ശ്രീകൃഷ്ണ കൃപ നേടാൻ ജപിക്കാം ഈ 28 നാമങ്ങൾ.

ശ്രീകൃഷ്ണ കൃപ നേടാൻ ജപിക്കാം ഈ 28 നാമങ്ങൾ.

Share this Post

ഒരിക്കല്‍ അര്‍ജ്ജുനന്‍ ശ്രീകൃഷ്ണനോട് ചോദിച്ചു.

“അല്ലയോ കൃഷ്ണ! എണ്ണമറ്റ അങ്ങയുടെ തിരുനാമങ്ങള്‍ ഉള്ളതില്‍ ഏതു നാമമാണ് അങ്ങേയ്ക്ക്‌ ഏറ്റവും പ്രിയമായിട്ടുള്ളത്?”സ്വതസിദ്ധമായ പുഞ്ചിരിയോടെ ഭഗവാന്‍ പറഞ്ഞു.

“ഹേ!അര്‍ജ്ജുനാ പരമപ്രേമത്തോടെ ഭക്തര്‍ എന്നെ എന്തു വിളിച്ചാലും എനിക്കു പ്രിയം തന്നെ.എന്നാൽ ചോദിച്ചതുകൊണ്ട് ഞാന്‍ പറയാം.

” എന്‍റെ 28നാമങ്ങള്‍ ഏറ്റവും ശ്രേഷ്ഠവും എനിക്കു പ്രിയപ്പെട്ടതുമാണ് “.

ഈ നാമങ്ങള്‍ മൂന്ന് സന്ധ്യകളിലും അമാവാസി ,ഏകാദശി,എന്നീ ദിവസങ്ങളിലും ഭക്തിയോടു കൂടി ജപിക്കുന്നവന് എന്നില്‍ നിഷ്കാമമായ പ്രേമം ഉണ്ടാകാനും എന്നില്‍ ഐക്യമുണ്ടാകുവാനും സാധിക്കും.കലികാലത്ത് ഈ നാമങ്ങള്‍ക്ക് വളരെ പ്രാധാന്യം ഉണ്ട്. കാരണം കലിയില്‍ നാമജപം കൊണ്ട് വളരെ പെട്ടെന്ന് മുക്തി സംഭവിക്കുന്നു.

മത്സ്യം കൂര്‍മ്മം വരാഹം ച
വാമനം ച ജനാര്‍ദ്ദനം
ഗോവിന്ദം പുണ്ഡരീകാക്ഷം
മാധവം മധുസൂദനം
പത്മനാഭം സഹസ്രാക്ഷം
വനമാലി ഹലായുധം
ഗോവര്‍ധനം ഹൃഷികേശം
വൈകുണ്ഡം പുരുഷോത്തമം
വിശ്വരൂപം വാസുദേവം
രാമം നാരായണം ഹരി
ദാമോദരം ശ്രീധരം ച
വേദാoഗo ഗരുഡധ്വജം
അനന്തം കൃഷ്ണഗോപലം
ജപതോ നാസ്തി പാതകം


Share this Post
Uncategorized