ഈ ഒരു ഏകാദശി നോറ്റാൽ ഒരു വർഷം ഏകാദശി നോറ്റ പുണ്യം…!

ഈ ഒരു ഏകാദശി നോറ്റാൽ ഒരു വർഷം ഏകാദശി നോറ്റ പുണ്യം…!

Share this Post

നാളെ നിർജലാ ഏകാദശി.

ഏകാദശികളില്‍ ഏറെ പ്രാധാന്യമുള്ളതാണ് “നിര്‍ജലാ ഏകാദശി” .ജ്യേഷ്ഠമാസത്തിലെ ശുക്ലപക്ഷ ഏകാദശിയാണ്  നിർജലാഏകാദശി എന്ന് അറിയപ്പെടുന്നത്. ഇതിന്റെ ഐതീഹ്യം പാണ്ഡവന്മാരുമായി ബന്ധപ്പെട്ടതാണ് .

ഭീമനൊഴികെയുള്ള പാണ്ഡവരെല്ലാരും, ദ്രൌപദിയും എല്ലാ ഏകാദശികളും നോറ്റിരുന്നു. വൃകോദരനായ ഭീമന് ഭക്ഷണം ഒഴിവാക്കുക പ്രയാസമാണ്. അങ്ങനെയിരിക്കെ ഭീമനും ഒരു മോഹം ഉദിച്ചു – തനിക്കും ഏകാദശി നോറ്റാൽ കൊള്ളാം. ഭക്ഷണം ഒഴിവാക്കാതെ എങ്ങനെ ഏകാദശി നോല്‍ക്കാമെന്ന സംശയവുമായി ഭീമസേനന്‍ സാക്ഷാല്‍ വ്യാസമഹര്‍ഷിയെ സമീപിച്ചു. മുനി  ഇപ്രകാരം ഉപദേശം നൽകി.


” ഈ ഒറ്റ ഏകാദശി നോറ്റാല്‍ വര്‍ഷത്തിലെ മറ്റു 24 ഏകാദശികള്‍ നോററ ഫലമാണ്. മാത്രമല്ല, ഒരു തീര്‍ത്ഥാടനം നടത്തിയതിനു തുല്യമാണ്. മരണ ശേഷം നമ്മെ വൈകുണ്ഡത്തില്‍ നിന്ന് വിഷ്ണുപാര്‍ഷദന്മാര്‍ വന്ന് ആനയിച്ച് അങ്ങോട്ട്‌ കൊണ്ട് പോകും! 
വ്യാസമഹർഷി  തുടര്‍ന്നു..പക്ഷേ അതിന്റെ നിഷ്ഠകള്‍ അല്‍പ്പം കഠിനമാണ്. നിര്‍ജലമെന്നാല്‍ വെള്ളം പോലും ഒഴിച്ചെന്നര്‍ത്ഥം.
അന്നേ ദിവസം ഭക്ഷണം നിഷിദ്ധമെന്നു മാത്രമല്ല വെള്ളം പോലും ഒഴിവാക്കണം പൂര്‍ണ ഫല സിദ്ധിക്ക്.”

മുനിയുടെ സംശയ നിവാരണത്തില്‍ സന്തുഷ്ടനായ ഭീമന്‍ ഈ ” നിര്‍ജല ഏകാദശി” നോല്‍ക്കാന്‍ തീരുമാനിച്ചു..ഈ നിര്‍ജല ഏകാദശിയുടെ മാഹാത്മ്യം ഭീമനായി വിശദീകരിച്ചതിനാല്‍ ഇതിനെ ഭീമ ഏകാദശിയെന്നും പാണ്ഡവ ഏകാദശിയെന്നും പറയുന്നു…ഭക്ഷണ പ്രിയനായ ഭീമൻ പോലും ഈ ഏകാദശി നോൽക്കുവാൻ തീരുമാനിക്കുക വഴി ” നിര്‍ജല ഏകാദശി എത്ര മാത്രം പുണ്യദായകമാണ് എന്നു മനസിലാക്കാം

പേരുപോലെ, (നിർജല) ജലം പോലും സേവിക്കാതെ തികഞ്ഞ ഭക്തി നിർഭരമായി അനുഷ്ഠിക്കുകയാണെങ്കിൽ നാം ഈ ജന്മം ചെയ്തു കൂട്ടിയ പാപങ്ങളിൽ നിന്ന് മുക്തി ലഭിക്കുന്നു. ഇനി ഏകാദശിയുടെ മഹത്വം എന്തെന്ന് കൂടി നോക്കാം .

