നാളത്തെ ദിവസം (24.02.2021) ഈ സ്തോത്രങ്ങൾ ജപിച്ചാൽ ദൈവാധീനവും ഭാഗ്യവും നിശ്ചയം…!

നാളത്തെ ദിവസം (24.02.2021) ഈ സ്തോത്രങ്ങൾ ജപിച്ചാൽ ദൈവാധീനവും ഭാഗ്യവും നിശ്ചയം…!

Share this Post

നാളത്തെ ദിവസത്തിന് ചില സവിശേഷ പ്രാധാന്യങ്ങൾ ഉണ്ട്. അവതാരവിഷ്ണു ഭജനത്തിനു വിധിക്കപ്പെട്ടതായ ബുധനാഴ്ചയും ഭഗവാൻ ശ്രീരാമ ചന്ദ്രന്റെ ജന്മനക്ഷത്രമായ പുണർതം നക്ഷത്രവും ചേർന്നു വരുന്നു. കൂടാതെ വിഷ്ണുഭജനത്തിന് അതീവ യോജ്യമായ ദ്വാദശി തിഥിയും നാളെയാണ്. ഇത് മാത്രമല്ല, ശിവ ഭജനത്തിന് ഏറ്റവും യോജിച്ച പ്രദോഷ വ്രത ദിനവും നാളെയാണ്. ഇത്രയേറെ സവിശേഷതകൾ നിറഞ്ഞ ഈ ദിവസത്തിൽ ഭഗവത് സ്തോത്രങ്ങൾ ജപിക്കുകയല്ലാതെ മറ്റെന്താണ് ഉചിതമായിട്ടുള്ളത്?

ശ്രീരാമ പഞ്ചരത്നം, അച്യുതാഷ്ടകം, ശിവ പഞ്ചാക്ഷരീ സ്തോത്രം എന്നിവ നാളെ പാരായണം ചെയ്യുന്നവർക്ക് പാപശമനം, ദൈവാധീനം, ഭാഗ്യപുഷ്ടി എന്നിവ വളരെ വേഗത്തിൽ അനുഭവത്തിൽ വരുന്നതാണ്.

അച്യുതാഷ്ടകം

അച്യുതം കേശവം രാമനാരായണം
കൃഷ്ണദാമോദരം വാസുദേവം ഹരിം
ശ്രീധരം മാധവം ഗോപികാവല്ലഭം
ജാനകീനായകം രാമചന്ദ്രം ഭജേ.

അച്യുതം കേശവം സത്യഭാമാധവം
മാധവം ശ്രീധരം രാധികാരാധിതം
ഇന്ദിരാമന്ദിരം ചേതസാ സുന്ദരം
ദേവകീ നന്ദനം നന്ദനം സന്ദധേ.

വിഷ്ണവേ ജിഷ്ണവേ ശംഖിനേ ചക്രിണേ
രുഗ്മിണീ രാഗിണേ ജാനകീ ജാനയേ
വല്ലവീ വല്ലഭായാർച്ചിതായാത്മനേ
കംസവിദ്ധ്വംസിനേ വംശിനേ തേ നമഃ

കൃഷ്ണ ഗോവിന്ദ ഹേ രാമ നാരായണ!
ശ്രീപതേ വാസുദേവാജിത ശ്രീനിധേ!
അച്യൂതാനന്ദ ഹേ മാധവാധോക്ഷജ!
ദ്വാരകാനായക! ത്വല്പദാബ്ജം ഭജേ.

രാക്ഷസക്ഷോഭിതഃ സീതയാ ശോഭിതോ
ദണ്ഡകാരണ്യഭൂപുണ്യതാകാരണം
ലക്ഷ്മണേനാന്വിതോ വാനരൈഃ സേവിതോ/-
ഗസ്ത്യാസമ്പൂജിതോ രാഘവഃ പാതു മാം.

ധേനുകാരിഷ്ടഹാ/നിഷ്ടകൃദ്‌ദ്വേഷിണാം
കേശിഹാ കംസഹൃദ്വംശികാവാദകഃ
പൂതനാലോപകഃ സൂരജാഖേലനോ
ബാലഗോപാലകഃ പാതു മാം സർവ്വദാ.

വിദ്യുദുദ്യോതവത് പ്രസ്ഫുരദ്വാസസം
പ്രാവൃഡംഭോദവത്പ്രോല്ലസദ്വിഗ്രഹം
വന്യയാ മാലയാ ശോഭിതോരഃസ്ഥലം
ലോഹിതാംഘ്രിദ്വയം വാരിജാക്ഷം ഭജേ.

കുഞ്ചിതൈഃ കുന്തളൈർഭ്രാജമാനാനനം
രത്നമൗലിം ലസത് കുണ്ഡലം ഗണ്ഡയോഃ
ഹാരകേയൂരകം കങ്കണ പ്രോജ്ജ്വലം
കിങ്കിണീ മഞ്ജുളം ശ്യാമളം തം ഭജേ.


ഫലശ്രുതി
അച്യുതസ്യാഷ്ടകം യഃ പഠേദിഷ്ടദം
പ്രേമതഃ പ്രത്യഹം പൂരുഷഃ സസ്പൃഹം
വൃത്തതഃ സുന്ദരം വേദ്യവിശ്വംഭരം
തസ്യ വശ്യോ ഹരിർജ്ജായതേ സത്വരം.

ശിവ പഞ്ചാക്ഷരീ സ്തോത്രം

നാഗേന്ദ്രഹാരായ ത്രിലോചനായ ഭസ്മാംഗരാഗായ മഹേശ്വരായ
നിത്യായ ശുദ്ധായ ദിഗംബരായ തസ്മൈ നകാരായ നമഃശിവായ


മന്ദാകിനീ സലിലചന്ദന ചർച്ചിതായ നന്ദീശ്വര പ്രമഥനാഥ മഹേശ്വരായ
മന്ദാരപുഷ്പ ബഹുപുഷ്പ സുപൂജിതായ തസ്മൈ മകാരായ നമഃശിവായ

ശിവായ ഗൗരീവദനാരവിന്ദ സൂര്യായ ദക്ഷാധ്വര നാശകായ
ശ്രീ നീലകണ്ഠായ വൃഷധ്വജായ തസ്മൈ ശികാരായ നമഃശിവായ


വസിഷ്ഠ കുംഭോത്ഭവ ഗൗതമാര്യ മുനീന്ദ്ര ദേവാർച്ചിത ശേഖരായ
ചന്ദ്രാർക്ക വൈശ്വാനര ലോചനായ തസ്മൈ വകാരായ നമഃശിവായ


യക്ഷസ്വരൂപായ ജടാധരായ പിനാകഹസ്തായ സനാതനായ
ദിവ്യായ ദേവായ ദിഗംബരായ തസ്മൈ യകാരായ നമഃശിവായ.


Share this Post
Rituals