ഹനുമാൻ സ്വാമിയുടെ ചിത്രം വീട്ടിൽ വയ്ക്കാമോ ?

ഹനുമാൻ സ്വാമിയുടെ ചിത്രം വീട്ടിൽ വയ്ക്കാമോ ?

Share this Post

ഹനുമാൻസ്വാമി വായുപുത്രനാണ്. മാരുത തുല്യമായ വേഗമുള്ളവനാണ്. അതിനാൽ തന്നെ ആഗ്രഹങ്ങള്‍ വായുവേഗത്തില്‍ സാധിച്ചു തരും. ഹനൂമാന്‍ ചിരഞ്ജീവികളില്‍ ഒരാളാണ്. അശ്വത്ഥാമാവ്, മഹാബലി, വ്യാസൻ, ഹനുമാൻ, വിഭീഷണൻ, കൃപൻ, പരശുരാമൻഎന്നീ ഏഴുപേർ ഹൈന്ദവ പുരാണമനുസരിച്ചു് ചിരഞ്ജീവികളാണു്.

നിത്യവും ഹനൂമാന്‍ സ്വാമിയെ ഭജിച്ചാല്‍ ശത്രുദോഷങ്ങള്‍ നീങ്ങുകയും  ശനിദോഷശാന്തി ലഭിക്കുമെന്നാണ് വിശ്വാസം. ഭഗവാന്‍ ശിവന്റെ അവതാരമാണ് ഹനൂമാന്‍ എന്നു ശിവപുരാണത്തില്‍ പറയുന്നുണ്ട്.  വായുപുത്രനായ ഹനൂമാന്‍ ധൈര്യത്തിന്റെയും ശക്തിയുടെയും ഉത്തമഭക്തിയുടെയും പ്രതീകമാണ്. കഠിന ബ്രഹ്മചാരിയായ ഹനൂമാന്‍ സ്വാമിയുടെ ചിത്രം വീട്ടില്‍ വയ്ക്കാമോ എന്ന് പലര്‍ക്കും സംശയം ചോദിക്കാറുണ്ട്. ഭക്തവത്സനായ ഹനൂമാന്‍ സ്വാമിയുടെ ചിത്രം വീട്ടില്‍ വയ്ക്കുന്നത് ഐശ്വര്യപ്രദമാണ് എന്ന കാര്യത്തിൽ സംശയമേ വേണ്ട. പൂജാമുറിയില്‍ വയ്ക്കുന്നതും ചിത്രത്തിന് മുന്നില്‍  നിത്യവും വിളക്ക് തെളിച്ച് പ്രാര്‍ഥിക്കുന്നതും സത്ഫലം നല്‍കും. കിടപ്പു മുറിയിലോ വൃത്തിഹീനമായ സ്ഥലങ്ങളിലോ വയ്ക്കാൻ പാടില്ല.

ഓരോ ഭാവത്തിലുള്ള ഹനുമത് ചിത്രങ്ങള്‍ വയ്ക്കുന്നതിന് ഓരോ  ഫലങ്ങളാണ് പറയപ്പെട്ടിരിക്കുന്നത്. തീവ്രശ്രീരാമഭക്തനായതിനാല്‍ ശ്രീരാമനെയും സീതയെയും വണങ്ങി നില്‍ക്കുന്ന ചിത്രം വയ്ക്കുന്നതാണ് ഏറ്റവും ഉത്തമം. ഹനൂമാന്‍ സ്വാമിയെ ഭജിക്കുന്നതിന് മുന്നേ ഭഗവാന്‍ മഹാവിഷ്ണുവിന്റെ അവതാരമായ ശ്രീരാമനെ ഭജിക്കണമെന്നാണ് വിശ്വാസം. സഞ്ജീവനി അടങ്ങിയ മരുത്വാമല ചുമന്നുകൊണ്ട് പോകുന്ന ഹനൂമാന്‍ ചിത്രം കുടുംബത്തില്‍ രോഗദുരിതശാന്തി നല്‍കുമെന്നാണ് വിശ്വാസം. അനുഗ്രഹിച്ചുകൊണ്ട് നില്‍ക്കുന്ന ഭാവത്തിലുള്ള ചിത്രവും ഉചിതമാണ്. എന്നാല്‍ നെഞ്ച് പിളര്‍ന്ന് ഉള്ളില്‍ രാമനും സീതയുമായുള്ള ചിത്രം ഭവനത്തില്‍ വയ്ക്കുന്നത് ഒഴിവാക്കണം.  ശ്രീരാമജയം എന്ന്  കടലാസില്‍ എഴുതി മാലകോര്‍ത്ത് ഹനൂമാന്റെ ചിത്രത്തില്‍  അണിയിച്ചു പ്രാര്‍ഥിച്ചാല്‍ സര്‍വകാര്യവിജയം ഉണ്ടാകുമെന്നും വിശ്വാസമുണ്ട്.


Share this Post
Focus Specials