‘കാത്യായനി! മഹാമായേ മഹായോഗിന്‍ യതീശ്വരീ!
നന്ദഗോപസുതം ദേവി പതിം മേ കുരുതേ നമഃ’
സാരം: എല്ലാവരേയും കാത്തുരക്ഷിക്കുന്ന കരുണാമയിയായ അല്ലയോ കാത്ത്യായനി ദേവീ! നിനക്ക് നമസ്ക്കാരം. എല്ലാതരം മായകളുടേയും പൊരുളുണര്‍ത്തി മനസ്സിലാക്കി തരുന്നവളേ നമസ്ക്കാരം. മഹത്തായ യോഗസിദ്ധികള്‍ നേടിയവളേ നമസ്ക്കാരം. നന്ദഗോപന്‍റെ പുത്രനായ കണ്ണനെ തന്നെ എന്‍റെ പതിയായി ലഭിക്കണേ. ആ ഭാഗ്യം ദേവീ നീ എനിക്ക് നല്‍കിയാലും.
ആണ്ടാള്‍ ചൊല്ലിയ ദേവിസ്തുതിയിലെ, കണ്ണനെ ആണ്ടാള്‍ക്ക് കണവനായി കിട്ടാന്‍ സഹായിച്ച മഹത്തായ ശ്ലോകമാണിത്. വിവാഹത്തിനായി കാത്തിരിക്കുന്ന പെണ്‍കുട്ടികള്‍ വെള്ളിയാഴ്ച തോറും ഈ ശ്ലോകം ചൊല്ലി പ്രാര്‍ത്ഥിച്ചാല്‍ മനസ്സില്‍ സങ്കല്‍പ്പിച്ച പുരുഷനെ തന്നെ ഭര്‍ത്താവായി കിട്ടും എന്നാണനുഭവം. ആണ്ടാള്‍ അവതരിച്ച പൂരം നക്ഷത്രദിനത്തില്‍ ഈ സ്തുതി ജപിച്ചാല്‍ കൃഷ്ണനെപ്പോലെ രൂപ സൗകുമാര്യവും ബുദ്ധിവൈഭവവുമുള്ള ഭര്‍ത്താവിനെ കിട്ടുമെന്നാണ് വിശ്വാസം.