സ്കന്ദ ഷഷ്ഠി ഒക്ടോബർ 30 ന്. വ്രതാനുഷ്ടാനം നാളെ മുതൽ.. ഇങ്ങനെ ആചരിച്ചാൽ സർവൈശ്വര്യവും ശത്രു രക്ഷയും..!

സ്കന്ദ ഷഷ്ഠി ഒക്ടോബർ 30 ന്. വ്രതാനുഷ്ടാനം നാളെ മുതൽ.. ഇങ്ങനെ ആചരിച്ചാൽ സർവൈശ്വര്യവും ശത്രു രക്ഷയും..!

Share this Post

വ്രതം എടുക്കാൻ ആഗ്രഹിക്കുന്നവർ 25 /10 /2022 മുതൽ വ്രതം ആരംഭിക്കണം.

സ്കന്ദന്‍ എന്നാല്‍ സാക്ഷാല്‍ സുബ്രഹ്മണ്യന്‍. ശത്രുസൈന്യത്തിന്റെ നേര്‍ക്കു ചെല്ലുന്നവന്‍ എന്നാണ് സ്കന്ദൻ എന്ന നാമത്തിന്റെ വാചികമായ അർഥം. ഇത് ദേവന്മാരുടെ സേനാപതിക്ക് ചേരുന്ന നാമം തന്നെ. സുബ്രഹ്മണ്യ പ്രീതിക്കായ് അനുഷ്ഠിക്കുന്ന വ്രതമാണ് സ്കന്ദ ഷഷ്ഠി വ്രതം.
കുടുംബസൗഖ്യത്തിനും ജീവിത സൗഭാഗ്യത്തിനും മഹാഭാഗ്യത്തിനും അത്യുത്തമമാണ് ഷ്ഷ്ഠിവ്രതം. ഇതില്‍ സ്കന്ദഷഷ്ഠിയാണ് ഏറെ പ്രധാനം. ദീര്‍ഘായുസ്സും വിദ്യയും, സത്ഗുണങ്ങളുമുള്ള സന്താനങ്ങളുണ്ടാവാനും, സന്താന സ്നേഹം ലഭിക്കാനും, കുഞ്ഞുങ്ങള്‍ക്ക് ശ്രേയസ്സുണ്ടാകാനും, രോഗങ്ങള്‍ മാറാനും സ്കന്ദ ഷഷ്ഠി വ്രതമെടുക്കുന്നത് നല്ലതാണ്.
സ്കന്ദഷഷ്ഠി വ്രതാനുഷ്ഠാനത്തിലൂടെ നീച, ഭൂത, പ്രേതബാധകള്‍ അകലും. തീരാവ്യാധികള്‍ക്കും ദുഖങ്ങള്‍ക്കും മരുന്നാണ് സ്കന്ദഷഷ്ഠി വ്രതം. ഭര്‍തൃദുഖവും പുത്ര ദുഖവുമുണ്ടാകില്ല എന്നു വിശ്വാസം. സത്സന്താന ലബ്ധിക്കും ഇഷ്ട ഭര്‍തൃസംയോഗത്തിനും സ്കന്ദഷഷ്ഠി ഉത്തമമാണ്. സ്കന്ദ ഷഷ്ടി അനുഷ്ഠാനത്തില്‍ ആറു ദിവസത്തെ അനുഷ്ഠാനം അനിവാര്യമാണ്.


ശുക്ല പക്ഷ പ്രഥമ മുതൽ പഞ്ചമി വരെ രാവിലെ പഞ്ചശുദ്ധിയോടുകൂടി (മലാശയം മൂത്രാശയം മുഖം കൈ കാൽ ഈ അഞ്ച് അവയവങ്ങളും ശുചിയാക്കിവയ്ക്കൽ) ഭഗവദ് നാമങ്ങൾ ഉരുവിട്ട് ആഹാരകരമങ്ങളിൽ പൂർണ്ണ നിയന്ത്രണം വരുത്തി കഴിയുക എന്നത് വ്രത നിഷ്ഠയുടെ ഭാഗമാണ്. ഒരിക്കൽ പ്രധാനമാണ്. ഒരു നേരം മാത്രം അരി ആഹാരവും മറ്റു സമയങ്ങളിൽ ലഘുഭക്ഷണവും ആകാം.
സൂര്യോദയത്തിനു ശേഷം ആറുനാഴിക ഷഷ്ഠി ഉള്ള ദിവസമാണ് ഷഷ്ഠിവ്രതം നോൽക്കുന്നത്. ഷഷ്ഠി ദിവസം വ്രതശുദ്ധിയോടെ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ദർശനവും വഴിപാടും നടത്തുന്നു. ഉച്ചസമയത്തെ ഷഷ്ഠി പൂജയും തൊഴുത് ക്ഷേത്രത്തിൽ നിന്നു ലഭിക്കുന്ന പടച്ചോറും ഉണ്ടാണ് വ്രതം പൂർത്തിയാക്കുന്നത്. വൈകുന്നേരം സുബ്രഹ്മണ്യ ഭജനവും സ്തോത്രവും ചൊല്ലുന്നതും ഉത്തമമാണ്. പിറ്റേന്നു ക്ഷേത്രത്തിലെ അഭിഷേക തീർത്ഥമോ തുളസീ തീർത്ഥമോ സേവിച്ച് പാരണ വീടുന്നു.


