സരസ്വതീസ്തോത്രം (അഗസ്ത്യമുനിപ്രോക്തം)

സരസ്വതീസ്തോത്രം (അഗസ്ത്യമുനിപ്രോക്തം)

Share this Post

വിദ്യയുടെ അധിദേവതയായ സരസ്വതീദേവി മാഘമാസത്തിലെ പഞ്ചമി നാളിൽ അവതരിച്ചു എന്നാണ് വിശ്വാസം. ഐശ്വര്യത്തെ കൂടി സൂചിപ്പിക്കുന്നതിനാൽ വസന്തപഞ്ചമി എന്നും ശ്രീ പഞ്ചമി എന്നും ഈ ദിനം അറിയപ്പെടുന്നു. ഈ ദിവസം സരസ്വതീദേവിയെ പൂജിക്കുന്നത് ഏറെ ഐശ്വര്യപ്രദമാണ്.

മാഘമാസത്തിലെ കറുത്ത വാവിന് ശേഷം അഞ്ചാം നാൾ ആൾ ആണ് വസന്തപഞ്ചമിയായി ആഘോഷിക്കുന്നത്‌. വസന്തത്തിന് ആരംഭം കുറിക്കുന്ന ദിനം എന്ന് കരുതപ്പെടുന്നു എങ്കിലും സരസ്വതി ദേവിക്ക് ഏറെ പ്രാധാന്യം നൽകുന്ന ഒരു ദിനമായാണ് വസന്തപഞ്ചമി ആഘോഷിക്കപ്പെടുന്നത്. കേരളത്തിലെ നവരാത്രിക്ക് സമാനമായി വടക്കേ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ശുഭകാര്യങ്ങൾക്ക് തുടക്കം കുറിക്കാൻ ഏറ്റവും നല്ല ദിനമായി വസന്തപഞ്ചമി കണക്കാക്കുന്നു.

ഈ ദിനത്തിൽ അഗസ്ത്യ കൃത്യമായ ഈ സ്തോത്രം കൊണ്ട് സരസ്വതീ ദേവിയെ ഭജിച്ചാൽ നിശ്ചയമായ വിദ്യാ അഭിവൃദ്ധിയും, വിദ്യ കൊണ്ട് നേട്ടങ്ങളും തൊഴിൽ ഉയർച്ചയും മറ്റും ഉണ്ടാകുന്നതാണ്. വിദ്യാർഥികൾക്കും വിദ്യാർഥികളുടെ ക്ഷേമത്തിനായി അവരുടെ മാതാ പിതാക്കന്മാർക്കും സർവോപരി കുടുംബ ഐശ്വര്യത്തിനായി ഏതൊരു വിശ്വാസിക്കും അത്ഭുത ഫലസിദ്ധി നൽകുന്ന സ്തോത്രമാണിത്.

ശ്രീസരസ്വതീസ്തോത്രം (അഗസ്ത്യമുനിപ്രോക്തം)


യാ കുന്ദേന്ദുതുഷാരഹാരധവളാ യാ ശുഭ്രവസ്ത്രാവൃതാ
യാ വീണാവരദണ്ഡമണ്ഡിതകരാ യാ ശ്വേതപദ്മാസനാ .
യാ ബ്രഹ്മാച്യുതശങ്കരപ്രഭൃതിഭിർദേവൈസ്സദാ പൂജിതാ
സാ മാം പാതു സരസ്വതീ ഭഗവതീ നിശ്ശേഷജാഡ്യാപഹാ 1

ദോർഭിര്യുക്താ ചതുർഭിഃ സ്ഫടികമണിനിഭൈരക്ഷമാലാന്ദധാനാ
ഹസ്തേനൈകേന പദ്മം സിതമപിച ശുകം പുസ്തകം ചാപരേണ .
ഭാസാ കുന്ദേന്ദുശംഖസ്ഫടികമണിനിഭാ ഭാസമാനാഽസമാനാ
സാ മേ വാഗ്ദേവതേയം നിവസതു വദനേ സർവദാ സുപ്രസന്നാ 2

സുരാസുരാസേവിതപാദപങ്കജാ കരേ വിരാജത്കമനീയപുസ്തകാ .
വിരിഞ്ചിപത്നീ കമലാസനസ്ഥിതാ സരസ്വതീ നൃത്യതു വാചി മേ സദാ 3

