ശിവ അഷ്ടോത്തരം ജപിച്ചാൽ ഉള്ള ഫലങ്ങൾ

ശിവ അഷ്ടോത്തരം ജപിച്ചാൽ ഉള്ള ഫലങ്ങൾ

Share this Post

ഭഗവാൻ ശിവനെ ആരാധിക്കുവാൻ മൂല മന്ത്രമായ ഓം നമഃശിവായ പോലെ തന്നെ പ്രാധാന്യമുള്ളതാണ് ശിവ അഷ്ടോത്തരവും. അഷ്ടോത്തരശത നാമാവലി എന്നതിന്റെ ചുരുക്കപ്പേരാണ് അഷ്ടോത്തരം എന്നത്. ഓം എന്ന പ്രണവ മന്ത്രം ആദ്യവും നമഃ എന്ന് അവസാനവും കൂട്ടിച്ചേർത്ത് ഭഗവാന്റെ ദിവ്യങ്ങളായ 108 നാമങ്ങൾ ജപിക്കണം. അഷ്ടോത്തരം ജപിക്കുന്നതിന് പ്രത്യേക നിഷ്ഠയൊന്നും ആവശ്യമില്ല. ഗുരൂപദേശവും ആവശ്യമില്ല. എന്നാൽ തെറ്റ് കൂടാതെ ഉച്ചരിക്കുവാൻ പഠിക്കണം. പ്രഭാതത്തിന്റെ പ്രദോഷത്തിലോ ജപിക്കാം. നിത്യജപം അത്യുത്തമം. സാധിച്ചില്ലെങ്കിൽ തിങ്കളാഴ്ചകളിലും പ്രദോഷ വ്രത ദിവസങ്ങളിലും എങ്കിലും ജപിക്കാൻ ശ്രമിക്കണം. വെറും നിലത്തിരുന്ന് ഒരു മന്ത്രവും ജപിക്കരുത്. ഒരു പലക മേലോ മറ്റോ ഇരുന്നു ജപിക്കുക. ഒന്നും ലഭിച്ചില്ലെങ്കിൽ വൃത്തിയുള്ള ഒരു തുണി മടക്കി വച്ച് അതിന്മേൽ ഇരുന്നെങ്കിലും ജപിക്കുക. മനസ്സിൽ ഭഗവാന്റെ രൂപം ദൃഢമായി ഉറപ്പിക്കുക.

ഗ്രഹദോഷങ്ങൾ മാറുന്നതിനും കുടുംബൈശ്വര്യത്തിനും ആഗ്രഹസിദ്ധിക്കും ശിവ അഷ്ടോത്തരജപം സഹായിക്കും.