സര്‍പ്പാകൃതി പൂണ്ട് തിരോധാനം ചെയ്ത ശ്രീ മുരുകനെ സ്വരൂപത്തില്‍ തന്നെ വീണ്ടും കിട്ടുന്നതിനു വേണ്ടി മാതാവായ ശ്രീ പാര്‍വ്വതി ദേവി 108 ഷഷ്ഠി വ്രതമെടുത്ത് പ്രത്യക്ഷപെടുത്തിയതായും താരകാസുര നിഗ്രഹത്തിനായുള്ള യുദ്ധസമയത്ത് അപ്രത്യക്ഷനായ ശ്രീ മുരുകനെ യുദ്ധക്കളത്തില്‍ വീണ്ടും എത്തിക്കുവനായി ദേവന്മാര്‍ വ്രതമെടുത്ത് ഫലസിദ്ധി നേടിയതായും പുരാണത്തില്‍ പ്രതിപാദിക്കുന്നുണ്ട് . പൂര്‍ണ്ണ ഭക്തിയോടെ ഷഷ്ഠി വ്രതം അനുഷ്ഠിക്കുന്നവര്‍ക്ക് ഉദ്ദിഷ്ടകാര്യസിദ്ധി ലഭിക്കുമെന്നത് തീര്‍ച്ചയാണ്
ഷഷ്ഠി വ്രതത്തിൽ തുലാമാസത്തിലെ സ്കന്ദഷഷ്ഠിക്കാണ് പ്രാധാന്യം. ആറു ഷഷ്ഠി എടുക്കുന്നതിനു തുല്യമാണ് ഒരു സ്കന്ദഷഷ്ഠി എടുക്കുന്നത് എന്നു വിശ്വാസം. സുബ്രഹ്മണ്യ ക്ഷേത്രങ്ങളിലെ പ്രധാന അനുഷ്ഠാനങ്ങളിൽ ഒന്നായാണ് ഷഷ്ഠിവ്രതത്തെ കാണുന്നത്.
സർപ്പദോഷ നിവാരണത്തിനും സർവ്വദോഷ നിവൃത്തിക്കു വേണ്ടിയും ഷഷ്ഠിവ്രതം അനുഷ്ഠിക്കുന്നത് ഉത്തമം. ചൊവ്വാദോഷമുള്ളവർ, മകയിരം, ചിത്തിര, അവിട്ടം തുടങ്ങിയ നാളുകാരും ഷഷ്ഠിവ്രതം എടുക്കുന്നതും സുബ്രഹ്മണ്യ ഭജനം നടത്തുന്നതും ശ്രേയസ്ക്കരമാണ്.
ആദ്യമായി ഷഷ്ഠി വ്രതാചരണം തുടങ്ങേണ്ടതും തുലാമാസത്തിലെ സ്കന്ദ ഷഷ്ഠിയിലാണെന്നു ആചാര്യമതം.


ഷഷ്ഠിവ്രതത്തെ ബന്ധപ്പെടുത്തി പുരാണത്തിൽ വേറെയും ഐതിഹ്യമുണ്ട്. ദേവാസുര യുദ്ധസമയത്ത് താരകാസുര നിഗ്രഹത്തിനായി സുബ്രഹ്മണ്യനെ യുദ്ധക്കളത്തിൽ കൊണ്ടുവരാൻ ദേവൻമാർ ഷഷ്ഠിവ്രതം എടുത്തതായും പറയുന്നു.
ശൂരപദ്മാസുരനെ നിഗ്രഹിച്ച ദിനമാണ് തുലാമാസത്തിലെ ഷഷ്ഠിനാള്‍ എന്ന് മറ്റൊരു ഐതിഹ്യം. ഈ ഐതിഹ്യത്തിനാണ് തമിഴ് നാട്ടിലുംമറ്റും പ്രാമുഖ്യം. സുഹ്മണ്യനും ശൂരപദ്മാസുരനും തമ്മില്‍ യുദ്ധം നടക്കവേ അസുരന്‍ മായാശക്തിയാല്‍ സുബ്രഹ്മണ്യനെ ആര്‍ക്കും കാണാന്‍ കഴിയാതാക്കി.
ശ്രീപാര്‍വതിയും ദേവഗണങ്ങളും അന്നപാനാദികള്‍ ഉപേക്ഷിച്ച് വ്രതമനുഷ്ഠിച്ചു. അസുരനിഗ്രഹം കഴിഞ്ഞതോടെ സുബ്രഹ്മണ്യനെ എല്ലാവര്‍ക്കും കാണാനായി. അവര്‍ ഉച്ച്യ്ക്ക് വ്രതമവസാനിപ്പിച്ച് സന്തോഷചിത്തരായി ഭക്ഷണം കഴിച്ചു എന്ന് വിശ്വാസം.


Share this Post
Rituals