ഗോചരവശാല്‍ കര്‍മ ഭാവത്തിലൂടെ (പത്താം ഭാവം) ശനി, വ്യാഴം എന്നീ ഗ്രഹങ്ങള്‍ സഞ്ചരിക്കുന്ന കാലം ഏവര്‍ക്കും തൊഴില്‍ സംബന്ധമായ വൈഷമ്യങ്ങള്‍ വരും എന്നതിന് വലിയ ഗവേഷണത്തിന്റെ ഒന്നും ആവശ്യമില്ല. മേടക്കൂറില്‍ ഉള്‍പ്പെട്ട അശ്വതി, ഭരണി, കാർത്തിക ആദ്യ പാദം എന്നീ നക്ഷത്രക്കരോടും, കാർത്തിക മുക്കാൽ , രോഹിണി, മകയിരം ആദ്യ പകുതി എന്നിവ ഉള്‍പ്പെടുന്നതായ ഇടവക്കൂറുകാരോടും സംസാരിച്ചാല്‍ അവര്‍ ഇപ്പോള്‍ അനുഭവിക്കുന്നതായ തൊഴില്‍ ക്ലേശങ്ങളെ നമുക്ക് വിശദീകരിച്ചു തരും.
എനിക്ക് ജോലിയോ ബിസിനെസ്സോ കൂടുതല്‍ യോജിക്കുക?
പലരും ചോദിക്കുന്ന ചോദ്യമാണിത്. ചിലര്‍ തൊഴിലില്‍ ശോഭിക്കും. ചിലര്‍ വ്യാപാര വ്യവസായാദികളിലൂടെ ധനവാന്മാരാകുന്നു. മറ്റു ചിലരാകട്ടെ മുടക്ക് മുതല്‍ പോലും നഷ്ടപ്പെട്ട സ്ഥിതിയില്‍ അലയുന്നു. എന്തായാലും ഒരുകാര്യം നിശ്ചയമായും പറയാം. കര്‍മ സ്ഥാനാധിപന് നിങ്ങളുടെ ജാതകത്തില്‍ എട്ടാം ഭാവാധിപനുമായോ പന്ത്രണ്ടാം ഭാവാധിപനുമായോ ഏതെങ്കിലും തരത്തില്‍ യോഗം ഉണ്ടെങ്കില്‍ ഒരിക്കലും വലിയ മുതല്‍ മുടക്കുള്ള സംരംഭങ്ങള്‍ക്ക് മുതിരരുത്. അത്തരക്കാര്‍ക്ക് എല്ലായ്പ്പോഴും സ്ഥിരവരുമാനം ലഭിക്കുന ഏതെങ്കിലും തൊഴിലില്‍ ഏര്‍പ്പെട്ടു ജീവിക്കുന്നതാണ് അഭികാമ്യം.
ഇപ്പോള്‍ ആര്‍ക്കൊക്കെ തൊഴില്‍ ക്ലേശം കൂടുതലായി വരാം?
