നാളെ കാലഭൈരവ ജയന്തി- ഈ പൂജ ചെയ്താൽ തടസ്സ നിവാരണവും ആഗ്രഹ സാധ്യവും

നാളെ കാലഭൈരവ ജയന്തി- ഈ പൂജ ചെയ്താൽ തടസ്സ നിവാരണവും ആഗ്രഹ സാധ്യവും

കാലഭൈരവ ജയന്തി (കാലാഷ്ടമി / ഭൈരവാഷ്ടമി) 27.12.2021 ശനി

ശ്രീ പരമേശ്വന്റെ ഏറ്റവും ഭയാനകമായ മൂര്‍ത്തീ ഭാവമാണ് ഭൈരവന്‍. ഭീഷണം ഭയജനകം എന്നൊക്കെ ഭൈരവൻ എന്ന പദത്തിന്റെ അർത്ഥം നിരൂപിക്കാം. യജ്ഞോപവീത- ധാരിയായി കെട്ടുപിണഞ്ഞ സർപ്പങ്ങളെ കർണ്ണാഭരണങ്ങളും കൈത്തളകളും കാൽത്തളകളുമായി പുലിത്തോല്‍ ധരിച്ച് അസ്ഥിമാല അണിഞ്ഞ് ശ്വാന വാഹനനായാണ് ആയിരം സൂര്യന്മാരുടെ പ്രഭയുള്ള ഭൈരവമൂര്‍ത്തിയെ സങ്കല്പം ചെയ്യുന്നത് . ബ്രഹ്മാണ്ഡ കാലപ്രയാണത്തിന്റെ നിയന്ത്രിതാവാണ് ഭൈരവ ദേവന്‍ . ഫലപ്രദമായ സമയ ഉപയോഗത്തിന് ( Effective Time management) സമയനിർണ്ണയ കാരകനായ ഭൈരവമൂർത്തിയുടെ കൃപാകടാക്ഷം വേണ്ടതാണ്. കാലം നന്നാവാന്‍ കാലഭൈരവ നെ ഭജിക്കുക.

അഷ്ട ഭൈരവ ഭാവങ്ങള്‍

കാലഭൈരവൻ, അസിതാംഗ ഭൈരവൻ, സംഹാരഭൈരവൻ, രുരുഭൈരവൻ, ക്രോധഭൈരവൻ , കപാലഭൈരവൻ, രുദ്രഭൈരവൻ, ഉൻമത്തഭൈരവൻ എന്നിങ്ങനെ ഭൈരവമൂര്‍ത്തിക്ക് അഷ്ട ഭാവങ്ങള്‍ പറയപ്പെട്ടിരിക്കുന്നു.

” ഓം കാലകാലായ വിദ്മഹേ കാലാതീതായ ധീമഹി തന്നോ കാലഭൈരവ പ്രചോദയാത് “ എന്ന കാലഭൈരവ ഗായത്രിയാല്‍ ഭൈരവനെ സ്തുതിക്കാം.

കാല ഭൈരവ ജയന്തി

മാർഗ ശീർഷ കൃഷ്ണ പക്ഷ അഷ്ടമി ദിവസ്സം ശിവ ഭഗവാൻ ഭൈരവ ഭഗവാൻറെ രൂപത്തിൽ അവതാരമെടുത്ത ദിവസ്സമാണ്‌ കാല ഭൈരവ ജയന്തി, അല്ലെങ്കിൽ കാല അഷ്ടമിയായി ആചരിക്കുന്നത്. എല്ലാ മാസ്സങ്ങളിലുമുള്ള കൃഷ്ണ പക്ഷ അഷ്ടമി ദിവസ്സങ്ങളിലും ഭൈരവ ജയന്തി പൂജ നടത്തപ്പെടുന്നുവെങ്കിലും ഭൈരവ ജയന്തി ദിവസ്സം നടക്കുന്ന പൂജകൾക്കും, ചടങ്ങുകൾക്കും വളരെയധികം പ്രാധാന്യമുണ്ട്. പരമ ശിവ ഭഗവാൻ ഭൈരവ രൂപത്തിൽ അവതാരമെടുത്തതിനു ശേഷമാണ് ഈ ദിവസ്സം ഭൈരവ ജയന്തിയായി ആചരിക്കുവാൻ തുടങ്ങിയത്. പരമ ശിവ ഭഗവാൻ ഭൈരവ അവതാരമെടുത്തതിൻറെ പിറകിലുള്ള ഐതിഹ്യം ഇപ്രകാരം പറയപ്പെട്ടിരിക്കുന്നു. ഒരിക്കൽ ത്രിമൂര്‍ത്തികളായ ബ്രഹ്മാവിനും, മഹാവിഷ്ണുവിനും, ശിവനും ഇടയിൽ ആരാണ് കൂടുതൽ ശക്തിമാനെന്ന കാര്യത്തിൽ ഒരു തർക്കം ഉണ്ടായി വരുന്നു. പ്രശ്ന പരിഹാരത്തിനായി പരമശിവന്റെ അധ്യക്ഷതയില്‍ ഒരു സഭ ചേര്‍ന്നു. പ്രധാന ഋഷിമാരും, മുനികളും , സിദ്ധ സാധ്യന്മാരും എല്ലാവരും സന്നിഹിതരായ സഭയുടെ തീരുമാനം അനുസരിച്ച് ശിവ ഭഗവാനാണ് ഏറ്റവും ശക്തിമാന്‍ എന്ന് അംഗീകരിക്കപ്പെട്ടു. സര്‍വരും തീരുമാനം അംഗീകരിക്കുവാൻ തയ്യാറായെങ്കിലും ബ്രഹ്മാവ്‌ മാത്രം കൂട്ടാക്കിയില്ല. തർക്കനിരൂപണങ്ങള്‍ക്കൊടുവിൽ ബ്രഹ്മാവ്‌ ശിവനെ നിന്ദിച്ചു.

