശ്ലോകം II DURGA DHYANA SHLOKA II
മറ്റെല്ലാ വഴികളും അടയുമ്പോൾ ഭുവനേശ്വരിയെ ഈ സ്തോത്രം കൊണ്ട് ഭജിച്ചോളൂ.. ഫലം നിശ്ചയം.
ദശ മഹാവിദ്യ അല്ലെങ്കിൽ ശിവശക്തി ദേവതകളിൽ നാലാമത്തേതാണ് ഭുവനേശ്വരി എന്ന ഭാവം. ദേവിയെ ഈ രൂപത്തിൽ സ്മരിച്ച് ഈ സ്തോത്രം കൊണ്ട് ആരാധിക്കുന്നവർക്ക് ഈ ഭുവനത്തിലെ സർവ സൗഭാഗ്യങ്ങളും ലഭിക്കും. ശ്രീരുദ്രയാമള തന്ത്രത്തിൽ പറഞ്ഞിരിക്കുന്നതായ ഈ സ്തോത്രം അതീവ വിശിഷ്ടവും ഫലസിദ്ധി ദായകവുമാണ്. അഥ ശ്രീഭുവനേശ്വര്യഷ്ടകം . ശ്രീദേവ്യുവാച – പ്രഭോ ശ്രീഭൈരവശ്രേഷ്ഠ ദയാലോ ഭക്തവത്സല .ഭുവനേശീസ്തവം ബ്രൂഹി യദ്യഹന്തവ വല്ലഭാ .. 1.. ഈശ്വര ഉവാച – ശൃണു ദേവി പ്രവക്ഷ്യാമി ഭുവനേശ്യഷ്ടകം ശുഭം .യേന വിജ്ഞാതമാത്രേണ ത്രൈലോക്യമംഗലംഭവേത് .. 2.. ഊം നമാമി ജഗദാധാരാം ഭുവനേശീം ഭവപ്രിയാം .ഭുക്തിമുക്തിപ്രദാം രമ്യാം രമണീയാം ശുഭാവഹാം .. 3..…
ഞായറാഴ്ച രാഹുകാലത്തിൽ ഈ ശ്ലോകം ജപിച്ചാൽ ഏതു ദുരിതങ്ങളും അകലും..
ഈ ശ്ലോകം ഞായറാഴ്ചതോറും രാഹുകാലവേളയില്‍ ജപിച്ചാല്‍ ശരഭമൂര്‍ത്തിയുടെ അനുഗ്രഹത്താല്‍ ദുഃഖങ്ങളും ദുരിതങ്ങളും ഭവനത്തിലെ ദോഷങ്ങളും അകലുന്നതോടൊപ്പം ദുഷ്ടശക്തികള്‍, ആഭിചാര ദോഷങ്ങൾ, ദൃഷ്ടി ദോഷം മുതലായവ മൂലമുള്ള ദുഃഖവും രോഗങ്ങളും അകലുമെന്നും പരിശ്രമങ്ങളില്‍ വിജയം നേടാനാവുമെന്നുമാണ് വിശ്വാസം. “ഹരായ ഭീമായ ഹരിപ്രിയായഭവായ ശാന്തായ പരാത്പരായമൃഡായ രുദ്രായ ത്രിലോചനായനമസ്തുഭ്യം ശരഭേശ്വരായ” ആരാണ് ശരഭേശ്വരൻ?. ലോക ക്ഷേമത്തിന് വേണ്ടി ശ്രീ പരമശിവ മഹാദേവൻ എടുത്തിട്ടുള്ള അവതാരരൂപങ്ങൾ അനവധിയാണ്. പ്രധാനപ്പെട്ട 64 ൽ പരം ശിവ വേഷങ്ങൾ (അഷ്ടാഷ്ടമൂർത്തങ്ങൾ ) പ്രചൂര പ്രചാരം നേടിയവയുമാണ്. അതിൽ പെട്ട ശ്രീ ശരഭേശ്വരന്റെ അവതാരം എന്തുകൊണ്ടും അതീവ പ്രാധാന്യമുള്ള ഒന്നാണ്. ശരഭപൂജയെക്കുറിച്ചും ശരഭേശ്വരന്റെ മഹിമകളെ കുറിച്ചും സ്കന്ദപുരാണം,’…















