സർവ്വ ആഗ്രഹങ്ങളും സാധ്യമാക്കുന്ന ത്രിപുരസുന്ദരീ അഷ്ടകം

സർവ്വ ആഗ്രഹങ്ങളും സാധ്യമാക്കുന്ന ത്രിപുരസുന്ദരീ അഷ്ടകം

Share this Post

ദശമഹാ വിദ്യകളിൽ അതി പ്രധാനമായ ത്രിപുരസുന്ദരി ( ഷോഡശി, ലളിത) അനുഗ്രഹ വർഷിണിയാണ്. മംഗല്യ ദോഷം, ഭാഗ്യക്കുറവ്, കുടുംബത്തിലെ അനൈക്യം, അകാരണമായ ഋണ ബാധ്യതകൾ മുതലായ ദുരിതങ്ങളിൽ നിന്നും തന്റെ ഭക്തരെ ദേവി തൃപുരസുന്ദരി കൈപിടിച്ചു കയറ്റും. ദേവിയെ സ്തുതിക്കുന്ന സ്തോത്ര കീർത്തനങ്ങളിൽ ഏറ്റവും അഗ്രസ്ഥാനത്തുള്ള സ്തോത്രമാണ് തൃപുരസുന്ദരി അഷ്ടകം. ആദി ശങ്കരാചാര്യർ എട്ടു ശ്ലോകങ്ങളിലായി ദേവിയെ വര്ണിച്ചിരിക്കുന്നു. ഈ സ്തോത്രം കൊണ്ട് ദേവിയെ ഭക്തിയോടെ ഉപാസിക്കുന്നവർക്ക് സർവ ആഗ്രഹങ്ങളും ലഭ്യമാകും. നിത്യജപത്തിന് അത്യുത്തമമായ ഈ സ്തോത്രം വെള്ളിയാഴ്ചകളിൽ മാത്രമായി ജപിക്കുന്ന പതിവും ഉണ്ട്.

നെയ് വിളക്ക് കൊളുത്തിവച്ച് കിഴക്കോ പടിഞ്ഞാറോ ദർശനമായി ഇരുന്ന് ജപിക്കുക. വെറും നിലത്ത് ഇരുന്നു ജപിക്കരുത്. ഒരു പീഠത്തിലോ പലക മേലോ പായ മേലോ ഇരുന്നു ജപിക്കുക. ദേവിയെ സങ്കൽപ്പിച്ച് അല്പം പഴവും തേനും നെയ്യും കൂട്ടിച്ചേർത്ത് നിവേദ്യമായി വിലക്കത്തു വച്ച് ജപിച്ച ശേഷം അത് കുടുംബത്തിൽ എല്ലാവരും പങ്കിട്ടു കഴിക്കുന്നത് കുടുംബ ഐക്യത്തിനും അഭിവൃദ്ധിക്കും വളരെ ഉത്തമമാണ്.

കദംബവനചാരിണീം മുനികദംബകാദംബിനീം
നിതംബജിത ഭൂധരാം സുരനിതംബിനീസേവിതാം .
നവാംബുരുഹലോചനാമഭിനവാംബുദശ്യാമലാം
ത്രിലോചനകുടുംബിനീം ത്രിപുരസുന്ദരീമാശ്രയേ .. 1..

കദംബവനവാസിനീം കനകവല്ലകീധാരിണീം
മഹാർഹമണിഹാരിണീം മുഖസമുല്ലസദ്വാരുണീം .
ദയാവിഭവകാരിണീം വിശദലോചനീം ചാരിണീം
ത്രിലോചനകുടുംബിനീം ത്രിപുരസുന്ദരീമാശ്രയേ .. 2..

കദംബവനശാലയാ കുചഭരോല്ലസന്മാലയാ
കുചോപമിതശൈലയാ ഗുരുകൃപാലസദ്വേലയാ .
മദാരുണകപോലയാ മധുരഗീതവാചാലയാ
കയാഽപി ഘനനീലയാ കവചിതാ വയം ലീലയാ .. 3..

കദംബവനമധ്യഗാം കനകമണ്ഡലോപസ്ഥിതാം
ഷഡംബുരുഹവാസിനീം സതതസിദ്ധസൗദാമിനീം .
വിഡംബിതജപാരുചിം വികചചന്ദ്രചൂഡാമണിം
ത്രിലോചനകുടുംബിനീം ത്രിപുരസുന്ദരീമാശ്രയേ .. 4..

കുചാഞ്ചിതവിപഞ്ചികാം കുടിലകുന്തലാലങ്കൃതാം
കുശേശയനിവാസിനീം കുടിലചിത്തവിദ്വേഷിണീം .
മദാരുണവിലോചനാം മനസിജാരിസംമോഹിനീം
മതംഗമുനികന്യകാം മധുരഭാഷിണീമാശ്രയേ .. 5..

സ്മരപ്രഥമപുഷ്പിണീം രുധിരബിന്ദുനീലാംബരാം
ഗൃഹീതമധുപാത്രികാം മദവിഘൂർണനേത്രാഞ്ചലാം .
ഘനസ്തനഭരോന്നതാം ഗലിതചൂലികാം ശ്യാമലാം
ത്രിലോചനകുടുംബിനീം ത്രിപുരസുന്ദരീമാശ്രയേ .. 6..

സകുങ്കുമവിലേപനാമലകചുംബികസ്തൂരികാം
സമന്ദഹസിതേക്ഷണാം സശരചാപപാശാങ്കുശാം .
അശേഷജനമോഹിനീമരുണമാല്യ ഭൂഷാംബരാം
ജപാകുസുമഭാസുരാം ജപവിധൗ സ്മരാമ്യംബികാം .. 7..

പുരന്ദരപുരന്ധ്രികാം ചികുരബന്ധസൈരന്ധ്രികാം
പിതാമഹപതിവ്രതാം പടപടീരചർചാരതാം .
മുകുന്ദരമണീമണീലസദലങ്ക്രിയാകാരിണീം
ഭജാമി ഭുവനാംബികാം സുരവധൂടികാചേടികാം .. 8..

  .. ഇതി ശ്രീമദ് ശങ്കരാചാര്യവിരചിതം

ത്രിപുരസുന്ദരീഅഷ്ടകം സമാപ്തം ..


Share this Post
Focus Specials