ശനി ചാരവശാല്‍ അനിഷ്ട സ്ഥാനങ്ങളില്‍ കൂടി സഞ്ചരിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ പ്രതികൂല അവസ്ഥ ഉണ്ടാകുന്നത് തൊഴില്‍ അല്ലെങ്കില്‍ ഉപജീവന സംബന്ധമായ വിഷയങ്ങളില്‍ ആണ് എന്നുള്ളതാണ് എന്റെ വളരെ വര്‍ഷക്കാലമായുള്ള ജ്യോതിഷ അനുഭവത്തില്‍ നിന്നും മനസ്സിലാകുന്നത്. ഒരാളുടെ ഗ്രഹനിലയില്‍ ചന്ദ്രന്‍ നില്‍ക്കുന്ന രാശിയില്‍ നിന്നും (ചന്ദ്ര ലഗ്നം അല്ലെങ്കില്‍ കൂറ് ) 4,7,10 എന്നീ രാശികളില്‍ കൂടി ചാരവശാല്‍ ശനി സഞ്ചരിക്കുന്ന സമയത്തെ കണ്ടകശനി എന്നും 12,1,2 എന്നീ ഭാവങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ ഏഴര ശനി എന്നും ചന്ദ്രാല്‍ എട്ടാം ഭാവത്തില്‍ സഞ്ചരിക്കുമ്പോള്‍ അഷ്ടമ ശനി എന്നും പറയുന്നു. മേടം, കർക്കിടകം, തുലാം എന്നീ കൂറുകളിൽ ഉൾപ്പെട്ട നക്ഷത്രക്കാർക്ക് ഇപ്പോൾ കണ്ടക ശനിയും ധനു, മകരം, കുംഭം എന്നീ കൂറുകാർക്ക് ഏഴര ശനിയും മിഥുന കൂറുകാർക്ക് അഷ്ടമശനിയും ആകയാൽ ജാഗ്രതയോടെ തൊഴിൽ/വ്യാപാര വിഷയങ്ങളില് ഏർപ്പെടണം. ഈ സ്ഥാനങ്ങളില്‍ കൂടി സഞ്ചരിക്കുന്ന എല്ലാവര്ക്കും ശനി ഒരേപോലെ ദോഷാനുഭവങ്ങള്‍ ചെയ്യണം എന്നില്ല. ഗ്രഹനിലയില്‍ ശനിയുടെ ബലവും സ്ഥിതിയും ഭാവാധിപത്യവും യോഗകാരകത്വവും അനുസരിച്ച് ഇതില്‍ വ്യത്യാസങ്ങള്‍ വരാം.
തൊഴില്‍ വൈഷമ്യ പരിഹാരത്തിന് പരിഹാരങ്ങള്‍ എന്തൊക്കെ?
തൊഴില്‍ സംബന്ധമായ പ്രശ്ന പരിഹാരത്തിന് ആദ്യമായി വേണ്ടത് കര്‍മ വശാല്‍ നമുക്ക് സമയം നന്നല്ല എന്ന ബോധ്യമാണ്. പൊടുന്നനെ വരുന്നതായ പല തൊഴില്‍ വൈഷമ്യങ്ങളുടെയും കാരണം നക്ഷത്ര ദശാകാലങ്ങള്‍, ചാരവശാല്‍ ഉള്ള അനിഷ്ട ഗ്രഹസ്ഥിതികള്‍ എന്നിവ വരുമ്പോള്‍ ആണ്. തൊഴില്‍ അച്ചടക്കം, പെരുമാറ്റത്തിലെ മിതത്വം, തൊഴില്‍ പരമായ Risk Factors ഒഴിവാക്കിയുള്ള പെരുമാറ്റം എന്നിവ ശീലമാക്കണം. നിത്യ പ്രാര്‍ത്ഥനകളും ഉപാസനകളും മുടങ്ങാതെ നോക്കണം. അതോടൊപ്പം ഇനി പറയുന്നതായ ചില അനുഷ്ടാനങ്ങളും വഴിപാടുകളും കൂടി ചെയ്തു നോക്കൂ.
തൊഴില്‍ വൈഷമ്യ പരിഹാരത്തിന് ഹനുമത് മന്ത്ര ജപം.
വളരെക്കാലമായി ഉദ്യോഗത്തിന് വേണ്ടി ശ്രമിച്ചിട്ടും ലഭിക്കാത്തവര്‍ക്കും, ജോലിയുള്ളവര്‍ക്ക് തൊഴില്‍സംബന്ധമായ ക്ലേശാനുഭവങ്ങള്‍ മാറുവാനും, മത്സര പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മറ്റും തയ്യാറെടുക്കുന്നവര്‍ക്ക് വിജയം ഉറപ്പിക്കുവാനും ഉതകുന്ന അത്ഭുത ഫലസിദ്ധിയുള്ള ഒരു ഹനുമത് മന്ത്രമാണിത്. തൊഴില്‍ ഉന്നമനത്തിനോ സ്ഥാനക്കയറ്റത്തിനോ ഒക്കെയുണ്ടാകുന്ന തടസ്സങ്ങള്‍ ഒഴിയാനും ഈ മന്ത്രജപം സഹായിക്കും.
