ജ്യോതിഷ പ്രകാരം ബുധനാഴ്ചകൾ ബുധ ഗ്രഹത്തിന്റെ ദിവസമാണ്. ബുധനെ സൂചിപ്പിക്കുന്ന ദേവത അവതാര വിഷ്ണുവാണ്. വിഷ്ണു അവതാരങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായ അവതാരമാണല്ലോ ശ്രീകൃഷ്ണാവതാരം. ശ്രീകൃഷ്ണന്റെ ജന്മ നക്ഷത്രം രോഹിണി. നാളെ സന്ധ്യാസമയം ബുധനാഴ്ചയും രോഹിണിയും ചേർന്നു വരുന്ന സമയമാകയാൽ ആ സമയം ശ്രീകൃഷ്ണ ഭജനത്തിനു അത്യുത്തമമാകുന്നു. ശ്രീകൃഷ്ണ കൃപാകടാക്ഷ സ്തോത്രം കൊണ്ട് ശ്രീകൃഷ്ണ ഭജനം നടത്തുന്നവർക്ക് ആപത്തുകളിൽ ഭഗവാൻ കൂടെയുണ്ടാകും..പ്രതിസന്ധികളിൽ നിന്നും കൈപിടിച്ചുയർത്തും..ജീവിതത്തിൽ മുഴുവൻ ഭഗവത് സംരക്ഷണം ലഭിക്കും.
ശ്രീകൃഷ്ണ കൃപാകടാക്ഷ സ്തോത്രം
ഭജേ വ്രജൈകമണ്ഡനം സമസ്തപാപഖണ്ഡനം
സ്വഭക്തചിത്തരഞ്ജനം സദൈവ നന്ദനന്ദനം .
സുപിച്ഛഗുച്ഛമസ്തകം സുനാദവേണുഹസ്തകം
അനംഗരംഗസാഗരം നമാമി കൃഷ്ണനാഗരം
മനോജഗർവമോചനം വിശാലലോലലോചനം
വിധൂതഗോപശോചനം നമാമി പദ്മലോചനം .
കരാരവിന്ദഭൂധരം സ്മിതാവലോകസുന്ദരം
മഹേന്ദ്രമാനദാരണം നമാമി കൃഷ്ണാവാരണം
കദംബസൂനകുണ്ഡലം സുചാരുഗണ്ഡമണ്ഡലം
വ്രജാംഗനൈകവല്ലഭം നമാമി കൃഷ്ണദുർലഭം .
യശോദയാ സമോദയാ സഗോപയാ സനന്ദയാ
യുതം സുഖൈകദായകം നമാമി ഗോപനായകം
സദൈവ പാദപങ്കജം മദീയ മാനസേ നിജം
ദധാനമുക്തമാലകം നമാമി നന്ദബാലകം .
സമസ്തദോഷശോഷണം സമസ്തലോകപോഷണം
സമസ്തഗോപമാനസം നമാമി നന്ദലാലസം
ഭുവോ ഭരാവതാരകം ഭവാബ്ധികർണധാരകം
യശോമതീകിശോരകം നമാമി ചിത്തചോരകം .
ദൃഗന്തകാന്തഭംഗിനം സദാ സദാലിസംഗിനം
ദിനേ ദിനേ നവം നവം നമാമി നന്ദസംഭവം
ഗുണാകരം സുഖാകരം കൃപാകരം കൃപാപരം
സുരദ്വിഷന്നികന്ദനം നമാമി ഗോപനന്ദനം .
നവീനഗോപനാഗരം നവീനകേളിലമ്പടം
നമാമി മേഘസുന്ദരം തഡിത്പ്രഭാലസത്പടം
സമസ്തഗോപമോഹനം ഹൃദംബുജൈകമോദനം
നമാമി കുഞ്ജമധ്യഗം പ്രസന്നഭാനുശോഭനം .
നികാമകാമദായകം ദൃഗന്തചാരുസായകം
രസാലവേണുഗായകം നമാമി കുഞ്ജനായകം
വിദഗ്ധഗോപികാമനോമനോജ്ഞതൽപശായിനം
നമാമി കുഞ്ജകാനനേ പ്രവ്രദ്ധവഹ്നിപായിനം .
കിശോരകാന്തിരഞ്ജിതം ദൃഗഞ്ജനം സുശോഭിതം
ഗജേന്ദ്രമോക്ഷകാരിണം നമാമി ശ്രീവിഹാരിണം .
യദാ തദാ യഥാ തഥാ തഥൈവ കൃഷ്ണസത്കഥാ
മയാ സദൈവ ഗീയതാം തഥാ കൃപാ വിധീയതാം .
പ്രമാണികാഷ്ടകദ്വയം ജപത്യധീത്യ യഃ പുമാന
ഭവേത്സ നന്ദനന്ദനേ ഭവേ ഭവേ സുഭക്തിമാന