സർവ്വരോഗ ശമനമന്ത്രം

സർവ്വരോഗ ശമനമന്ത്രം

ഭഗവാന്‍ മഹാവിഷ്ണുവിന്‍റെ അംശാവതാരമായി കണക്കാക്കുന്ന ധന്വന്തരിയെ, വേദങ്ങളും പുരാണങ്ങളും അയൂർവേദത്തിന്‍റെ നാഥനായി വർണ്ണിക്കുന്നു. രോഗികളും ഭിഷഗ്വരന്മാരും  ഒരുപോലെ ആരാധിക്കുന്ന ഭഗവാനാണ് ധന്വന്തരി. രോഗനാശകനായ ശ്രീ ധന്വന്തരി പാലാഴി മഥനവേളയിൽ അമരത്വം പ്രദാനം ചെയ്യുന്ന അമൃതകുംഭവുമായി ചതുർബാഹു രൂപത്തിൽ  അവതരിച്ചു എന്നാണ് ഐതീഹ്യം. ആയുര്‍വേദത്തെ ഒരു ശാസ്ത്രമായി രൂപപ്പെടുത്തിയതും അതിനെ  എട്ടുഭാഗങ്ങളായി (അഷ്ടാംഗങ്ങള്‍) വിഭജിച്ചതും ഭഗവാന്‍ ധന്വന്തരിയണെന്നാണ് വിശ്വസിക്കപ്പെടുന്നുത്.  ആയൂർവേദചികിത്സ ആരംഭിക്കുന്നതിനു മുൻപ് ധന്വന്തരിമൂര്‍ത്തിയുടെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കുന്ന പതിവുണ്ട്. ധന്വന്തരിയെ ആരാധിച്ചാൽ രോഗങ്ങൾ അകന്ന് ആയുരാരോഗ്യ സൗഖ്യം  സിദ്ധിക്കും എന്നാണ് വിശ്വാസം. രോഗങ്ങൾ രണ്ടുവിധത്തിൽ മനുഷ്യനെ അലട്ടുന്നു, ഭൗതികപരവും ആത്മപരവും .ഇതിൽ ഭൗതികപരമായ പല രോഗങ്ങളും  ചികിത്സിച്ച്‌ ഭേദമാക്കാം. എങ്കിലും മരുന്നും മന്ത്രവും എന്നാണല്ലോ പ്രമാണം. ഒരേ ഔഷധം ഒരേ തരത്തിലുള്ള രോഗങ്ങൾ ഉള്ള വിവിധ വ്യക്തികളിൽ പ്രയോഗിക്കപ്പെടുമ്പോൾ ചിലർക്ക് രോഗ ശാന്തി ഉണ്ടാകുന്നു. ചിലർക്ക് ഫലിക്കുന്നില്ല. അപ്പോൾ ഔഷധം മാത്രം പോരാ, ഔഷധം ഫലിക്കാനുള്ള ദൈവാധീനവും കൂടെ വേണം.

ഭഗവാന്‍റെ നാല് കൈകളിലോരോന്നിലും ശംഖ്, ചക്രം, അട്ട, അമൃതകുംഭം എന്നിവയാണുള്ളത്. കൃഷ്ണ തുളസിയും മന്ദാരവും ചെത്തിയും  ധന്വന്തരീ  മൂർത്തിക്ക് പ്രിയങ്കരമായ പുഷ്പങ്ങളാണ്. ഈ സ്‌തോത്രം കൊണ്ട് ഭഗവാന്‍ ധന്വന്തരിയെ നിത്യം പ്രാര്‍ഥിക്കുന്നതു രോഗശാന്തിക്ക് നല്ലതാണ്. ധന്വന്തരിമന്ത്രജപം രോഗശാന്തിക്ക് അത്യുത്തമമാണ്. അതുപോലെ സര്‍വ്വരോഗശമനമന്ത്രം നിത്യവും രാവിലെയും വൈകുന്നേരവും 21 പ്രാവശ്യത്തില്‍ കുറയാതെയും, ധന്വന്തരി സ്‌തോത്രവും ജപിച്ചാല്‍ സര്‍വ്വരോഗങ്ങളും ശമിക്കും.

ശ്രീ ധന്വന്തരീ ധ്യാനശ്ലോകം

ശംഖം ചക്രം ജളൂകം ദധത മമൃത കുംഭം ച ദോര്‍ഭിശ്ചതുര്‍ഭി:
സൂക്ഷ്മസ്വച്ഛാതിഹൃദ്യാം ശുകപരിവിലസന്‍മൗലിമംഭോജനേത്രം

കാളാംഭോദോജ്വലാഭം കടിതടവിലസത് ചാരു പീതാംബരാഢ്യം

വന്ദേ ധന്വന്തരിം തം നിഖിലഗദവന പ്രൗഢദാവാഗ്നിലീലം 

ധന്വന്തരീ മന്ത്രം

ഓം നമോ ഭഗവതേ വാസുദേവായ ധന്വന്തരേ

അമൃതകലശ ഹസ്തായ സര്‍വാമയ വിനാശനായ

ത്രൈലോക്യനാഥായ മഹാവിഷ്ണവേ നമഃ

ധന്വന്തരീ ധ്യാനം

ഓം നമാമി ധന്വന്തരിം ആദിദേവം

സുരാസുരൈഃ വന്ദിത പാദ പത്മം

ലോകേ ജരാരുഗ്ഭയ മൃത്യുനാശം

ദാതാരമീശം വിവിധൗഷധീനാം.

സര്‍വ്വരോഗ ശമനമന്ത്രം


ശ്രീ ശുകഋഷി ഗായത്രീഛന്ദഃ ദക്ഷിണാമൂര്‍ത്തിരുദ്രോ ദേവതാഃ

ഓം ഹ്രീം ദക്ഷിണാമൂര്‍ത്തയേ

ത്രിനേത്രായ ത്രികാല ജ്‌ഞാനായ

സര്‍വ്വ ശത്രുഘ്‌നായ

സര്‍വ്വാപസ്‌മാര വിദാരണായ

ദാരയ ദാരയ മാരയമാരയ

ഭസ്‌മീകുരു ഭസ്‌മീകുരു

ഏഹ്യേഹി ഹും ഫട്‌ സ്വാഹഃ
സര്‍വ്വരോഗശമനമന്ത്രം നിത്യവും രാവിലെയും വൈകുന്നേരവും 21 പ്രാവശ്യത്തില്‍ കുറയാതെയും, കൂടെ ധന്വന്തരി സ്‌തോത്രവും ജപിച്ചാല്‍ സര്‍വ്വരോഗങ്ങളും ശമിക്കും എന്ന് വിശ്വസിക്കപ്പെടുന്നു.

Focus