ഭക്തിപൂര്‍വ്വം വിധിയാം വണ്ണം ജപിക്കുന്ന വര്‍ക്ക് നിശ്ചയമായും ഫലസിദ്ധിയുണ്ടാകുന്നതാണ്.
മന്ത്രം
ഓം ശ്രീ വജ്രദേഹായ രാമഭക്തായ വായുപുത്രായ നമോസ്തുതേ.ॐ श्री वज्रदेहाय रामभक्ताय वायुपुत्राय नमोस्तुते ।Om Shree Vajradehaya Ramabhakthaya Vayuputhraya Namosthutheഈമന്ത്രം ദിവസേന രാവിലെ 11 തവണ വീതം ജപിക്കുക.ആദ്യമായി ജപിച്ചു തുടങ്ങേണ്ടത് ഒരു വ്യാഴാഴ്ച ദിവസം ആകണം. ഹനുമത് ക്ഷേത്രത്തില്‍ വച്ചോ ഹനുമാന്‍ സ്വാമിയുടെ ചിത്രത്തിനു മുന്‍പിലോ വച്ച് ജപിക്കുന്നത് കൂടുതല്‍ ഗുണം ചെയ്യും.
തൊഴില്‍ വൈഷമ്യ പരിഹാരത്തിന് രാജഗോപാല മന്ത്രാര്‍ച്ചന
തൊഴില്‍ പരമായ ക്ലേശ അനുഭവപരിഹാരത്തിനും ഉദ്യോഗ ഉന്നതിക്കും ധന ഐശ്വര്യാദികള്‍ക്കും നിങ്ങളുടെ മാസംതോറുമുള്ള ജന്മ നക്ഷത്രത്തില്‍ (പക്കപ്പിറന്നാളില്‍) രാജഗോപാല മന്ത്രാര്‍ച്ചന നടത്തുന്നത് വളരെ ഗുണകരമാണ്. ആനുകൂല്യ വര്‍ധനവിനും തൊഴില്‍ അഭിവൃദ്ധിക്ക് തടസ്സമായി നില്‍ക്കുന്ന ശത്രു ദോഷം മുതലായവ പരിഹരിക്കുന്നതിനും, സഹപ്രവര്‍ത്തകരും മേല്‍ അധികാരികളും മറ്റുമായുള്ള ബന്ധം അനുകൂലമാക്കുന്നതിനും സര്‍വൈശ്വര്യ കരമായ രാജഗോപാല മന്ത്രാര്‍ച്ചന നിങ്ങളുടെ നാളില്‍ നടത്തുന്നത് ഉപയുക്തമാകും. പൂജാ നിരക്ക് 299 രൂപാ. പ്രസാദം ആവശ്യമുള്ളവര്‍ക്ക് ഇന്ത്യയില്‍ എവിടെയും പ്രസാദം അയച്ചു നല്‍കുന്നതാണ്ഈ ലിങ്ക് ഉപയോഗിക്കുക..
