മഹാ മൃത്യുഞ്ജയ ഹോമം നടത്തുന്നതുകൊണ്ടുള്ള ഗുണങ്ങൾ

മഹാ മൃത്യുഞ്ജയ ഹോമം നടത്തുന്നതുകൊണ്ടുള്ള ഗുണങ്ങൾ

ജീവിതത്തില് ഏതെങ്കിലും ഘട്ടത്തില് പ്രതിസന്ധികള് നേരിടാത്തവർ ഇല്ല. ജാതകവശാലും കർമ്മദോഷം മൂലവും വിഷമങ്ങൾ ഉണ്ടാകാം. അത്തരം വിഷമങ്ങള്ക്ക് ഒരളവു വരെ പരിഹാരം ചെയ്യുന്നതിനായി വൈദീക താന്ത്രിക കര്മ്മങ്ങളും വിധിച്ചിട്ടുണ്ട്. അത്തരം കർമ്മങ്ങളില് ഏറ്റവും പ്രാധാന്യം ഏറിയതാണ് ഹോമങ്ങൾ. ദശാപഹാരകാലം വളരെ ദോഷകരവും ആയുസ്സിനെ ഹനിക്കാന്പോലും പര്യാപ്തവുമാകുമ്പോള് ശിവനെ പ്രീതിപ്പെടുത്തി മരണഭയത്തില് നിന്ന് മോചനം നേടി സമാധാനത്തോടെയും ദീര്ഘായുസ്സോടെയും ജീവിക്കാന് ശിവ പ്രീതികരമായ മൃത്യുഞ്ജയഹോമം നടത്തുന്നു.

നെയ്യ്, ചിറ്റമൃത് വള്ളി, പേരാൽ മൊട്ട് , എള്ള്, കറുക , പാല്‍ , പാല്‍പ്പായസം , എന്നി 7 ദ്രവ്യങ്ങള്‍ മൃത്യുഞ്ജയ മന്ത്രം ചൊല്ലി ഹോമിക്കുകയാണ് ഈ ഹോമത്തിൽ ചെയ്യുന്നത്. എത്ര കഠിന രോഗങ്ങൾക്കും ഈ ഹോമം പരിഹാരമാണ്. അപകടങ്ങളിൽ നിന്നും വിപത്തുകളിൽ നിന്നും രക്ഷ നേടുവാനും മൃത്യുഞ്ജയ ഹോമവും മൃത്യുഞ്ജയ മന്ത്രജപവും സഹായിക്കും.

മഹാമൃത്യുഞ്ജയ മന്ത്രത്തിന്റെ പ്രാധാന്യം


“ഓം ത്ര്യംബകം യജാമഹെ
സുഗന്ധിം പുഷ്ടി വര്‍ദ്ധനം
ഉര്‍വാരുകമിവ ബന്ധനാത്
മൃത്യോര്‍ മുക്ഷീയ മാമൃതാത്”

നാല് വരികളിൽ ജീവനറ്റ കാതലായ സ്വത്വത്തെ സംരക്ഷിച്ചു വച്ചിരിക്കുന്ന മന്ത്രമാണ് മഹാമൃത്യുഞ്ജയമന്ത്രം.

ജപിക്കുന്നയാളിന്റെ പ്രാണന് ബലം നല്‍കുവാന്‍ പാകത്തിലുള്ളതാണ് ഇതിലെ വരികള്‍. ഒരു ദിവസം 108 അല്ലെങ്കിൽ 1008 ആവൃത്തിയാണ് ഈ മന്ത്രം ജപിക്കേണ്ടത്. ഇനി അതിനു സാധിച്ചില്ല എങ്കിൽ കുറഞ്ഞത് ഒരാവൃത്തി എങ്കിലും ഈ മന്ത്രം ശുദ്ധിയോടെ ജപിക്കുന്നത് ഗുണം ചെയ്യുമെന്ന് ആചാര്യന്മാർ പറയുന്നു. മന്ത്രങ്ങളിൽ വച്ച് ഏറ്റവും ശക്തിയുള്ള മന്ത്രങ്ങളിൽ ഒന്നായാണ് മഹാമൃത്യുഞ്ജയ മന്ത്രത്തെ കാണുന്നത്.നമ്മുടെ ഉള്ളിലുള്ള വിപരീത ഊര്‍ജ്ജത്തെ പുറംതള്ളി ഉള്ളിലുള്ള പ്രാണശക്തിയുടെ ബലം കൂട്ടാന്‍ ഈ മന്ത്രം സഹായിക്കുന്നു എന്നത് മറ്റൊരു കാര്യം. ഈ മന്ത്രം ജപിക്കുന്ന സമയത്ത് ശാരീരികവും മാനസികവുമായ ശുദ്ധി പാലിക്കണം എന്നത് ആചാര്യന്മാർ ആവർത്തിച്ച് പറയുന്നു.

ഈ ജന്‍മത്തിൽ തനിക്കായി മാറ്റിവയ്ക്കപ്പെട്ട കർമ്മങ്ങൾ എല്ലാം പൂർത്തിയാക്കിയ ശേഷം ശരീരത്തില്‍ നിന്നും സ്വയം വേര്‍പെടെണ്ട സമയത്ത് മാത്രം തന്റെ ജീവന്‍റെ ബന്ധം ഈ ശരീരത്തില്‍ നിന്നും മാറ്റേണമേ എന്നാണു മന്ത്രം ജപിച്ച് ഇവിടെ പ്രാര്‍ത്ഥിക്കുന്നത്‌. പരമ രഹസ്യമായിരുന്ന മഹാ മൃത്യുഞ്ജയ മന്ത്രം മാർക്കണ്ഡേയ ഋഷിയാണ് ലോകത്തിന് പരിചയപ്പെടുത്തിയത്.

Rituals