ഡിസംബർ 30 ന് ഈ വ്രതം അനുഷ്ഠിക്കാമോ? ഈ വർഷം നോറ്റാൽ ഇരട്ടി ഫലം.
ഒരു മാസത്തിൽ വെളുത്ത പക്ഷത്തിലും കറുത്ത പക്ഷത്തിലുമായി രണ്ടു ഏകാദശികളാണ് ഉള്ളത്. ഇതിൽ പൗഷമാസത്തിലെ കറുത്ത പക്ഷ ഏകാദശി ആണ് സഫലാ ഏകാദശി എന്ന് അറിയപ്പെടുന്നത്. ധനു 15 ന് (30.12.2021) സഫലാ ഏകാദശി ആണ്. ഇഹലോകത്തു സുഖവും പരലോകത്തു വിഷ്ണുസായൂജ്യവുമാണ് ഏകാദശിവ്രതത്തിന്റെ ഫലം. 2021 ഡിസംബർ 30 വ്യാഴാഴ്ചവരുന്ന ഈ ഏകാദശി വ്രതാനുഷ്ഠാനത്തോടെ ഭഗവാനെ ഭജിക്കുന്നത് ആഗ്രഹപൂർത്തീകരണത്തിന് കാരണമാകും എന്നാണ് വിശ്വാസം. ഈ വർഷം ഏകാദശിയും വിഷ്ണു പ്രീതികരമായ വ്യാഴാഴ്ചയും ഒത്തു വരുന്നു എന്ന പ്രത്യേകതയുമുണ്ട്. അതും വളരെ വിശേഷമായ കാര്യമാണ്. ഭക്തർക്ക് വാഞ്ചിത ഫലം നിശ്ചയമായ ഏകാദശി വ്യാഴാഴ്ച വരുന്നത് ഫലസിദ്ധി ഇരട്ടിയാക്കും. സഫലാ ഏകാദശി…
ദശാപഹാരങ്ങള്‍ അറിഞ്ഞ് പരിഹാരം ചെയ്താല്‍ ദുരിതങ്ങള്‍ അകലും..
ജാതക പ്രകാരം നിങ്ങള്‍ക്ക് ഇപ്പോള്‍ ഏതു മഹാദശയാണെന്നും ഏതു ഗ്രഹത്തിന്റെ അപഹാര കാലമാണെന്നും മനസ്സിലാക്കി ദശാ നാഥന്റെയും അപഹാര നാഥന്റെയും അധിദേവതാ മൂര്‍ത്തികള്‍ക്ക് യോജ്യമായ വഴിപാടുകള്‍, പ്രാര്‍ഥനകള്‍, ജപങ്ങള്‍ മുതലായവ നടത്തിയാല്‍ പല ദുരിതങ്ങള്‍ക്കും ശമനം ഉണ്ടാകുന്നതാണ്. ഗ്രഹങ്ങളും ദേവതകളും സൂര്യന്‍- ശിവന്‍ ചന്ദ്രന്‍- ദുര്‍ഗാ ഭഗവതി കുജന്‍- സുബ്രഹ്മണ്യന്‍, ഭദ്രകാളി. ബുധന്‍- ശ്രീകൃഷ്ണന്‍ (അവതാര വിഷ്ണു) വ്യാഴം – മഹാവിഷ്ണു ശുക്രന്‍- മഹാലക്ഷ്മി ശനി- ധര്‍മ ശാസ്താവ് രാഹു- നാഗ ദേവതകള്‍ കേതു – ഗണപതി, ചാമുണ്ടീ ഭഗവതി ഉദാഹരണമായി ഒരാള്‍ക്ക് സൂര്യ ദശയില്‍ ചന്ദ്രാപഹാര കാലമാണെങ്കില്‍ പരമ ശിവനെയും ദുര്‍ഗാ ഭഗവതിയെയും ഭജിക്കുകയും അവര്‍ക്ക് പ്രീതികരങ്ങളായ…
ഭാവി വരന്റെ സ്വഭാവം എങ്ങിനെയായിരിക്കും? അറിയാൻ ജ്യോതിഷ മാർഗങ്ങൾ ഉണ്ട്..
വധുവിൻ്റെ ജാതകം പരിശോധിച്ചാൽ ലഭിക്കാൻ പോകുന്ന വരൻ്റെ സ്വഭാവം എപ്രകാരം ഉള്ളതായിരിക്കും എന്നതിനെ കുറിച്ച് ഏറെക്കുറെ കൃത്യമായ സൂചനകൾ ലഭിക്കും. ദാമ്പത്യത്തിൽ വരാവുന്ന ഗുണദോഷങ്ങളെക്കുറിച്ചും ഒരു ഏകദേശ ധാരണ ലഭിക്കുന്നതിനും സാധിക്കും. ഓരോ പെൺകുട്ടിയുടേയും ഉള്ളിൽ തന്‍റെ ഭാവി വരൻ എപ്രകാരം ഉള്ള ആളായിരിക്കും എന്ന ആകാംക്ഷയുണ്ടാകും. സ്നേഹമുള്ള ആളായിരിക്കുമോ, തന്നെ സംരക്ഷിക്കുമോ, കുടുംബാംഗങ്ങളുമായി ഉള്ള ഇടപെടൽ എങ്ങനെയായിരിക്കും തുടങ്ങിയ കാര്യങ്ങളിലെല്ലാം ആശങ്കകളുണ്ടായിരിക്കുക സ്വാഭാവികമാണ്. ഒരാളുടെ ജാതകം പരിശോധിച്ച് അയാളുടെ സ്വഭാവം എങ്ങനെയായിരിക്കും എന്ന് മനസ്സിലാക്കാനാകും. അതു പോലെത്തന്നെ വധുവിൻ്റെ ജാതകം പരിശോധിച്ചാൽ വരാൻ പോകുന്ന വരൻ്റെ സ്വഭാവം എപ്രകാരം ഉള്ളതായിരിക്കും എന്നതിനെ കുറിച്ച് ചില സൂചനകൾ ലഭിക്കും. ദാമ്പത്യത്തിൽ…