സര്‍വ തടസ്സ നിവാരണത്തിനും ആഗ്രഹ സാധ്യത്തിനും ഹനുമാന്‍ സ്വാമിക്ക് വെറ്റിലമാല
സര്‍വ തടസ്സ നിവാരണത്തിനും ആഗ്രഹ സാധ്യത്തിനും ഹനുമാന്‍ സ്വാമിക്ക് വെറ്റിലമാല സമര്‍പ്പിക്കുന്നത് വളരെ ഗുണകരമായ വഴിപാട് ആണ്. നിങ്ങളുടെ ജന്മ നക്ഷത്രത്തിലോ വ്യാഴം, ശനി ദിവസങ്ങളിലോ 108 വെറ്റിലകള്‍ കോര്‍ത്ത മാല സമര്‍പ്പിക്കുന്നത് അത്യന്തം പ്രയോജനകരമാണ്. കണ്ടക ശനി, ഏഴര ശനി ദോഷം അനുഭവിച്ചു വരുന്നവര്‍ സുപ്രധാന കാര്യങ്ങള്‍ക്ക് മുന്നോടിയായി വെറ്റിലമാല ചാര്‍ത്തിക്കുന്നത് ആഗ്രഹസാഫല്യത്തിനു സഹായിക്കും. അതോടൊപ്പം നിങ്ങളുടെ പേരും നാലും ചൊല്ലി അഷ്ടോത്തര പുഷ്പാഞ്ജലിയും നടത്തുന്നതാണ്. ശനിദോഷ ശാന്തിക്കും തൊഴില്‍ ക്ലേശ പരിഹാരത്തിനും ആഗ്രഹ സാധ്യത്തിനും ഇത് ഉത്തമമായ വഴിപാടാകുന്നു. പൂജാ നിരക്ക് 299 രൂ. പ്രസാദം ആവശ്യമുള്ളവര്‍ക്ക് ഇന്ത്യയില്‍ എവിടെയും പ്രസാദം അയച്ചു നല്‍കുന്നതാണ്. ഈ ലിങ്ക് ഉപയോഗിക്കുക..
തടസ്സ നിവാരണത്തിനും ആഗ്രഹ സാധ്യത്തിനും ഗണപതി ഭഗവാന് വിശേഷാല്‍ നാരങ്ങാമാല വഴിപാട്
പതിനെട്ടു നാരങ്ങ കോര്‍ത്ത മാല ഗണപതി ഭഗവാന് തുടര്‍ച്ചയായി മൂന്നു ദിവസങ്ങളില്‍ ചാര്‍ത്തുകയും മൂന്നാം ദിവസം വഴിപാടു കാരന്‍റെ പേരും നാളും ചൊല്ലി വിഘ്നഹര സ്തോത്രം കൊണ്ട് പുഷ്പാഞ്ജലി കഴിക്കുകയും ചെയ്യുന്നതാണ് ഈ വിശേഷാല്‍ വഴിപാട്. എന്ത് ആഗ്രഹം മനസ്സില്‍ സ്മരിച്ചു കൊണ്ടാണോ ഭക്തിപൂര്‍വ്വം ഈ വഴിപാട് നടത്തുന്നത്, ആ ആഗ്രഹ സാധ്യത്തിനു പ്രതിബന്ധമാകുന്ന തടസ്സങ്ങളെ ഗണപതി ഭഗവാന്‍ ഇല്ലാതാക്കുമെന്നാണ് ഭക്തജന വിശ്വാസം.ജന്മ നക്ഷത്ര ദിവസം(പക്കപ്പിറന്നാള്‍) പുഷ്പാഞ്ജലി വരത്തക്ക വിധത്തില്‍ വഴിപാടു നടത്തുന്നത് അതി വിശേഷമായി കരുതപ്പെടുന്നു. പ്രധാന കാര്യങ്ങളുടെ വിജയത്തിനായും സംരംഭങ്ങള്‍ മുതലായവയുടെ ശുഭാരംഭത്തിനായും ആ പ്രത്യേക ദിനത്തില്‍ വഴിപാട് പൂര്‍ത്തിയാകുന്ന വണ്ണം അനുഷ്ഠിക്കുന്നതും വിശേഷമാണ്. വഴിപാട് ആവശ്യമുള്ളവര്‍ക്ക് ഈ ലിങ്ക് ഉപയോഗിക്കാം.