മനുഷ്യൻ ഉണ്ടായ കാലം മുതൽക്കു തന്നെ രോഗങ്ങളും ദുരിതങ്ങളും അവന്റെ കൂട്ടിന് ഉണ്ടായിരുന്നു. ശാരീരികവും മാനസികവും ആയ രോഗങ്ങൾ എക്കാലത്തും മനുഷ്യ രാശിയെ കഷ്ടപ്പെടുത്തിയിട്ടുണ്ട്. ഭഗവാൻ ശിവൻ മൃത്യുഞ്ജയനാണ്. വൈദ്യനാഥനാണ്, ഭഗവാനെ ഉപാസിക്കുവാൻ ശിവരാത്രി പോലെ ഉത്തമമായ മറ്റൊരു ദിനമില്ല. ശിവരാത്രി ദിനത്തിൽ ഈ മൃത്യുഞ്ജ സ്തോത്രം രാവിലെയും വൈകിട്ടും 8 തവണ വീതം ജപിക്കുന്നവർക്ക് ഒരു വർഷക്കാലത്തേക്ക് രോഗങ്ങൾ മൂലമുള്ള ദുരിതങ്ങൾ വരികയില്ലെന്ന് ശിവോപാസകർ വിശ്വസിക്കുന്നു. ശിവരാത്രിയിൽ വ്രതം എടുത്ത് ശിവ സന്നിധിയിലോ നെയ്‌വിളക്ക് കത്തിച്ചു വച്ചോ ജപിക്കുന്നത് ഫലപ്രാപ്തി വർധിപ്പിക്കും.
കഠിനമായ രോഗ ദുരിതങ്ങളും മൃത്യുഭയവും അലട്ടുന്നവർ നിത്യേന ഈ സ്തോത്രം രാവിലെയും വൈകിട്ടും 8 തവണ വീതം ജപിക്കുന്നത് വളരെ പ്രയോജനകരമാണ്. തിങ്കളാഴ്ചകളിലും പ്രദോഷ ദിനങ്ങളിലും മാത്രമായും ജപിക്കാവുന്നതാണ്.
മൃത്യുഞ്ജയ സ്തോത്രം
രുദ്രം പശുപതിം സ്ഥാണും
നീലകണ്ഠമുമാപതിം
നമാമി ശിരസാ ദേവം
കിം നോ മൃത്യു കരിഷ്യതി
നീലകണ്ഠം കാലമൂർത്തിം
കാലാഗ്നിം കാലനാശനം
നമാമി ശിരസാ ദേവം
കിം നോ മൃത്യു കരിഷ്യതി
നീലകണ്ഠം വിരൂപാക്ഷം
നിർമലം നിലയപ്രദം
നമാമി ശിരസാ ദേവം
കിം നോ മൃത്യു കരിഷ്യതി
വാമദേവം മഹാദേവം
ലോകനാഥം ജഗദ്ഗുരും
നമാമി ശിരസാ ദേവം
കിംനോ മൃത്യു കരിഷ്യതി
ദേവദേവം ജഗന്നാഥം
ദേവേശം ഋഷഭധ്വജം
നമാമി ശിരസാ ദേവം
കിം നോ മൃത്യു കരിഷ്യതി
ത്ര്യക്ഷം ചതുർഭുജം ശാന്തം
ജടാമകുടധാരിണം
നമാമി ശിരസാ ദേവം
കിം നോ മൃത്യു കരിഷ്യതി
ഭാസ്മോദ്ധൂളിത സർവാംഗം
നാഗാഭരണഭൂഷിതം
നമാമി ശിരസാ ദേവം
കിം നോ മൃത്യു കരിഷ്യതി
ആനന്ദം പരമം നിത്യം
കൈവല്യപദദായിനം
നമാമി ശിരസാ ദേവം
കിം നോ മൃത്യു കരിഷ്യതി
അർധനാരീശ്വരം ദേവം
പാർവതീപ്രാണനായകം
നമാമി ശിരസാ ദേവം
കിം നോ മൃത്യു കരിഷ്യതി
ശിവരാത്രി വ്രതം ആചരിക്കേണ്ടതെങ്ങനെ?
അനന്തമവ്യയം ശാന്തം
അക്ഷമാലാധരം ഹരം
നമാമി ശിരസാ ദേവം
കിം നോ മൃത്യു കരിഷ്യതി
**************************
WATCH VIDEO OF THIS STHOTRAM WITH MALAYALAM LYRICS
****************************************************************************************