ചൊവ്വയുടെ ഇപ്പോഴത്തെ സ്ഥിതിമൂലം ഗുണം ലഭിക്കുന്നവർ  ആരൊക്കെ?

ചൊവ്വയുടെ ഇപ്പോഴത്തെ സ്ഥിതിമൂലം ഗുണം ലഭിക്കുന്നവർ ആരൊക്കെ?

Share this Post

ഒരു ഗ്രഹത്തിന്റെ മാത്രം ചാരവശാൽ ഉള്ള സ്ഥിതി മൂലം ഒരു വ്യക്തിയുടെയും ജാതക പ്രവചനം സാധ്യമല്ല. പൂർണമായും ഗുണവും ദോഷവും മാത്രമായി അനുഭവിയ്ക്കുന്നവരും ഇല്ല. സുഖവും ദുഖവും, ഭാഗ്യവും നിർഭാഗ്യവും, ആശയും ആശാഭംഗവും ഒക്കെ ഒത്തു ചേർന്നു തന്നെയാണ് ഓരോ വ്യക്തി ജീവിതവും കടന്നു പോകുന്നത്. എന്നാൽ ഇവകളിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകും. അതിനു കാരണം ചിലപ്പോൾ അവരുടെ ദശാപഹാരങ്ങൾ ആകാം, മറ്റു ചിലപ്പോൾ ചില ഗ്രഹങ്ങളുടെ ചാരവശാലുള്ള സഞ്ചാരത്തിന്റെ അവസ്ഥാ ഫലങ്ങളാകാം.

ഓരോ ഗ്രഹങ്ങൾക്കും ഓരോ കാരകത്വങ്ങൾ പറയപ്പെട്ടിരിക്കുന്നു. കാരക ഗ്രഹങ്ങൾ ചില ഭാവങ്ങളിലൂടെ കടന്നു പോകുന്ന സമയത്തു ആ ഗ്രഹത്തെക്കൊണ്ടു പറയപ്പെട്ടിരിക്കുന്നതായ അനുഭവങ്ങൾക്ക് ഗുണ ദോഷ വ്യതിയാനങ്ങൾ വരും. അത് നമ്മുടെ നിത്യ ജീവിതത്തിൽ പ്രതിഫലിക്കും. ഉദാഹരണമായി ചൊവ്വ സഹോദര കാരകനാണ്.അതായത് സഹോദരനെ പറ്റിയുള്ള കാര്യങ്ങൾ ജാതകത്തിൽ ചൊവ്വയുടെ സ്ഥിതിയിൽ നിന്നു മനസ്സിലാക്കാം. അതുപോലെ തന്നെ മനുഷ്യൻ്റെ ആഗ്രഹങ്ങൾ, അഭിലാഷങ്ങൾ, പ്രാകൃത വാസനകൾ, സ്വാശ്രയ ശീലം, സഹന ശക്തി,സാഹസിക പ്രവർത്തികൾ, ധൈര്യം, വീര്യം, വരുന്നത് വരട്ടെ എന്ന സ്വഭാവം എന്നിവ ചൊവ്വയുമായി ബന്ധപ്പെട്ടിരിക്കുന്നു. സംഘടനാ വൈഭവം,ജീവിതത്തിൽ ഉയർച്ചയ്ക്കുള്ള ആഗ്രഹം,നേതൃത്വം,അഭിഷ്ടസിദ്ധി എന്നിവ ചൊവ്വയുമായി ബന്ധപ്പെട്ടിരിക്കുന്നു. ചൊവ്വ അനിഷ്ട സ്ഥാനങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ ഇത്തരം കാര്യങ്ങളെ പ്രതികൂലമായും ഇഷ്ട സ്ഥാനങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ അനുകൂലമായും സ്വാധീനിക്കും.

ചൊവ്വ തന്റെ ശത്രു രാശിയായ തുലാം രാശിയെ വിട്ട് 2021 ഡിസംബർ 5-ന് തന്റെ രാശിയായ വൃശ്ചിക രാശിയിൽ പ്രവേശിക്കുകയും 2022 ജനുവരി 16-ന് തന്റെ ഉറ്റ സുഹൃത്തായ ദേവഗുരു വ്യാഴത്തിന്റെ രാശിയായ ധനുരാശിയിൽ പ്രവേശിക്കുകയും ചെയ്യും.

മിഥുനം, കന്നി, മകരം രാശിക്കാർക്ക് ഈ ചൊവ്വ മാറ്റം പല നേട്ടങ്ങളും നൽകും. അഗ്നിസംബന്ധിയായതിനാൽ ചൊവ്വ ജീവജാലങ്ങൾക്ക് ചൈതന്യം നൽകുന്നു.

