ഞായറാഴ്ചയുടെ വാരാധിപൻ സൂര്യനാണ്. സൂര്യൻ പ്രാണ കാരകനാണ്. സൂര്യന്റെ ദേവത ഭഗവാൻ മഹാദേവനാണ്. ആയതിനാൽ തന്നെ ഞായറാഴ്ചകൾ ആദിത്യ ഭജനത്തിനും ശിവ ഭജനത്തിനും ഒരു പോലെ യോഗ്യമാണ്.
ആയുരാരോഗ്യ സൗഖ്യത്തിനും രോഗ നിവാരണത്തിനും ജീവിത അഭിവൃദ്ധിക്കും സഹായിക്കുന്ന അതി ദിവ്യമായ ഒരു ശിവ സ്തോത്രമാണ് മൃത സഞ്ജീവന സ്തോത്രം. നിത്യവും പ്രഭാതത്തിൽ ജപിച്ചാൽ രോഗ ശമനവും ആരോഗ്യവും ആയുസ്സും ഫലമാകുമെന്ന് സ്തോത്രത്തിന്റെ ഫലശ്രുതിയിൽ തന്നെ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.
നിത്യവും ജപിക്കാൻ കഴിയാത്തവർ ഞായർ, തിങ്കൾ ദിവസങ്ങളിൽ എങ്കിലും ജപിക്കാൻ ശ്രമിക്കുക. ഫലം നിശ്ചയം. അസുഖ ബാധിതർക്കു വേണ്ടി ബന്ധു മിത്രാദികൾക്കും ജപിക്കാവുന്നതാണ്.
മൃത സഞ്ജീവനസ്തോത്രം
ഏവമാരാധ്യ ഗൗരീശം ദേവം മൃത്യുഞ്ജയേശ്വരം .
മൃതസഞ്ജീവനം നാമ്നാ കവചം പ്രജപേത്സദാ .. 1
സാരാത്സാരതരം പുണ്യം ഗുഹ്യാദ്ഗുഹ്യതരം ശുഭം .
മഹാദേവസ്യ കവചം മൃതസഞ്ജീവന നാമകം .. 2
സമാഹിതമനാ ഭൂത്വാ ശൃണുഷ്വ കവചം ശുഭം .
ശൃത്വൈതദ്ദിവ്യ കവചം രഹസ്യം കുരു സർവദാ .. 3
വരാഭയകരോ യജ്വാ സർവദേവനിഷേവിതഃ .
മൃത്യുഞ്ജയോ മഹാദേവഃ പ്രാച്യാം മാം പാതു സർവദാ .. 4
ദധാനഃ ശക്തിമഭയാം ത്രിമുഖം ഷഡ്ഭുജഃ പ്രഭുഃ .
സദാശിവോഽഗ്നിരൂപീ മാമാഗ്നേയ്യാം പാതു സർവദാ .. 5
അഷ്ടാദശഭുജോപേതോ ദണ്ഡാഭയകരോ വിഭുഃ .
യമരൂപീ മഹാദേവോ ദക്ഷിണസ്യാം സദാഽവതു .. 6
ഖഡ്ഗാഭയകരോ ധീരോ രക്ഷോഗണനിഷേവിതഃ .
രക്ഷോരൂപീ മഹേശോ മാം നൈരൃത്യാം സർവദാഽവതു .. 7
പാശാഭയഭുജഃ സർവരത്നാകരനിഷേവിതഃ .
വരൂണാത്മാ മഹാദേവഃ പശ്ചിമേ മാം സദാഽവതു .. 8
ഗദാഭയകരഃ പ്രാണനായകഃ സർവദാഗതിഃ .
വായവ്യാം മാരുതാത്മാ മാം ശങ്കരഃ പാതു സർവദാ .. 9
ശംഖാഭയകരസ്ഥോ മാം നായകഃ പരമേശ്വരഃ .
സർവാത്മാന്തരദിഗ്ഭാഗേ പാതു മാം ശങ്കരഃ പ്രഭുഃ .. 10
ശൂലാഭയകരഃ സർവവിദ്യാനമധിനായകഃ .
ഈശാനാത്മാ തഥൈശാന്യാം പാതു മാം പരമേശ്വരഃ .. 11
ഊർധ്വഭാഗേ ബ്രഹ്മരൂപീ വിശ്വാത്മാഽധഃ സദാഽവതു .
