നാളെ കുംഭം 1. അറിയാം കുംഭമാസ ഫലം..

നാളെ കുംഭം 1. അറിയാം കുംഭമാസ ഫലം..

Share this Post

1197 മകര മാസം 29 രാത്രി 3 മണി 27 മിനിട്ടിന് ശനിയാഴ്ച മിഥുനക്കൂറിൽ തിരുവാതിര നക്ഷത്രം നാലാം പാദവും ശുക്ലപക്ഷ ദ്വാദശിയും സിംഹക്കരണവും പ്രീതിനാമ നിത്യയോഗവും കൊണ്ട് കുംഭ രവി സംക്രമം.

മേടക്കൂറ് 

(അശ്വതി, ഭരണി, കാർത്തിക 1)

സാമ്പത്തിക അനുഭവങ്ങൾ മെച്ചപ്പെട്ട നിലയിൽ വർധിക്കും. കടബാധ്യതകൾ കുറയും. വ്യാപാരത്തിലും തൊഴിലിലും നല്ല അനുഭവങ്ങൾ തന്നെ. സ്ഥിര വരുമാനക്കാർക്ക് ബുദ്ധിമുട്ടുകൾ തരണം ചെയ്യാൻ കഴിയും.

ആരോഗ്യക്ലേശങ്ങൾ അകലും. ഏർപ്പെടുന്ന പല കാര്യങ്ങളിലും കാര്യവിജയം ഉണ്ടാകും. സന്താനങ്ങളുടെ വിദ്യാഭ്യാസ കാര്യങ്ങളിൽ തടസ്സം വരാം.

അതിനായി കൂടുതൽ പണം ചിലവഴിക്കേണ്ടി വരാം. സ്വത്തു സംബന്ധമായ കാര്യങ്ങളിൽ തടസ്സാനുഭവങ്ങൾ വരാവുന്നതാണ്.

മാനസിക ക്ലേശങ്ങൾ നീങ്ങി മന സമാധാനം അനുഭവത്തിൽ വരും.പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്കും കലാകാരന്മാർക്കും അംഗീകാരവും ആദരവും ലഭിക്കും.

ഗണപതിക്കു മോദകം, സുബ്രഹ്മണ്യനു പാൽ അഭിഷേകം, ഭദ്രകാളിക്കു രക്ത പുഷ്പാഞ്ജലിഎന്നിവ നടത്തുന്നത് നന്നായിരിക്കും.

ഇടവക്കൂറ് (കാർത്തിക 2,3,4 രോഹിണി,  മകയിരം 1, 2)

തൊഴിൽ ക്ലേശവും ഉത്തരവാദിത്വങ്ങളും വർധിക്കും. ജോലിഭാരം വർധിച്ച വിഭാഗത്തിലേക്ക് തൊഴിൽ മാറ്റം ഉണ്ടാകും. ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ സാധിക്കും.

ആഗ്രഹിക്കുന്ന വ്യക്തികളുമായി സന്തോഷകരമായി സമയം ചിലവഴിക്കാൻ കഴിയും. സാമൂഹിക രംഗത്ത് അംഗീകാരം വർധിക്കും. കലാകാരന്മാർക്ക് അംഗീകാരമുണ്ടാകും. പണ്ടു ചെയ്ത ദുഷ്ചെയ്തികൾക്ക് പകരം ദോഷാനുഭവങ്ങൾ വരാം. വിദേശ യാത്രയ്ക്കുള്ള തടസങ്ങൾ മാറും.

കണ്ണിനോ വയറിനോ വിഷമതകൾ വരാം. ശത്രുക്കളെ കൊണ്ട് വിഷമതകൾ വരാവുന്നതാണ്. പൊതുവിലുള്ള വരുമാനം വർദ്ധിക്കും. ദാമ്പത്യജീവിതത്തിലെ ക്ലേശങ്ങൾ അകലും. സമ്മാനങ്ങളോ പാരിതോഷികങ്ങളോ ലഭിക്കും.

ദോഷപരിഹാരമായിശാസ്താവിന് നീരാജനം, എള്ളുപായസം എന്നിവ സമർപ്പിക്കുക.

മിഥുനക്കൂറ് (മകയിരം 3, 4, തിരുവാതിര, പുണർതം 1, 2, 3)

അമിത ചിലവുകൾ മൂലം വിഷമതകൾ വരാവുന്നതാണ്. ഭൂമി സംബന്ധമായ ഇടപാടുകൾ ലാഭകരമാകും. വാഹനം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ആഗ്രഹ സാധ്യം ഉണ്ടാകും.

വിലപ്പെട്ട ഗൃഹോപകരണങ്ങൾ സ്വന്തമാകും. തൊഴിൽ ക്ലേശത്തിനു ശമനമുണ്ടാകും. വിദ്യാർഥികൾ പരീക്ഷകളിൽ മികച്ച വിജയം സ്വന്തമാക്കും. 

സഹോദരന്മാർ, ബന്ധു ജനങ്ങൾ തുടങ്ങിയവർ മൂലം വൈഷമ്യങ്ങൾ വരൻ ഇടയുണ്ട്. ദാമ്പത്യസുഖം, ധനലാഭം എന്നീ  ഗുണാനുഭവങ്ങൾ ഉണ്ടാകും. അഭിമാന ക്ഷതത്തിനു സാധ്യതയുള്ളതിനാൽ അനാവശ്യ കാര്യങ്ങളിൽ നിന്നും വിട്ടു നിൽക്കണം.