” വ്രതാനാമപി സര്‍വ്വേഷാം, മുഖ്യമേകാദശിവ്രതം “-

അതായത്‌ എല്ലാ വ്രതങ്ങളിലും വച്ച്‌ മുഖ്യമായത്‌ ഏകാദശിവ്രതം എന്നാണ് പ്രമാണം.

ചാന്ദ്ര മാസത്തിലെ പതിനൊന്നാമത്തെ തിഥിയാണ് ഏകാദശി. അമാവസിക്കും പൗർണ്ണമിക്കും ശേഷം പതിനൊന്നാമത്തെ തിഥിയായിട്ടാണ് ഏകാദശി വരുന്നത്. ഏതു പക്ഷത്തിൽ വരുന്നു എന്നതനുസരിച്ച്, ശുക്ലപക്ഷ ഏകാദശി എന്നും കൃഷ്ണപക്ഷ ഏകാദശി എന്നും രണ്ടു ഏകാദശികൾ ഒരു ചാന്ദ്ര മാസത്തിൽ വരുന്നു. ഒരു വർഷത്തിൽ സാധാരണ 24 ഏകാദശികൾ ഉണ്ടാകും, 25 എണ്ണവും ആകാം.

ഹൈന്ദവ വിശ്വാസങ്ങളിൽ ഏകാദശി പ്രധാനമായ ദിവസമായി കണക്കാക്കപ്പെടുന്നു. ഈ ദിനത്തോടനുബന്ധിച്ചു ഒരനുഷ്ഠാനമാണ് ഏകാദശി വ്രതം. മഹാഭാരതത്തിലെ ഭഗവദ്ഗീത അർജ്ജുനന് കൃഷ്ണൻ ഉപദേശിച്ചത് ഏകാദശിയിലാണെന്നു കരുതപ്പെടുന്നു.സൂര്യോദയത്തിന് ദശമി ബന്ധമുള്ള ഏകാദശിയ്ക്ക് ഭൂരിപക്ഷ ഏകാദശി എന്നും ദ്വാദശി ബന്ധമുള്ള ഏകാദശിയ്ക്ക് ആനന്ദപക്ഷം’ എന്നും പറയുന്നു. ഏകാദശിയുടെ അവസാനത്തെ 15 നാഴികയും ദ്വാദശിയുടെ ആദ്യത്തെ 15 നാഴികയും കൂടിയതിന് ഹരിവാസരം എന്നും പറയുന്നു.ഇഹലോകസുഖവും പരലോകസുഖവും ഫലം.ദശമിയും ദ്വാദശിയും ഒരിക്കലൂണ്. ഏകാദശിനാൾ പൂർണ്ണ ഉപവാസം അനുഷ്ടിക്കണം.ഭജന, സത്സംഗം, പുണ്യക്ഷേത്രദർശനം ഇവ നടത്തി ദ്വാദശിനാൾ പാരണ കഴിച്ചു വ്രതം അവസാനിപ്പിക്കണം. 

സംസാരാഖ്യമഹാഘോരദുഃഖിനാം സർവ്വദേഹിനാം
ഏകാദശ്യുപവാസോയം നിർമ്മിതം പരമൗഷധം.

ഏകാദശി. സർവ്വപാപങ്ങളിൽനിന്നും മോചനവും വൈകുണ്ഠപ്രാപ്തിയും ഫലം. ഈ ഏകാദശിവ്രതംകൊണ്ട് അപാരമായിരിക്കുന്ന പാപങ്ങള്‍ ദുരീകരിക്കും.നിർജല ഏകാദശി വ്യതം നോൽക്കുമ്പോൾ ജലം, ഫലങ്ങൾ, അന്നം (ഭക്ഷണം) എല്ലാം പൂർണ്ണമായി ഉപേക്ഷിച്ച് ഉപവാസം അനുഷ്ഠിക്കുകയാണെങ്കിൽ എല്ലാ കഷ്ടതകളും, കടങ്ങളും, പാപങ്ങളും തീരും…

ദശമി-ഏകാദശി-ദ്വാദശി എന്നീ മൂന്ന് ദിനങ്ങള്‍ ഏകാദശിവ്രതത്തിന് വളരെ പ്രാധാന്യമര്‍ഹിയ്ക്കുന്നു.

