മനോസുഖത്തിനും ദാരിദ്ര്യ ശമനത്തിനും സഹായിക്കുന്ന വളരെ പ്രധാനപ്പെട്ട വ്രതാനുഷ്ഠാനമാണ് തൃക്കാര്‍ത്തിക വ്രതം. വൃശ്ചിക മാസത്തിലെ കാര്‍ത്തിക നക്ഷത്രമാണ് ദേവിയുടെ ജന്മ നാളായി ആചരിച്ചു വരുന്നത്. ദേവിയുടെ ജന്മ നക്ഷത്രം എന്നതിൽ കവിഞ്ഞ് മറ്റ് ചില പ്രത്യേകതകളും ഈ ദിവസത്തിനുണ്ട്.
പാൽക്കടലിൽ മഹാലക്ഷ്മി അവതാരം ചെയ്തത് ഇതേ ദിവസമാണ്. വിഷ്ണു പ്രീതിക്ക് ഏറ്റവുമധികം സഹായിക്കുന്ന തുളസീ ദേവി അവതാരമെടുത്തതും ഇതേ ദിവസത്തിലാണ്. ശിവപാര്‍വ്വതീ പുത്രനായ സുബ്രമണ്യനെ പരിപാലിക്കാൻ കൃതികാ ദേവിമാര്‍ അവതാരം ചെയ്തതും ഈ ദിവസം തന്നെയാണ് എന്നാണ് വിശ്വാസം. ഈ വർഷം 2022 ഡിസംബർ മാസം 07 നാണ് ഈ പുണ്യദിനം. തൃക്കാര്‍ത്തിക വ്രതം അനുഷ്ഠിക്കുന്നവര്‍ക്ക് ലക്ഷ്മീ പ്രീതിയും വിഷ്ണു പ്രീതിയും, ശിവ പാര്‍വ്വതീ പ്രീതിയും സുബ്രമണ്യ പ്രീതിയും ഒരുപോലെ കരഗതമാകുമെന്നത് ഉറപ്പാണ്. വ്രതം അനുഷ്ഠിക്കേണ്ട രീതി ഇതിനു മുൻപുള്ള പോസ്റ്റിൽ നൽകിയിട്ടുണ്ട്.
ഈ ദിനത്തിൽ സന്ധ്യാ സമയം ഈ ദേവീ സ്തോത്രം ജപിക്കുന്നത് ദേവീ പ്രീതിക്ക് അത്യുത്തമമാണെന്നു കരുതപ്പെടുന്നു. പ്രാരാബ്ധങ്ങളും ദുരിതങ്ങളും അകറ്റി അഭിവൃദ്ധിയും ക്ഷേമൈശ്വര്യങ്ങളും വിജയനുഭവങ്ങളും പ്രദാനം ചെയ്യുന്ന മഹത് സ്തോത്രമാണിത്.
ദേവീസ്തവം
ആര്യാ കാത്യായനീ ദേവീ കൗശികീ ബ്രഹ്മചാരിണീ .
ജനനീ സിദ്ധസേനസ്യ ദുർഗാ വീരാ മഹാതപാഃ .. 1..
ജയാ ച വിജയാ ചൈവ പുഷ്ടിശ്ച ത്വം ക്ഷമാ ദയാ .
ജ്യേഷ്ഠാ യമസ്യ ഭഗിനീ നീലകൗശേയവാസിനീ .. 2..
ബഹുരൂപാ വിരൂപാ ച അനേകവിധരൂപിണീ .
വിരൂപാക്ഷീ വിശാലാക്ഷീ ഭക്താനാം പരിരക്ഷണീ .. 3..
പർവതാഗ്രേഷു ഘോരേഷു നദീഷു ച ഗുഹാസു ച .
വാസസ്തവ മഹാദേവി വനേഷൂപവനേഷു ച .. 4..
ശബരൈർബർബരൈശ്ചൈവ പുലിന്ദൈശ്ച സുപൂജിതാ .
മയൂരപക്ഷധ്വജിനീ ലോകാൻ ക്രാമസി സർവശഃ .. 5..
കുക്കുടൈശ്ചാഗലൈർമേഷൈഃ സിംഹൈർവ്യാഘ്രൈഃ സമാകുലാ .
ഘണ്ടാനിനാദബഹുലാ വിശ്രുതാ വിന്ധ്യവാസിനീ .. 6..
ത്രിശൂലപട്ടിസധരാ സൂര്യചന്ദ്രപതാകിനീ .
നവമീ കൃഷ്ണപക്ഷസ്യ ശുക്ലസ്യൈകാദശീ പ്രിയാ .. 7 ..
ഭഗിനീ വാസുദേവസ്യ രജനീ കലഹപ്രിയാ .
ആവാസഃ സർവഭൂതാനാം നിഷ്ഠാ ച പരമാ ഗതിഃ .. 8 ..
നന്ദഗോപസുതാ ചൈവ ദേവാനാം വിജയാവഹാ .
ചീരവാസാഃ സുവാസാശ്ച രൗദ്രീ സന്ധ്യാ ത്വമേവ ച .. 9..
പ്രകീർണകേശീ മൃത്യുശ്ച തഥാ മാംസൗദനപ്രിയാ .
ലക്ഷ്മീരലക്ഷ്മീരൂപേണ ദാനവാനാം വധായ ച .. 10..