ശിവ അഷ്ടോത്തര നാമാവലി

ഓം ശിവായ നമഃ

ഓം മഹേശ്വരായ നമഃ

ഓം ശംഭവേ നമഃ

ഓം പിനാകിനേ നമഃ

ഓം ശശിശേഖരായ നമഃ

ഓം വാമദേവായ നമഃ

ഓം വിരൂപാക്ഷായ നമഃ

ഓം കപർദിനേ നമഃ

ഓം നീലലോഹിതായ നമഃ

ഓം ശങ്കരായ നമഃ

ഓം ശൂലപാണയേ നമഃ

ഓം ഖട്വാംഗിനേ നമഃ

ഓം വിഷ്ണുവല്ലഭായ നമഃ

ഓം ശിപിവിഷ്ടായ നമഃ

ഓം അംബികാനാഥായ നമഃ

ഓം ശ്രീകണ്ഠായ നമഃ

ഓം ഭക്തവത്സലായ നമഃ

ഓം ഭവായ നമഃ

ഓം ശർവ്വായ നമഃ

ഓം ത്രിലോകേശായ നമഃ

ഓം ശിതികണ്ഠായ നമഃ

ഓം ശിവാപ്രിയായ നമഃ

ഓം ഉഗ്രായ നമഃ

ഓം കപാലിനേ നമഃ

ഓം കാമാരയെ നമഃ

ഓം അന്ധകാസുര സൂദനായ നമഃ

ഓം ഗംഗാധരായ നമഃ

ഓം ലലാടാക്ഷായ നമഃ

ഓം കാലകാലായ നമഃ

ഓം കൃപാനിധയേ നമഃ

ഓം ഭീമായ നമഃ

ഓം പരശുഹസ്തായ നമഃ

ഓം മൃഗപാണയേ നമഃ

ഓം ജടാധരായ നമഃ

ഓം കൈലാസവാസിനേ നമഃ

ഓം കവചിനേ നമഃ

ഓം കഠോരായ നമഃ

ഓം ത്രിപുരാന്തകായ നമഃ

ഓം വൃഷാങ്കായ നമഃ

ഓം വൃഷഭാരൂഢായ നമഃ

ഓം ഭസ്മോദ്ധൂളിത വിഗ്രഹായ നമഃ

ഓം സാമപ്രിയായ നമഃ

ഓം സ്വരമയായ നമഃ

ഓം ത്രയീമൂർത്തയേ നമഃ

ഓം അനീശ്വരായ നമഃ

ഓം സർവ്വജ്ഞായ നമഃ

ഓം പരമാത്മനേ നമഃ

ഓം സോമസൂര്യാഗ്നി ലോചനായ നമഃ

ഓം ഹവിഷേ നമഃ

ഓം യജ്ഞമയായ നമഃ

ഓം സോമായ നമഃ

ഓം പഞ്ചവക്ത്രായ നമഃ

ഓം സദാശിവായ നമഃ

ഓം വിശ്വേശ്വരായ നമഃ

ഓം വീരഭദ്രായ നമഃ

ഓം ഗണനാഥായ നമഃ

ഓം പ്രജാപതയേ നമഃ

ഓം ഹിരണ്യരേതസേ നമഃ

ഓം ദുർധർഷായ നമഃ

ഓം ഗിരീശായ നമഃ

ഓം ഗിരിശായ നമഃ

ഓം അനഘായ നമഃ

ഓം ഭുജംഗ ഭൂഷണായ നമഃ

ഓം ഭർഗായ നമഃ

ഓം ഗിരിധന്വനേ നമഃ

ഓം ഗിരിപ്രിയായ നമഃ

ഓം കൃത്തിവാസസേ നമഃ

ഓം പുരാരാതയേ നമഃ

ഓം ഭഗവതേ നമഃ

ഓം പ്രമധാധിപായ നമഃ

ഓം മൃത്യുഞ്ജയായ നമഃ

ഓം സൂക്ഷ്മതനവേ നമഃ

ഓം ജഗദ്വ്യാപിനേ നമഃ

ഓം ജഗദ്ഗുരവേ നമഃ

ഓം വ്യോമകേശായ നമഃ

ഓം മഹാസേന ജനകായ നമഃ

ഓം ചാരുവിക്രമായ നമഃ

ഓം രുദ്രായ നമഃ

ഓം ഭൂതപതയേ നമഃ

ഓം സ്ഥാണവേ നമഃ

ഓം അഹിർബുഥ്ന്യായ നമഃ

ഓം ദിഗംബരായ നമഃ

ഓം അഷ്ടമൂർത്തയേ നമഃ

ഓം അനേകാത്മനേ നമഃ

ഓം സ്വാത്വികായ നമഃ

ഓം ശുദ്ധവിഗ്രഹായ നമഃ

ഓം ശാശ്വതായ നമഃ

ഓം ഖണ്ഡ പരശവേ നമഃ

ഓം അജായ നമഃ

ഓം പാശവിമോചകായ നമഃ

ഓം മൃഡായ നമഃ

ഓം പശുപതയേ നമഃ

ഓം ദേവായ നമഃ

ഓം മഹാദേവായ നമഃ

ഓം അവ്യയായ നമഃ

ഓം ഹരയേ നമഃ

ഓം ഭഗനേത്രഭിദേ നമഃ

ഓം അവ്യക്തായ നമഃ

ഓം ദക്ഷാധ്വരഹരായ നമഃ

ഓം ഹരായ നമഃ

ഓം പൂഷദന്തഭിദേ നമഃ

ഓം അവ്യഗ്രായ നമഃ

ഓം സഹസ്രാക്ഷായ നമഃ

ഓം സഹസ്രപാദേ നമഃ

ഓം അപവർഗപ്രദായ നമഃ

ഓം അനന്തായ നമഃ

ഓം താരകായ നമഃ

ഓം പരമേശ്വരായ നമഃ

ORDER YOUR POOJA ONLINE


Share this Post
Rituals