ഏതു കാലദോഷങ്ങളും അകറ്റുന്ന അത്ഭുത സ്തോത്രം…

ഏതു കാലദോഷങ്ങളും അകറ്റുന്ന അത്ഭുത സ്തോത്രം…

Share this Post

അധുനിക കാലത്തു പലർക്കും അവർ ഇപ്പോൾ അനുഭവിച്ചു വരുന്നതായ ദശയും അപഹാരവും ഏതെന്നും അത് ഗുണകരമോ ദോഷകരമോ ആണോ എന്നും അറിവില്ല. അറിയുന്നവർ തന്നെ സ്വന്തം ജന്മ സമയം സൂക്ഷ്മമായി അറിയാത്തതിനാൽ ശരിയായ ദശാപഹാരങ്ങൾ തന്നെയാണോ അനുഭവത്തിൽ ഉള്ളതെന്നും നിശ്ചയമുള്ളവരല്ല. ജാതകം കൃത്യവും പ്രവചനങ്ങൾ ഫലപ്രദവും ആകണമെങ്കിൽ ജന്മ സമയം കൃത്യമായിരിക്കണം. ഒരു ലാബ് പരിശോധന നടത്തുമ്പോൾ സ്പെസിമെൻ കൃത്യമല്ലെങ്കിൽ ഫല നിർണ്ണയവും കൃത്യമാകുകയില്ലല്ലോ.

പക്ഷെ ഏതു ദശാകാലമെന്നോ അപഹാരകാലമെന്നോ ചാരവശാൽ അനിഷ്ട കാലമെന്നോ അറിയില്ലെങ്കിൽ പോലും നവഗ്രഹങ്ങളുടെ പീഡാഹര സ്തോത്രം ജപിച്ചാൽ ദോഷശമനം ഉണ്ടാകും. എല്ലാ ഗ്രഹങ്ങളും സംപ്രീതരാകും. എല്ലാ കാലദോഷങ്ങളും അകലും. നിത്യവും പ്രഭാതത്തിൽ 9 തവണ വീതം ജപിക്കുക.

ഗ്രഹാണാമാദിരാദിത്യോ ലോകരക്ഷണകാരക:
വിഷമസ്ഥാനസംഭൂതാം പീഡാം ഹരതു മേ രവി:

രോഹിണീശ: സുധാമൂര്‍ത്തി: സുധാഗാത്ര: സുധാശന:
വിഷമസ്ഥാനസംഭൂതാം പീഡാം ഹരതു മേ വിധു:

ഭൂമിപുത്രോ മഹാതേജാ ജഗതാം ഭയകൃത് സദാ
വൃഷ്ടികൃത് വൃഷ്ടിഹര്‍ത്താ ച പീഡാം ഹരതു മേ കുജ:

ഉത്പാതരൂപോ ജഗതാം ചന്ദ്രപുത്രോ മഹാദ്യുതി:
സൂര്യപ്രിയകരോ വിദ്വാന്‍ പീഡാം ഹരതു മേ ബുധ:

ദേവമന്ത്രീ വിശാലാക്ഷ: സദാ ലോകഹിതേ രത:
അനേകശിഷ്യസംപൂര്‍ണ്ണ: പീഡാം ഹരതു മേ ഗുരു:

ദൈത്യമന്ത്രീ ഗുരുസ്തേഷാം പ്രാണദശ്ച മഹാമതി:
പ്രഭുസ്താരാഗ്രഹാണാം ച പീഡാം ഹരതു മേ ഭൃഗു:

സൂര്യപുത്രോ ദീര്‍ഘദേഹോ വിശാലാക്ഷ: ശിവപ്രിയ:
മന്ദചാര: പ്രസന്നാത്മാ പീഡാം ഹരതു മേ ശനി:

അനേകരൂപവര്‍ണയ്‌ശ്ച ശതശോഥ സഹസ്രശ:
ഉത്പാതരൂപോ ജഗതാം പീഡാം ഹരതു മേ തമ:

മഹാശിരാ മഹാവക്ത്രോ ദീര്‍ഘദംഷ്ട്രോ മഹാബല:
അതനുശ്ചോര്‍ദ്ധ്വകേശശ്ച പീഡാം ഹരതു മേ ശിഖി:

CLICK TO BOOK YOUR POOJA ONLINE

Share this Post
Astrology Specials