സാവിത്രീ ചാപി ദേവാനാം മാതാ ഭൂതഗണസ്യ ച .
അന്തർവേദീ ച യജ്ഞാനാമൃത്വിജാം ചൈവ ദക്ഷിണാ .. 11..
സിദ്ധിഃ സാംയാത്രികാണാം ച വേലാ സാഗരയായിനാം .
യക്ഷാണാം പ്രഥമാ യക്ഷീ നാഗാനാം സുരസേതി ച .. 12..
കന്യാനാം ബ്രഹ്മചര്യാ ച സൗഭാഗ്യം പ്രമദാസു ച .
ബ്രഹ്മവാദിന്യഥോ ദീക്ഷാ ശോഭാ ച പരമാ തഥാ .
ജ്യോതിഷാം ത്വം പ്രഭാ ദേവി നക്ഷത്രാണാം ച രോഹിണീ .. 13..
രാജദ്വാരേഷു തീർഥേഷു നദീനാം സംഗമേഷു ച .
പൂർണേ ച പൂർണിമാചന്ദ്രേ കൃത്തിവാസാ ഇതി സ്മൃതാ .. 14..
സരസ്വതീ ച വാല്മീകേഃ സ്മൃതിർദ്വൈപായനേ തഥാ .
സുരദേവീ ച ഭൂതേഷു സ്തൂയസേ ത്വം സ്വകർമഭിഃ .. 15..
ഇന്ദ്രസ്യ ചാരുദൃഷ്ടിസ്ത്വം സഹസ്രനയനേതി ച .
ഋഷീണാം ധർമബുദ്ധിസ്തു ദേവാനാമദിതിസ്തഥാ .. 16..
കർഷകാനാം ച സീതേതി ഭൂതാനാം ധരണീതി ച .
താപസാനാം ച ദേവീ ത്വമരണീ ചാഗ്നിഹോത്രിണാം .. 17..
ക്ഷുധാ ച സർവഭൂതാനാം തൃപ്തിസ്ത്വം ച ദിവൗകസാം .
സ്വാഹാ തുഷ്ടിർധൃതിർമേധാ വസൂനാം ത്വം വസൂമതീ .. 18..
ആശാ ത്വം മാനുഷാണാം തു തുഷ്ടിശ്ച കൃതകർമണാം .
ദിശശ്ച വിദിശശ്ചൈവ തഥാ ഹ്യഗ്നിശിഖാ പ്രഭാ .. 19..
ശകുനീ പൂതനാ ച ത്വം രേവതീ ച സുദാരുണാ .
നിദ്രാ ച സർവഭൂതാനാം മോഹനീ ക്ഷത്രിയാ തഥാ .. 20..
വിദ്യാനാം ബ്രഹ്മവിദ്യാ ത്വമോങ്കാരോഽസ്ഥ വഷട് തഥാ .
നാരീണാം പാർവതീ ച ത്വം പൗരാണീമൃഷയോ വിദുഃ .. 21..
അരുന്ധത്യേകഭർതൄണാം പ്രജാപതിവചോ യഥാ .
ഭേദോ വിവാദശീലാനം ത്വമിന്ദ്രാണീതി വിശ്രുതാ .
പര്യായനാമഭിർദിവ്യൈരിന്ദ്രാണീ ചേതി വിശ്രുതാ .. 22..
ത്വയാ വ്യാപ്തമിദം സർവം ജഗത് സ്ഥാവരജംഗമം .
സംഗ്രാമേഷു ച സർവേഷു അഗ്നിപ്രജ്വലിതേഷു ച .. 23 ..
നദീതീരേഷു ഘോരേഷു കാന്താരേഷു ഭയേഷു ച .
പ്രവാസേ രാജബന്ധേ ച ശത്രൂണാം ച പ്രമർദനേ .. 24 ..
പ്രാണാത്യയേഷു സർവേഷു ത്വം ഹി രക്ഷാ ന സംശയഃ .
ത്വയി മേ ഹൃദയം ദേവി ത്വയി ബുദ്ധിർമനസ്ത്വയി .. 25..
രക്ഷ മാം സർവപാപേഭ്യഃ പ്രസാദം ച കരിഷ്യസി .
ഇമം ദേവ്യാഃ സ്തവം ദിവ്യമിതിഹാസസമന്വിതം .. 26..
യഃ പഠേത് പ്രാതരുത്ഥായ ശുചിഃ പ്രയതമാനസഃ .
ത്രിഭിശ്ച കാങ്ക്ഷിതം മാസൈഃ ഫലം വൈ സമ്പ്രയച്ഛതി .. 27 ..
ഷഡ്ഭിർമാസൈർവരിഷ്ഠം തു വരമേകം പ്രയച്ഛതി .
ഷണ്മാസാൻ പഠതേ യസ്തു കാങ്ക്ഷിതം ച ലഭേത സഃ .
അർചിതാ നവഭിർമാസൈർദിവ്യം ചക്ഷുഃ പ്രയച്ഛതി .. 28 ..
സംവത്സരേണ സിദ്ധിം തു യഥാകാമം പ്രയച്ഛതി .
സത്യം ച ബ്രഹ്മചര്യം ച ദ്വൈപായനവചോ യഥാ .. 29 ..
ഇതി ഹരിവംശാനുബന്ധം അന്തർഗതം ദേവീസ്തവം സമ്പൂർണം ..