കാമാക്ഷി വിളക്ക് കൊളുത്താം.. കുല ദേവതാ പ്രീതി നേടാം…

കാമാക്ഷി വിളക്ക് കൊളുത്താം.. കുല ദേവതാ പ്രീതി നേടാം…

അഷ്ടലക്ഷ്മിമാരിൽ ഗജലക്ഷ്മിയുടെ രൂപം ആലേഖനം ചെയ്ത ലോഹ വിളക്കിനെയാണ് കാമാക്ഷി വിളക്ക് എന്നു പറയുന്നത്. സാധാരണയായി ലക്ഷ്മി വിളക്ക് എന്നും പറഞ്ഞു പോരാറുണ്ടെങ്കിലും അതിൽ പലതരത്തിലുള്ള ലക്ഷ്മീ രൂപങ്ങളോ അഷ്ടലക്ഷ്മിമാരെ മുഴുവനും വർത്തുളമായോ ആലേഖനം ചെയ്തു പോരാറുണ്ട്. പാർവതീ ദേവി ലോക ഹിതാർഥം കമക്ഷിയായയി തപസ്സ് അനുഷ്ഠിച്ചപ്പോൾ സകല ദേവതമാരും ദേവിയിൽ ഒതുങ്ങി എന്നാണ് ഐതീഹ്യം. അത് കൊണ്ടുതന്നെ കാമാക്ഷി വിളക്ക് പൂജാമുറിയിൽ കത്തിച്ചു വച്ചു വണങ്ങിയാൽ സർവ ദേവീ ദേവന്മാരുടെയും അനുഗ്രഹം ലഭിക്കും എന്നു വിശ്വസിക്കപ്പെടുന്നു. കാമാക്ഷി ദേവിയിൽ എല്ലാ മൂർത്തികളും അടങ്ങിയിരിക്കുന്നതിനാൽ കാമാക്ഷി വിളക്ക് വച്ചു വണങ്ങിയാൽ കുലദേവതയേയും വണങ്ങുന്നു എന്നാണ് സങ്കല്പം.

സ്വന്തം കുലദൈവം ആരാണ് എന്ന് തിരിച്ചറിയാനോ ആരാധിക്കാനോ സാധിക്കാൻ കഴിയാത്തവർക്ക് കാമാക്ഷി ദേവിയെ സ്വന്തം കുലദൈവമായി കരുതി കാമാക്ഷി വിളക്ക് തെളിയിച്ചു വച്ച് പ്രാർത്ഥിച്ചാൽ കുലത്തിനാകെ അഭിവൃദ്ധി ഉണ്ടാകും. ഇപ്രകാരം ചെയ്യുന്നതിനെ കാമാക്ഷി ദീപം എന്ന് തമിഴ് നാട്ടിൽ പറഞ്ഞുവരാറുണ്ട്. അതുപോലെ തന്നെ വധുവിന് ഭർതൃ ഗൃഹത്തിലേക്ക് പോകുമ്പോൾ സമ്മാനമായി കൊടുത്തയയ്ക്കുന്ന വസ്തുക്കളുടെ കൂടെ ഒരു കാമാക്ഷി വിളക്കും നിര്ബന്ധമായി കൊടുത്തയയ്ക്കുന്ന ചടങ്ങും നിലനിൽക്കുന്നു.

ഇനി കാമാക്ഷി വിളക്ക് കൊളുത്തേണ്ട വിധിയെ പറയാം. രണ്ടു തിരി ചേർത്ത് ഒറ്റ ദീപമായി കിഴക്കോട്ടോ വടക്കോട്ടോ പടിഞ്ഞാറോട്ടോ കൊളുത്താം. തെക്കു ദിക്കിലേക്ക് പാടില്ല, കത്തിക്കും മുൻപ് വിളക്കിലെ ലക്ഷ്മീ രൂപത്തിൽ കുങ്കുമം ചാർത്തുകയും വിളക്കിൻ ചുവട്ടിൽ പുഷ്പങ്ങൾ സമർപ്പിക്കയും വേണം. എള്ളെണ്ണയോ വെളിച്ചെണ്ണയോ ഉപയോഗിക്കാം. വിശേഷ അവസരങ്ങളിൽ നെയ്യും ഉപയോഗിക്കാം. കാമാക്ഷി വിളക്ക് കൊളുത്തിവച്ച് കാമാക്ഷി സ്തോത്രം ജപിക്കുന്നത് സർവൈശ്വര്യകരവും സർവാഗ്രഹ സാധ്യകരവും ആകുന്നു.

Uncategorized