ഈ ശിവക്ഷേത്രത്തിൽ തൊഴുതു പ്രാർത്ഥിച്ചാൽ ശത്രുശല്യം അകലും..!

ഈ ശിവക്ഷേത്രത്തിൽ തൊഴുതു പ്രാർത്ഥിച്ചാൽ ശത്രുശല്യം അകലും..!

Share this Post

പടിഞ്ഞാറ് ദർശനമായി ശിവപ്രതിഷ്ഠയുളള ക്ഷേത്രങ്ങൾ കുറവാണ്. അത്തരത്തിലുള്ള ഒരു ക്ഷേത്രമാണ് എറണാകുളത്തപ്പൻ ക്ഷേത്രം. പരശുരാമനാൽ പ്രതിഷ്ഠിതമായ നൂറ്റെട്ട് ശിവാലയങ്ങളിൽ വളരെ പ്രധാനമായ ഒന്നാണ് എറണാകുളത്തെ ശിവക്ഷേത്രം. നഗരമദ്ധ്യത്തിൽ പടിഞ്ഞാറു ഭാഗത്തായി ഡർബാർ ഹാളിനടുത്തായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കിരാതമൂർത്തിയായും ഗൗരീശങ്കരനായും രണ്ടു ശിവ പ്രതിഷ്ഠകൾ ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്. ഗണപതി, അയ്യപ്പൻ, നാഗദേവതകൾ എന്നിവരുടെ ഉപ പ്രതിഷ്ഠയും ഉണ്ട്.

വിവാഹ തടസ്സം മാറാനും വേഗത്തിൽ വിവാഹം നടക്കാനും ശത്രുക്കളുടെ മേൽ വിജയം ലഭിക്കാനും ഈ ക്ഷേത്രത്തിൽ ദർശനം നടത്തി യഥാശക്തി വഴിപാടുകൾ നടത്തിയാൽ മതി എന്നു വിശ്വസിക്കപ്പെടുന്നു. അർജുനനെ പരീക്ഷിക്കുന്നതിനായി കിരാത വേഷത്തിൽ വന്ന പരമശിവൻ അർജുനന് പാശുപതാസ്ത്രം നൽകി അനുഗ്രഹിച്ച കഥ പ്രശസ്തമാണല്ലോ.

നാളത്തെ ദിവസഫലം വായിക്കാം…

അതുകൊണ്ടു തന്നെ കിരാത മൂർത്തീ ഭാവത്തിലുള്ള ശിവനെ ആരാധിച്ചാൽ ശത്രുജയം നേടാനുള്ള കഴിവ് ലഭിക്കുമെന്നാണ് വിശ്വാസം. 1001 കുടം ജലധാര, മൃത്യുഞ്ജയ ഹോമം, എളളു കൊണ്ട് തുലാഭാരം, ശംഖാഭിഷേകം, കൂവളമാല, പിൻവിളക്ക്, ഉമാമഹേശ്വര പൂജ, തുടങ്ങിയവയാണ് പ്രധാന വഴിപാടുകൾ.

ഇപ്പോൾ കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലാണീ ക്ഷേത്രം.പുലിയന്നൂർ കുടുംബത്തിനും ചേന്നാസ് കുടുംബത്തിനുമാണ് ക്ഷേത്രത്തിന്റെ താന്ത്രിക അവകാശം.


Share this Post
Rituals