ഈ വഴിപാട് ചെയ്താൽ ആഗ്രഹസാദ്ധ്യം നിശ്ചയം..!

ഈ വഴിപാട് ചെയ്താൽ ആഗ്രഹസാദ്ധ്യം നിശ്ചയം..!

Share this Post

ഉദ്ദിഷ്ട കാര്യസാധ്യത്തിനായി ഹൈദവ വിശ്വാസികൾ പല ഉത്തമ ക്ഷേത്ര വഴിപാടുകളും നേരുകയും നിർവഹിക്കുകയും ചെയ്തു വരാറുണ്ട്.

തടസ്സങ്ങൾ അകലുന്നതിനും ക്ലേശം കൂടാതെയുള്ള തുടക്കങ്ങൾക്കും ഗണപതി ഭഗവാന് വിവിധങ്ങളായ വഴിപാടുകൾ നടത്തുന്നവരുണ്ട്.

അതിൽ വളരെ വ്യതിരിക്തവും ഉദ്ദിഷ്ട ഫലപ്രാപ്തിക്ക് വളരെയധികം സഹായകവുമായ ഒരു വഴിപാടാണ് ഗണപതിക്ക് നാരങ്ങാമാല ചാർത്തിക്കുക എന്നുള്ളത്.

ഈ വഴിപാട് വിധിയാം വണ്ണം എങ്ങനെയാണു അനുഷ്ഠിക്കേണ്ടത് എന്ന് പരിശോധിക്കാം.

പതിനെട്ടു നാരങ്ങ കോര്‍ത്ത മാല ഗണപതി ഭഗവാന് തുടര്‍ച്ചയായി മൂന്നു ദിവസങ്ങളില്‍ ചാര്‍ത്തുകയും മൂന്നാം ദിവസം വഴിപാടു കാരന്‍റെ പേരും നാളും ചൊല്ലി വിഘ്നഹര സ്തോത്രം കൊണ്ട് പുഷ്പാഞ്ജലി കഴിക്കുകയും ചെയ്യുന്നതാണ് ഈ വിശേഷാല്‍ വഴിപാട്. എന്ത് ആഗ്രഹം മനസ്സില്‍ സ്മരിച്ചു കൊണ്ടാണോ ഭക്തിപൂര്‍വ്വം ഈ വഴിപാട് നടത്തുന്നത്, ആ ആഗ്രഹ സാധ്യത്തിനു പ്രതിബന്ധമാകുന്ന തടസ്സങ്ങളെ ഗണപതി ഭഗവാന്‍ ഇല്ലാതാക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. അങ്ങനെയുള്ളതായ പല അനുഭവങ്ങളും ഉണ്ടു താനും. ജന്മ നക്ഷത്ര ദിവസം(പക്കപ്പിറന്നാള്‍) പുഷ്പാഞ്ജലി വരത്തക്ക വിധത്തില്‍ വഴിപാടു നടത്തുന്നത് അതി വിശേഷമായി കരുതപ്പെടുന്നു. പ്രധാന കാര്യങ്ങളുടെ വിജയത്തിനായും സംരംഭങ്ങള്‍ മുതലായവയുടെ ശുഭാരംഭത്തിനായും ആ പ്രത്യേക ദിനത്തില്‍ വഴിപാട് പൂര്‍ത്തിയാകുന്ന വണ്ണം അനുഷ്ഠിക്കുന്നതും വിശേഷമാണ്. ഭക്തൻ തന്നെ മാല കോർത്ത് സമർപ്പിക്കുന്നതാണ് ഏറ്റവും ഉചിതം. മാല തയ്യാറാക്കുവാൻ വാഴ നാരോ തുണി നൂലോ മാത്രം ഉപയോഗിക്കുക.

നിങ്ങളുടെ തൊട്ടടുത്തുള്ള ക്ഷേത്രത്തിൽ ഈ വഴിപാട് നടത്തുന്നന്നതാണ് ഉചിതം.

സാധിക്കാത്തവർ മാത്രം ഈ ഓൺലൈൻ സേവനം ഉപയോഗിക്കുക.

സര്‍വ തടസ്സങ്ങളും മാറ്റുന്ന വിഘ്നഹര സ്തോത്രം
ശുക്ലാംബരധരം വിഷ്ണും, ശശിവര്‍ണ്ണം ചതുര്‍ഭുജം
പ്രസന്നവദനം ധ്യായേത്, സര്‍വവിഘ്നോപശാന്തയേ

പ്രണമ്യ ശിരസാ ദേവം , ഗൌരീപുത്രം വിനായകം
ഭക്ത്യാ വ്യാസം സ്മരേ നിത്യം, ആയു: കാമാര്‍ത്ഥ സിദ്ധയേ

പ്രഥമം വക്രതുണ്ഡം ച, ഏകദന്തം ദ്വിതീയകം
തൃതീയം കൃഷ്ണപിംഗാക്ഷം, ഗജവക്ത്രം ചതുര്‍ത്ഥകം

ലംബോദരം പഞ്ചമം ച, ഷഷ്ഠം വികടമേവ ച
സപ്തമം വിഘ്നരാജം ച, ധൂമ്രവര്‍ണ്ണം തഥാഷ്ടകം

നവമം ഫാലചന്ദ്രം ച, ദശമം തു വിനായകം
ഏകാദശം ഗണപതിം, ദ്വാദശം തു ഗജാനനം

ദ്വാദശൈതാനി നാമാനി, ത്രിസന്ധ്യം യ: പഠേത്‌ നര:
ന ച വിഘ്നഭയം തസ്യ, സര്‍വസിദ്ധികരം ധ്രുവം

മഹാ ഗണപതിയുടെ ഈ വിഘ്ന ഹര സ്തോത്രം ഭക്തിപൂര്‍വ്വം ദിവസേന ജപിക്കുന്നവര്‍ക്ക് അഭീഷ്ട സിദ്ധിയുണ്ടാകും എന്നതില്‍ സംശയമില്ല.


Share this Post
Rituals