ഈ സ്തോത്രം ജപിച്ചാൽ സർവ്വ ഫലസിദ്ധി

ഈ സ്തോത്രം ജപിച്ചാൽ സർവ്വ ഫലസിദ്ധി

Share this Post

ഹൈന്ദവ വിശ്വാസ പ്രകാരം ത്രിമൂർത്തികളിൽ ഒന്നായ മഹാവിഷ്ണു സംരക്ഷകനായാണ് സങ്കല്പിക്കപ്പെടുന്നത്. വിഷ്ണു എന്ന വാക്കിനർഥം വ്യാപിക്കുക എന്നാണ്. സർവവ്യാപിയാണ് ഭഗവാൻ. ഒരു പരിധികളില്ലാതെ സർവതിലും വ്യാപിക്കുന്ന പരമചൈതന്യത്തെയാണ് മഹാവിഷ്ണു സ്വരൂപമെന്ന് പറയപ്പെടുന്നത് . തൂണിലും തുരുമ്പിലും ഭഗവാൻ കുടികൊള്ളുന്നു എന്ന് പ്രഹ്ളാദന്റെ കഥയിൽ നിന്നു തന്നെ വ്യക്തമാക്കപ്പെടുന്നു.

നിത്യവും രാവിലെയും വൈകിട്ടും നിലവിളക്ക് കൊളുത്തി ലക്ഷ്മീസമേതനായ ഭഗവാൻ മഹാവിഷ്ണുവിനെ ഭജിക്കുന്നതിലൂടെ സർവ ആധിയും വ്യാധിയും ഒഴിഞ്ഞുപോകും എന്നാണ് പറയപ്പെടുന്നത്. നിത്യവും ഭജിക്കാൻ സാധിക്കാത്തവർക്ക് മഹാവിഷ്ണുവിന് പ്രധാനമായ വ്യാഴാഴ്ചകളിൽ മാത്രമായും ജപിക്കാവുന്നതാണ്. 108 തവണ ജപിക്കുന്നതാണ് ഉത്തമം.

നിത്യവും കുറഞ്ഞത് 4 തവണയെങ്കിലും ഭക്തിയോടെ ജപിക്കുന്നത് അതീവ ഫലദായകമാണ്. പ്രഭാതത്തിലോ പ്രദോഷത്തിലോ നിത്യവും ഭജിച്ചു പോന്നാൽ കലിദോഷങ്ങൾ അകലും.പ്രതിബന്ധങ്ങളെ അഭിമുഖീകരിക്കാനുള്ള മനോധൈര്യം ഉണ്ടാകുകയും ജീവിത വിജയം പ്രാപ്തമാകുകയും ചെയ്യും.

ഭഗവൽ സ്വരൂപം വർണിക്കുന്ന വിഷ്ണു സ്തോത്രം ആണ് ഇതിൽ പ്രധാനം. അർഥം മനസ്സിലാക്കി ഭഗവദ് രൂപം മനസ്സിൽ സങ്കൽപിച്ച് ഭക്തിപൂർവം ജപിക്കുക. നിത്യവും കൃത്യനേരം പാലിച്ചുകൊണ്ട് ജപിക്കുന്നത് സവിശേഷഫലദായകമാണ്.

വിഷ്ണു സ്തോത്രം

‘ശാന്താകാരം ഭുജഗശയനം പത്മനാഭം സുരേശം

വിശ്വാധാരം ഗഗനസദൃശം മേഘവർണം ശുഭാംഗം

ലക്ഷ്മീകാന്തം കമലനയനം യോഗിഹൃദ്ധ്യാനഗമ്യം

വന്ദേ വിഷ്ണും ഭവഭയഹരം സർവലോകൈകനാഥം’

അർഥം:

ശാന്തമായ ആകാരത്തോടുകൂടിയവനും സർപ്പത്തിന്റെ പുറത്തു ശയിക്കുന്നവനും നാഭിയിൽ താമരപ്പൂ ഉള്ളവനും ദേവന്മാരുടെ ഈശ്വരനും ലോകത്തിനു ആധാരമായിരിക്കുന്നവനും ആകാശത്തിനു തുല്യനും മേഘവർണമുള്ളവനും ശുഭമായ അവയവങ്ങളോടു കൂടിയവനും ലക്ഷ്മീ ദേവിയുടെ ഭർത്താവായവനും താമരയിതള്‍പോലെയുള്ള കണ്ണുകളുള്ളവനും യോഗിവര്യന്മാരുടെ ഹൃദയത്തിൽ ധ്യാനത്താൽ ഗമിക്കുന്നവനും അഹങ്കാരത്തെയും ഭയത്തെയും ഇല്ലാതാക്കുന്നവനും സർവലോകത്തിനും നാഥനുമായ ഭഗവാൻ മഹാവിഷ്ണുവിനെ ഞാന്‍ വന്ദിക്കുന്നു.


Share this Post
Focus