ത്രിമൂര്‍ത്തി സങ്കല്‍പങ്ങളില്‍ സ്ഥിതിയുടെ ദേവനാണ് വിഷ്ണു. ലോകത്തിന്റെ മുഴുവൻ സംരക്ഷണം അദ്ദേഹത്തിന്റെ തൃക്കൈകളിൽ ഭദ്രമാണ്. ദേവീ ഭാഗവതം അനുസരിച്ച് ബ്രഹ്‌മാവിന്റെ രണ്ട് ആയുഷ്‌കാലം കൂടുന്നതാണ് വിഷ്ണുവിന്റെ ആയുസ്സ്. വിഷ്ണുവിന്റെ പ്രധാന ആയുധമാണ് സുദര്‍ശനചക്രം. ദര്‍ശന സൗഭാഗ്യം തരുന്നത് എന്നാണ് സുദര്‍ശനം എന്ന വാക്കിന്റെ അര്‍ത്ഥം. വിശ്വകര്‍മ്മാവ് സൂര്യനെ കടഞ്ഞപ്പോള്‍ ഉണ്ടായതാണ് സുദര്‍ശനചക്രം എന്ന ചക്രായുധം എന്ന് വിഷ്ണുപുരാണം പറയുന്നു. വജ്രനാഭം എന്ന് വിളിപ്പേരുള്ള സുദര്‍ശന ചക്രത്തിന് 12 ആരങ്ങളും 360 മുനകളും ഉളളതായി നാരായണീയത്തില്‍ പറയുന്നുണ്ട്.
സുദര്‍ശനചക്രത്തെ ആരാധിച്ച് മഹാവിഷ്ണുവിനെ പ്രീതിപ്പെടുത്തി ആഗ്രഹസാഫല്യം നേടാന്‍ ചൊല്ലുന്ന മന്ത്രമാണ് സുദര്‍ശനമന്ത്രം. വ്യാഴദോഷപരിഹാരത്തിന് ഏറ്റവും നല്ല മാര്‍ഗമാണ് സുദര്‍ശനമന്ത്രജപം എന്ന് വിശ്വസിച്ചുപോരുന്നു.
വിഷ്ണുവിന് പ്രധാനം വ്യാഴ്ചകളായതിനാല്‍ അന്ന് സുദര്‍ശനമന്ത്രം ചൊല്ലുന്നത് ശ്രേഷ്ഠമാണ്. കുറഞ്ഞത് 108 തവണ ചൊല്ലിയാല്‍ അത്യുത്തമമാണ്. ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇതിന്റെ നേര്‍പകുതി 54 തവണ ചൊല്ലാവുന്നതാണ്. വിഷ്ണുപ്രീതി കുറവാണെന്ന് അനുഭവം കൊണ്ട് തോന്നുന്നവര്‍ക്ക് അത്തരം ദോഷങ്ങള്‍ അകറ്റാന്‍ ഉത്തമപരിഹാരമാണ് സുദര്‍ശനമന്ത്രം ജപവും ഹോമവും മറ്റും. ശത്രു ദോഷം, ബാധാ ദോഷം, ആഭിചാര ദോഷം മുതലായവ അകന്ന് ജീവിതത്തിൽ ഭാഗ്യവും സർവ ഐശ്വര്യങ്ങളും പരിലസിക്കും.
സുദര്‍ശന മന്ത്രം
ഓം ക്ലീം കൃഷ്ണായ
ഗോവിന്ദായ
ഗോപീജന വല്ലഭായ
പരായ പരം പുരുഷായ
പരമാത്മനേ
പര കര്‍മ്മ മന്ത്ര യന്ത്ര
ഔഷധ അസ്ത്ര ശസ്ത്രാണി
സംഹര സംഹര
മൃതോര്‍ മോചയഃ മോചയഃ
ഓം നമോ ഭഗവതേ
മഹാസുദര്‍ശനായ ദീപ്ത്രേ
ജ്വാലാ പരീതായ
സര്‍വ ദിക് ക്ഷോഭണകരായ
ബ്രഹ്‌മണേ പരം ജ്യോതിഷേ ഹും ഫട് സ്വാഹാ
സുദർശന മന്ത്രം വ്യാഴാഴ്ചകളിൽ ജപിക്കാൻ കഴിയാത്തവർക്ക് വിഷ്ണു ക്ഷേത്രത്തിൽ സ്വന്തം പേരും നാളും പറഞ്ഞു സുദർശന മന്ത്ര പുഷ്പാഞ്ജലി നടത്തുന്നതിലൂടെ സുദർശന സംരക്ഷണം നേടാവുന്നതാണ്.