ദശമിനാളില്‍ ഒരുനേരം മാത്രം അരിയാഹാരം കഴിയ്ക്കാം.

ഏകാദശിനാളില്‍ പൂര്‍ണ്ണമായി ഉപവസിക്കുന്നതാണ് ഉത്തമം.

ജലപാനംപോലും പാടില്ല. അതിനുസാധിയ്ക്കാത്തവര്‍ക്ക് അരിഭക്ഷണം മാത്രം ഒഴിവാക്കി വ്രതമനുഷ്ഠിയ്ക്കാം. ഗോതമ്പ്, ചാമ, എന്നിവ കൊണ്ടുള്ള ലളിത വിഭവങ്ങളും പയര്‍ പുഴുക്ക്, പഴവര്‍ഗ്ഗങ്ങള്‍ എന്നിവയും ഭക്ഷിയ്ക്കാം. ഏകാദശിനാളില്‍ വിഷ്ണുക്ഷേത്രദര്‍ശനം നടത്തണം. പകലുറക്കവും പാടില്ല. ഈ മഹാപുണ്യദിനത്തില്‍ രാത്രിയും ഉറങ്ങാതെ വിഷ്ണുനാമമന്ത്രജപത്തോടെ കഴിയുന്നതും മൗനം ഭജിയ്ക്കുന്നതും വളരെ ഉത്തമം..

ദ്വാദശിനാളില്‍ ഹരിവാസരസമയം കഴിഞ്ഞ ശേഷമാണ് പാരണ വീട്ടേണ്ടത്. വ്രതസമാപ്തിയില്‍ തുളസീതീര്‍ത്ഥം സേവിച്ചശേഷം ഭക്ഷണം കഴിച്ച് വ്രതമവസാനിപ്പിക്കുന്ന ചടങ്ങാണ് പാരണ വീട്ടുക. ഈ സുദിനത്തില്‍ തുളസീതീര്‍ത്ഥമല്ലാതെ മറ്റൊന്നും കഴിയ്ക്കാതെയിരിക്കുന്നവരുണ്ട്. ആരോഗ്യസ്ഥിതി അനുകൂലമല്ലാത്തവർക്ക് ഒരു നേരംമാത്രം അരിയാഹാരം കഴിയ്ക്കുകയുമാവാം.അഥവാ പൂർണ്ണ ഉപവാസം സാദ്ധ്യമല്ലെങ്കിൽ പഴവർഗ്ഗങ്ങൾ ഭക്ഷിച്ച് ഉപവസിക്കുക. 
ദ്വാദശി കഴിയുന്നതിനുമുന്‍പ് തുളസീതീര്‍ത്ഥം സേവിച്ച് പാരണ വിടാം.

ഏകാദശിയുടെ അവസാനത്തെ 15 നാഴികയും ദ്വാദശിയുടെ ആദ്യത്തെ 15 നാഴികയും ഒത്തുചേരുന്ന ഹരിവാസര മുഹൂര്‍ത്തത്തില്‍ ഒന്നുംതന്നെ ഭക്ഷിയ്ക്കാതിരിയ്ക്കുന്നത് അത്യുത്തമം. ഈ സമയത്ത് മഹാവിഷ്ണുവിന്റെ മഹനീയ സാമീപ്യം വളരെ കൂടുതലായി ഭൂമിയില്‍ അനുഭവപ്പെടുമെന്നാണ് വിശ്വാസം.

ഹരിവാസര സമയത്ത് നടത്തുന്ന മഹാവിഷ്ണു ഭജനം പരിപൂര്‍ണ്ണഫലസിദ്ധി നല്‍കുമെന്നാണ് ഐതിഹ്യം….

വിഷ്ണുഭഗവാന്റെ കൃപാകടാക്ഷം ലഭ്യമാകുന്നതിനു ഏവരും ഏകാദശി വൃതം അനുഷ്ഠിക്കുക. ഇതിലൂടെ ലക്ഷ്മീദേവിയുടെ കൃപാകടാക്ഷത്തിനും പാത്രീഭൂതരായി തീരുന്നു.


Share this Post
Rituals