രോഷാകുലനായ ശിവൻ ബ്രഹ്മാവിൻറെ അഞ്ചു തലകളി ൽ ഒരെണ്ണം വെട്ടി മാറ്റി. അത്യന്തമായ ക്രോധാവേശം പൂണ്ട ശിവ ഭഗവാൻ ഉഗ്രമായ പ്രളയ രൂപത്തിൽ പ്രത്യക്ഷ പ്പെടുകയും, തദ്വാരാ ത്രിലോകങ്ങളും നടുങ്ങി വിറയ്ക്കുവാനും തുടങ്ങി. പ്രളയത്തിനിടയിൽ ഭയാനകമായ രൂപത്തില്‍ ഭൈരവ ഭഗവാൻ ശ്വാനാരൂടനായി, പാപശിക്ഷാര്‍ഥം കയ്യിൽ ദണ്ഡയുമായി വന്ന ഭൈരവൻ ദണ്ഡപാണിയെന്നും അറിയപ്പെട്ടു. ഭയചകിതനായ ബ്രഹ്മാവ്‌ പ്രാണഭയത്താല്‍ ക്ഷമ ചോദിക്കുകയും ചെയ്തു. ഈ സംഭവങ്ങള്‍ കണ്ട് പരിഭ്രാന്തിയിലായ മറ്റു ദേവതകളും ഭൈരവ രൂപിയായ മഹേശ്വരനോട് ക്ഷമായാചനത്താല്‍ ശാന്ത സ്വരൂപം കൈക്കൊണ്ട ഭഗവാൻ ബ്രഹ്മാവിൻറെ അറുത്തെടുത്ത ശിരസ്സ് പുന:സ്ഥാപിക്കുകയും, ബ്രഹ്മാവിനോട് പൊറുക്കുകയും ചെയ്തു. ഉഗ്ര രൂപിയായ, കാലദേവനായ ശിവ ഭഗവാനെ, സ്വര്‍ണ്ണാകര്‍ഷണ (ധനാകര്‍ഷണ) ഭൈരവ രൂപത്തില്‍ അവതാര ദിനത്തില്‍ ആരാധിച്ചാൽ ധന പുഷ്ടിക്കും, ശത്രുശല്യം അകലാനും, രോഗ ദുരിതങ്ങള്‍ അകലാനും, സര്‍വ തടസ്സ നിവാരണത്തിനും കട ബാധ്യതകള്‍ അകലാനും വളരെ ഗുണകരമാണ്

ഭൈരവ ജയന്തി പൂജ

2021 നവംബര്‍ ഇരുപത്തി ഏഴാം തീയതിയാണ് ഈ വർഷത്തെ കാല ഭൈരവജയന്തി ആഘോഷം. ഭഗവാൻ ശിവന്‍ ഭൈരവമൂര്‍ത്തിയായി അവതാരമെടുത്ത ദിവസമാണ്‌ കാല ഭൈരവ ജയന്തി, ( കാല അഷ്ടമി) ആയി ആചരിക്കുന്നത്. എല്ലാ കൃഷ്ണ പക്ഷ അഷ്ടമികളിളിലും ഭൈരവപൂജ നടത്തപ്പെടുന്നുവെങ്കിലും ഭൈരവ ഇയന്തി ദിവസം നടക്കുന്ന ഭൈരവ പൂജയ്ക്ക് വളരെയധികം പ്രാധാന്യമുണ്ട്. ഇത്തവണ ഭൈരവാഷ്ടമി 27.11.2021 നാണ്. ധന പുഷ്ടിക്കും, ശത്രുശല്യം അകലാനും, രോഗ ദുരിതങ്ങള്‍ അകലാനും, സര്‍വ തടസ്സ നിവാരണത്തിനും കട ബാധ്യതകള്‍ അകലാനും ഭൈരവ പൂജ വളരെ ഗുണകരമാണ്. വിശേഷാൽ നൈവേദ്യം, പൂജകൾ, അഭിഷേകങ്ങൾ,ദീപാരാധന എന്നിവ പൂജയിൽ ഉൾപ്പെടുന്നു. വഴിപാടുകാരുടെ പേരും നാളും ചൊല്ലി പ്രത്യേകം ഭൈരവാഷ്ടക പുഷ്പാഞ്ജലിയും നടത്തും. ഭൈരവാഷ്ടമിയില്‍ നിങ്ങളുടെ പേരില്‍ പൂജ നടത്താവുന്നതാണ്. ആവശ്യപ്പെടുന്നവര്‍ക്ക് ഇന്ത്യയില്‍ എവിടെയും പ്രസാദം അയച്ചു നല്‍കുന്നതാണ്. **പേഴ്സിലോ പണപ്പെട്ടിയിലോ സൂക്ഷിക്കാവുന്ന, ധന വൃദ്ധികരമായ, യഥാര്‍ഥ വെങ്കലത്തില്‍ തീര്‍ത്ത ഒരു വശം ലക്ഷ്മീഭഗവതി രൂപവും മറുവശം മഹാ സുദര്‍ശനവും ആലേഖനം ചെയ്ത 199 രൂ. വിലവരുന്ന പൂജാ നാണയം സൗജന്യമായി പ്രസാദത്തോടൊപ്പം അയച്ചു നല്‍കുന്നതാണ്.

Uncategorized