ചൊവ്വയുടെ രാശിമാറ്റത്തിന്റെ ഫലം പരിശോധിക്കാം. ആകെ മൂന്നു രാശിക്കാർക്ക് മാത്രമേ ഈ സ്ഥിതി ഗുണകരമായി കാണാനുള്ളൂ. അതിന്റെ അർഥം ബാക്കി ഒൻപതു രാശിക്കാർക്കും ആകെ മോശം എന്നല്ല. ഇക്കാര്യങ്ങൾ മാത്രം ശ്രദ്ധിക്കുക. മറ്റുള്ള വിഷയങ്ങളിൽ ദോഷമില്ല എന്ന് മനസിലാക്കുക. സുബ്രഹ്മണ്യനെ ഭജിക്കുക.

മേടം: അപകടഭീതി. ഉപയോഗശൂന്യമായ പ്രവർത്തനങ്ങളിൽ പണം പാഴാക്കുന്നു. അനാവശ്യ ഇടപെടലുകൾ കാരണം തൊഴിൽ സ്ഥലത്തും വീട്ടിലും മനസമ്മർദം.

ഇടവം: സ്ത്രീകളുമായുള്ള അഭിപ്രായവ്യത്യാസം, കണ്ണിലും വയറിലും അസ്വസ്ഥത. പരുഷമായ സംസാരം കാരണം ഓഫീസിലും ബന്ധങ്ങളിലും പിരിമുറുക്കം. സഹോദരന്മാരുമായി അസുഖകരമായ സംസാരം.

മിഥുനം: ശത്രുക്കൾ നശിപ്പിക്കപ്പെടും. മത്സരങ്ങളിൽ വിജയം സാധ്യമാണ്. ഉദ്യമങ്ങളിൽ വിജയം. ബന്ധുക്കളുമായി നല്ല ബന്ധം. സാമ്പത്തിക ലാഭം.

കർക്കടകം: സന്താനങ്ങളുടെ പ്രശ്‌നങ്ങൾ മൂലം മാനസിക പിരിമുറുക്കം. ജോലി നഷ്ടപ്പെടുമോ എന്ന ഭയം. സുഹൃത്തുക്കളുമായും ബന്ധുക്കളുമായും ഉള്ള ആക്രമണോത്സുകമായ പെരുമാറ്റം മൂലമുള്ള കുഴപ്പങ്ങൾ.

ചിങ്ങം: അനാവശ്യ ഭയം ഉണ്ടാകും. വാഹന സുഖം കുറയും. ജോലി സ്വസ്ഥത കുറയാം. ഉദരരോഗം മുതലായവ.

കന്നി: തുടർച്ചയായ വിജയം ഉണ്ടാകും. തടഞ്ഞുവച്ച പണം ലഭിക്കും. മനസ്സിൽ സംതൃപ്തി ഉണ്ടാകും.

തുലാം: പരുഷമായ സംസാരം കൊണ്ട് തർക്കങ്ങൾ. പണം നഷ്ടപ്പെടുമോ എന്ന ഭയം. അനാവശ്യ ചിന്തകൾ മൂലം കർത്തവ്യങ്ങൾക്ക് കാല താമസം.

വൃശ്ചികം: സുഹൃത്തുക്കളിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും അകലം. അനാവശ്യ നിർബന്ധം കാരണം മോശം ജോലി. രക്തസമ്മർദ സംബന്ധമായ രോഗങ്ങൾ അധികരിച്ച സാധ്യത.

ധനു: കർമ്മപദ്ധതിയിൽ തടസ്സത്തിന് സാധ്യത. ശത്രുശല്യം നിമിത്തം വീട്ടിലും കുടുംബത്തിലും സമ്മർദ്ദം.

മകരം: പെട്ടെന്ന് പണം ലഭിക്കും. സന്താനങ്ങളുടെ നേട്ടങ്ങളിൽ മനസ്സ് സന്തോഷിക്കും. വസ്തുവകകളും മറ്റും വാങ്ങാം. സ്ഥാനക്കയറ്റം സാധ്യമാണ്.

കുംഭം: ജോലിയിൽ അമിത അധ്വാനം. ഉദ്യോഗസ്ഥർക്ക് പൊടുന്നനെയുള്ള ദേഷ്യം മൂലം വിഷമതകൾ വരാം. കഠിനാധ്വാനം വെറുതെയാകും.

മീനം: സ്വത്ത് സംബന്ധമായ തർക്കങ്ങൾ. ശാരീരിക ക്ഷീണം വർധിക്കും. പണം അനാവശ്യമായി പാഴായേക്കാം.

ഓം ശരവണ ഭവ : എന്ന മന്ത്രം നിത്യവും 21 തവണ സുബ്രഹ്മണ്യ സ്മരണയുടെ ജപിച്ചാൽ കുജ സ്ഥിതി മൂലമുള്ള ദോഷകരമായ അനുഭവങ്ങൾ നിങ്ങളെ ബാധിക്കുകയില്ല.


Share this Post
Predictions Specials