ശിരോ മേ ശങ്കരഃ പാതു ലലാടം ചന്ദ്രശേഖരഃ .. 12
ഭ്രൂമധ്യം സർവലോകേശസ്ത്രിനേത്രോ ലോചനേഽവതു .
ഭ്രൂയുഗ്മം ഗിരിശഃ പാതു കർണൗ പാതു മഹേശ്വരഃ .. 13
നാസികാം മേ മഹാദേവ ഓഷ്ഠൗ പാതു വൃഷധ്വജഃ .
ജിഹ്വാം മേ ദക്ഷിണാമൂർതിർദന്താന്മേ ഗിരിശോഽവതു .. 14
മൃതുയ്ഞ്ജയോ മുഖം പാതു കണ്ഠം മേ നാഗഭൂഷണഃ .
പിനാകീ മത്കരൗ പാതു ത്രിശൂലീ ഹൃദയം മമ .. 15
പഞ്ചവക്ത്രഃ സ്തനൗ പാതു ഉദരം ജഗദീശ്വരഃ .
നാഭിം പാതു വിരൂപാക്ഷഃ പാർശ്വൗ മേ പാർവതീപതിഃ .. 16
കടിദ്വയം ഗിരീശോ മേ പൃഷ്ഠം മേ പ്രമഥാധിപഃ .
ഗുഹ്യം മഹേശ്വരഃ പാതു മമോരൂ പാതു ഭൈരവഃ .. 17
ജാനുനീ മേ ജഗദ്ധർതാ ജംഘേ മേ ജഗദംബികാ .
പാദൗ മേ സതതം പാതു ലോകവന്ദ്യഃ സദാശിവഃ .. 18
ഗിരിശഃ പാതു മേ ഭാര്യാം ഭവഃ പാതു സുതാന്മമ .
മൃത്യുഞ്ജയോ മമായുഷ്യം ചിത്തം മേ ഗണനായകഃ .. 19
സർവാംഗം മേ സദാ പാതു കാലകാലഃ സദാശിവഃ .
ഏതത്തേ കവചം പുണ്യം ദേവതാനാം ച ദുർലഭം .. 20
മൃതസഞ്ജീവനം നാമ്നാ മഹാദേവേന കീർതിതം .
സഹസ്രാവർതനം ചാസ്യ പുരശ്ചരണമീരിതം .. 21
യഃ പഠേച്ഛൃണുയാന്നിത്യം ശ്രാവയേത്സുസമാഹിതഃ .
സ കാലമൃത്യും നിർജിത്യ സദായുഷ്യം സമശ്നുതേ .. 22
ഹസ്തേന വാ യദാ സ്പൃഷ്ട്വാ മൃതം സഞ്ജീവയത്യസൗ .
ആധയോ വ്യാധയസ്തസ്യ ന ഭവന്തി കദാചന .. 23
കാലമൃത്യുമപി പ്രാപ്തമസൗ ജയതി സർവദാ .
അണിമാദിഗുണൈശ്വര്യം ലഭതേ മാനവോത്തമഃ .. 24
യുദ്ധാരംഭേ പഠിത്വേദമഷ്ടാവിംശതിവാരകം .
യുദ്ധമധ്യേ സ്ഥിതഃ ശത്രുഃ സദ്യഃ സർവൈർന ദൃശ്യതേ .. 25
ന ബ്രഹ്മാദീനി ചാസ്ത്രാണി ക്ഷയം കുർവന്തി തസ്യ വൈ .
വിജയം ലഭതേ ദേവയുദ്ധമധ്യേഽപി സർവദാ .. 26
പ്രാതരുത്ഥായ സതതം യഃ പഠേത്കവചം ശുഭം .
അക്ഷയ്യം ലഭതേ സൗഖ്യമിഹ ലോകേ പരത്ര ച .. 27
സർവവ്യാധിവിനിർമൃക്തഃ സർവരോഗവിവർജിതഃ .
അജരാമരണോ ഭൂത്വാ സദാ ഷോഡശവാർഷികഃ .. 28
വിചരത്യഖിലാഁലോകാൻപ്രാപ്യ ഭോഗാംശ്ച ദുർലഭാൻ .
തസ്മാദിദം മഹാഗോപ്യം കവചം സമുദാഹൃതം .. 29
മൃതസഞ്ജീവനം നാമ്നാ ദേവതൈരപി ദുർലഭം .. 30
.. ഇതി ശ്രീവസിഷ്ഠപ്രണിതം മൃതസഞ്ജീവന സ്തോത്രം സമ്പൂർണം ..