സരസ്വതീ സരസിജകേസരപ്രഭാ തപസ്വിനീ സിതകമലാസനപ്രിയാ .
ഘനസ്തനീ കമലവിലോലലോചനാ മനസ്വിനീ ഭവതു വരപ്രസാദിനീ 4

സരസ്വതി നമസ്തുഭ്യം വരദേ കാമരൂപിണി .
വിദ്യാരംഭം കരിഷ്യാമി സിദ്ധിർഭവതു മേ സദാ 5

സരസ്വതി നമസ്തുഭ്യം സർവദേവി നമോ നമഃ .
ശാന്തരൂപേ ശശിധരേ സർവയോഗേ നമോ നമഃ 6

നിത്യാനന്ദേ നിരാധാരേ നിഷ്കലായൈ നമോ നമഃ .
വിദ്യാധരേ വിശാലാക്ഷി ശുദ്ധജ്ഞാനേ നമോ നമഃ 7

ശുദ്ധസ്ഫടികരൂപായൈ സൂക്ഷ്മരൂപേ നമോ നമഃ .
ശബ്ദബ്രഹ്മി ചതുർഹസ്തേ സർവസിദ്ധ്യൈ നമോ നമഃ 8

മുക്താലങ്കൃതസർവാംഗ്യൈ മൂലാധാരേ നമോ നമഃ .
മൂലമന്ത്രസ്വരൂപായൈ മൂലശക്ത്യൈ നമോ നമഃ 9

മനോമയി മഹായോഗേ വാഗീശ്വരി നമോ നമഃ .
വാണ്യൈ വരദഹസ്തായൈ വരദായൈ നമോ നമഃ 10

വേദ്യായൈ വേദരൂപായൈ വേദാന്തായൈ നമോ നമഃ .
ഗുണദോഷവിവർജിന്യൈ ഗുണദീപ്ത്യൈ നമോ നമഃ 11

സർവജ്ഞാനേ സദാനന്ദേ സർവരൂപേ നമോ നമഃ .
സമ്പന്നായൈ കുമാര്യൈ ച സർവജ്ഞായൈ നമോ നമഃ 12

യോഗരൂപേ രമാദേവ്യൈ യോഗാനന്ദേ നമോ നമഃ .
ദിവ്യജ്ഞായൈ ത്രിനേത്രായൈ ദിവ്യമൂർത്യൈ നമോ നമഃ 13

അർധചന്ദ്രജടാധാരി ചന്ദ്രബിംബേ നമോ നമഃ .
ചന്ദ്രാദിത്യജടാധാരി ചന്ദ്രബിംബേ നമോ നമഃ 14

അണുരൂപേ മഹാരൂപേ വിശ്വരൂപേ നമോ നമഃ .
അണിമാദ്യഷ്ടസിദ്ധായൈ ആനന്ദായൈ നമോ നമഃ 15

ജ്ഞാനവിജ്ഞാനരൂപായൈ ജ്ഞാനമൂർതേ നമോ നമഃ .
നാനാശാസ്ത്രസ്വരൂപായൈ നാനാരൂപേ നമോ നമഃ 16

പദ്മദേ പദ്മവംശേ ച പദ്മരൂപേ നമോ നമഃ
പരമേഷ്ഠ്യൈ പരാമൂർത്യൈ നമസ്തേ പാപനാശിനീ 17

മഹാദേവ്യൈ മഹാകാല്യൈ മഹാലക്ഷ്മ്യൈ നമോ നമഃ .
ബ്രഹ്മവിഷ്ണുശിവാഖ്യായൈ ബ്രഹ്മനാര്യൈ നമോ നമഃ 18

കമലാകരപുഷ്പാ ച കാമരൂപേ നമോ നമഃ .
കപാലി കർമദീപ്തായൈ കർമദായൈ നമോ നമഃ 19
സായം പ്രാതഃ പഠേന്നിത്യം ഷാണ്മാസാത്സിദ്ധിരുച്യതേ
ചോരവ്യാഘ്രഭയം നാസ്തി പഠതാം ശൃണ്വതാമപി 20

ഇത്ഥം സരസ്വതീസ്തോത്രമഗസ്ത്യമുനിവാചകം .
സർവസിദ്ധികരം നൄണാം സർവപാപപ്രണാശനം 21

.. ഇത്യഗസ്ത്യമുനിപ്രോക്തം സരസ്വതീസ്തോത്രം സമ്പൂർണം


Share this Post
Rituals Specials