ദൃഷ്ടി-ശത്രു ദോഷങ്ങൾ അകലാൻ ഈ പുഷ്പാഞ്ജലി ഉത്തമം.

ദൃഷ്ടി-ശത്രു ദോഷങ്ങൾ അകലാൻ ഈ പുഷ്പാഞ്ജലി ഉത്തമം.

ഗൃഹദോഷം, ദൃഷ്ടി ദോഷം ശാപദോഷം എന്നിവയിൽ നിന്ന് മോചനം ലഭിക്കുവാൻ ഏറ്റവും ലളിതവും ഉത്തമവും ആയ വഴിപാടുകളിൽ ഒന്നാണ് ഗുരുതി പുഷ്പാഞ്ജലി. കുടുംബ ബന്ധങ്ങൾ ശക്തിപ്പെടുത്തുക, ഭയം, മാനസിക പ്രശ്നങ്ങൾ, കടം എന്നിവയിൽ നിന്നുള്ള മോചനം എന്നിവയും ഇതിന്റെ ഫലസിദ്ധിയാണ്. വിവാഹം നടക്കാൻ കാലതാമസം, ജോലി സംബന്ധമായ പ്രശ്നങ്ങൾ, സാമ്പത്തിക ബാധ്യതകൾ എന്നിവ വരുന്ന കുറക്കുന്നതിനും ഇത് നടത്താറുണ്ട്.

രക്ത സമാനമായി തന്ത്രശാസ്ത്രത്തിൽ പറയുന്ന ചുണ്ണാമ്പ്,മഞ്ഞൾ എന്നിവ ചേർത്ത ദ്രവ്യത്തിൽ ചുവന്നതോ വെളുത്തതോ ആയ പുഷ്പങ്ങൾ കൊണ്ട് ഭദ്രകാളിക്ക് പ്രസന്ന പൂജാ വേളയിൽ നടത്തുന്ന പുഷ്പാഞ്ജലിയാണ് ഗുരുതി പുഷ്പാഞ്ജലി. വഴിപാടുകാരന്റെ പേരും നാലും സങ്കൽപ്പിച്ചു 41 തവണ മന്ത്രജപത്തോടെയാണ് അർച്ചിക്കേണ്ടത്.

ചൊവ്വ, വെള്ളി ദിവസങ്ങൾ ഈ പുഷ്പാഞ്ജലി നടത്താൻ കൂടുതൽ അനുകൂലമാണ്. ദോഷ കാഠിന്യമനുസരിച്ച് ഒന്നു മുതൽ 21 വരെ തവണ നടത്തുന്നവരുണ്ട്. സാമാന്യമായി 8 വെള്ളിയാഴ്ചകളിൽ തുടർച്ചയായി നടത്തുന്നത് അഭികാമ്യമാണ്‌.

പുഷ്പാഞ്ജലിയോടൊപ്പം കഠിനപ്പായസമോ മറ്റു നിവേദ്യങ്ങളോ സമർപ്പിക്കണം. ദേവിയെ മനസ്സറിഞ്ഞു പ്രാർത്ഥിക്കണം. എങ്കിൽ ഫലം നിശ്ചയം.

Focus Rituals