സൂര്യ ദോഷ പരിഹാരം

സൂര്യ ദോഷ പരിഹാരം

Share this Post

സൂര്യന്‍ ആര്‍ക്കൊക്കെ അനിഷ്‌ട ഫലദായകനായിരിക്കും?


1. മിഥുനം, തുലാം, മീനം എന്നീ ലഗ്നക്കാര്‍.

2. തിരുവാതിര, പൂയം, ചോതി, അനിഴം, ചതയം, ഉത്രട്ടാതി എന്നീ നക്ഷത്രക്കാര്‍.

3. ഗ്രഹനിലയില്‍ 6, 8, 12 എന്നീ ഭാവങ്ങളില്‍ സൂര്യസംബന്ധം ഉള്ളവര്‍.

4. ജാതകത്തില്‍ സൂര്യന്‍ ഇടവം, തുലാം, മകരം, കുംഭം എന്നീ രാശികളില്‍ നിന്നാല്‍ (ഇടവം, തുലാം, മകരം, കുംഭം എന്നീ മാസങ്ങളില്‍ ജനിച്ചവര്‍)


5. ജാതകത്തില്‍ സൂര്യന്‌ ശനിസംബന്ധമോ ശുക്രസംബന്ധമോ രാഹു സംബന്ധമോ വന്നാല്‍.

6. ചാരവശാല്‍ സൂര്യന്‍ ജന്മത്തിന്റെ 1, 2, 4, 5, 7, 8, 9, 12 എന്നീ രാശികളില്‍ സഞ്ചരിക്കുമ്പോള്‍.

7. സ്വന്തം നക്ഷത്രത്തിന്റെ 3, 5, 7 നക്ഷത്രങ്ങളില്‍ക്കൂടി രവി സഞ്ചരിക്കുമ്പോള്‍.

BOOK YOUR POOJA ONLINE

ഗ്രഹനിലയില്‍ സൂര്യന്‌ ദുര്‍ബലനായ വ്യക്‌തിയുടെ പ്രഥമ ലക്ഷണം ആത്മവിശ്വാസം ഇല്ലായ്‌മയാണ്‌. പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുവാന്‍ അവര്‍ക്ക്‌ കഴിയാതെ വരും.സ്വന്തം കഴിവുകള്‍ ഫലപ്രാപ്‌തിയിലെത്തില്ല എന്ന മിഥ്യാബോധം അവരെ ഭരിച്ചുകൊണ്ടേയിരിക്കും. അകാരണ വിഷാദം, അലസത, ഭയം എന്നിവ ഏറിയിരിക്കും. തൊഴിൽപരമായ ക്ലേശങ്ങൾ വർദ്ധിക്കും. സർക്കാർ -കോടതി കാര്യങ്ങൾ പ്രതികൂലമായി ഭവിക്കാൻ സാധ്യത കൂടുതലാണ്. പരീക്ഷകളിൽ വിജയിച്ചാലും അഭിമുഖങ്ങളിൽ പരാജയം നേരിട്ടെന്നു വരാം. രവിയുടെ ദശാപഹാര കാലങ്ങളില്‍ ഇവ വളരെ വര്‍ദ്ധിക്കും. പൊതുവില്‍ ഇവര്‍ക്ക്‌ ആദിത്യദശക്ലേശം നിറഞ്ഞതായിരിക്കും.ഞായറാഴ്‌ ചകളിലും കാര്‍ത്തിക, ഉത്രം, ഉത്രാടം എന്നീ നക്ഷത്രങ്ങളിലും സൂര്യാനുകൂല്യപ്രദമായ പരിഹാരകര്‍മ്മങ്ങള്‍ അനുഷ്‌ഠിക്കണം.ഞായറാഴ്‌ച സൂര്യഹോരയില്‍ പരിഹാരകര്‍മ്മങ്ങള്‍ സമാരംഭിക്കുന്നത്‌ വളരെ ഉത്തമമാണ്‌. ഞായറാഴ്‌ച വ്രതം അനുഷ്‌ഠിക്കണം.അന്നേ ദിവസം ജടാമാഞ്ചി ഇട്ടു തിളപ്പിച്ച ജലത്തില്‍ സ്‌നാനം ചെയ്‌ത്, കാവി വസ്‌ത്രം ധരിച്ച്‌ ശിവക്ഷേത്രദര്‍ശനം നടത്തുക. രുദ്രാക്ഷം ധരിക്കുന്നതും, ആദിത്യ ഹൃദയം ജപിക്കുന്നതും ഗോതമ്പ്‌ ദാനം ചെയ്യുന്നതും ഒക്കെ സൂര്യദോഷശാന്തിക്ക്‌ സഹായകമാണ്‌. നമ ശിവായ, ആദിത്യ ഗായത്രി, ആദിത്യ ഹൃദയം, ആദിത്യ നമസ്കാര മന്ത്രം എന്നിവ ജപിക്കുന്നതും ഗുണകരമാണ്‌. ആദിത്യന്റെ ദേവതയായ ശിവ ഭഗവാനെ സംപ്രീതനാക്കുക. സൂര്യ ദോഷങ്ങൾ അകലും.

കേൾക്കാം… വരികൾ കണ്ടു ജപിക്കാം…ആദിത്യ ഹൃദയം (വാത്മീകിരാമായണം-മൂലം)


Share this Post
Astrology