ദുർഗാദേവിക്ക് ദുർഗാസൂക്ത പുഷ്പാഞ്ജലി, നരസിംഹ മൂർത്തിക്കു പാനകം എന്നിവ സമർപ്പിക്കുക.

കർക്കടകക്കൂറ് (പുണർതം 4, പൂയം, ആയില്യം)

അധികാര സ്ഥാനത്തുള്ളവരിൽ നിന്നും അനുകൂല സമീപനങ്ങൾ ഉണ്ടാകും. സർക്കാർ -കോടതി കാര്യങ്ങൾ അനുകൂലമാകും. ഉപരി പഠനത്തിന് ആഗ്രഹിച്ച വിഷയം ലഭിക്കും.

പരീക്ഷകളിൽ വിജയിക്കും. ധനപരമായി നല്ല അനുഭവങ്ങൾ പ്രതീക്ഷിക്കാം. സഹപ്രവർത്തകരുമായി ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കപ്പെടും.

കണ്ണ്, വയറ് തുടങ്ങിയവയ്ക്ക് അസുഖങ്ങൾ ബാധിക്കാൻ ഇടയുള്ളതിനാൽ ശ്രദ്ധ പുലർത്തണം. ശത്രു നീക്കങ്ങളെ പരാജയപ്പെടുത്താൻ കഴിയും. ആശയ വിനിമയത്തിൽ അപാകത വരാതെ നോക്കണം.

ദോഷശമനത്തിന് ഭദ്രകാളിക്ക് രക്തപുഷ്പാഞ്ജലി , ശ്രീകൃഷ്ണന് രാജഗോപാല മന്ത്രാർച്ചന.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1)

മനസിന് സന്തോഷവും സമാധാനവും ലഭിക്കും. കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടാകും. ബന്ധുക്കളില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും.

ശത്രുക്കള്‍ വര്‍ദ്ധിക്കും. പാരമ്പര്യ സ്വത്ത് അനുഭവയോഗത്തില്‍ വന്നു ചേരും. മന:ക്ലേശത്തിന് ഇടയാക്കുന്ന സന്ദേശങ്ങള്‍ വരും. കലാ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. സ്ഥാന കയറ്റത്തിന് ശ്രമിക്കുന്നക്ക് മേലുദ്യോഗസ്ഥരില്‍ നിന്നും അനുകൂല നീക്ക് പോക്ക് ഉണ്ടാകും.

ഏത് കാര്യവും സംശയ ബുദ്ധിയോടെ വീക്ഷിക്കും. കര്‍മ്മസംബന്ധമായി ധാരാളം യാത്രകള്‍ ആവശ്യമായി വരും. അസാധാരണ വാക് സാമര്‍ത്ഥ്യം പ്രകടമാക്കും. പൊതു രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരങ്ങള്‍ ലഭിക്കും.

അവിവാഹിതരുടെ വിവാഹ കാര്യത്തില്‍ തീരുമാനം എടുക്കാന്‍ അനുകൂല സമയം. ആരോഗ്യപരമായി ദോഷകാലമാകുന്നു .

ദോഷപരിഹാരമായി ശിവന് മൃത്യുഞ്ജയ പുഷ്പാഞ്ജലി സഹിതം ധാര, ശ്രീകൃഷ്ണന് കദളിപ്പഴം-വെണ്ണ നിവേദ്യം.

കന്നിക്കൂറ് (ഉത്രം 2, 3, 4 അത്തം, ചിത്തിര 1, 2)

കര്‍മ്മ സംബന്ധമായി ധാരാളം മത്സരങ്ങള്‍ ഉണ്ടാകും. ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ട് അനുഭവപ്പെടും. എല്ലാ കാര്യങ്ങളിലും ചെറിയ അലസത അനുഭവപ്പെടും.

ധാരാളം ചെറുയാത്രകള്‍ ആവശ്യമായി വരും. ഗൃഹത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കും. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് ധാരാളം പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടി വരും.

അധ്യാപകര്‍ക്കും മാദ്ധ്യമ പ്രവര്‍ത്തനരംഗത്തുള്ളവര്‍ക്ക് അംഗീകാരങ്ങള്‍ ലഭിക്കും. സങ്കീര്‍ണ്ണമായ പ്രശ്നങ്ങള്‍ മുഖേന മനസമ്മര്‍ദ്ദം വര്‍ധിക്കാന്‍ സാധ്യതയുണ്ട്. കച്ചവട രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടതായി വരും. അനാവശ്യമായ സംസാരം ഒഴിവാക്കുക.

യാത്രകള്‍ മുഖേന പ്രതീക്ഷിച്ചതിനെക്കാള്‍ ഗുണം ലഭിക്കും. ഇഷ്ട ബന്ധു ജനങ്ങളു മായി സമ്പര്‍ക്കം പുലര്‍ത്താന്‍ സാധിക്കും. കൂട്ടുകച്ചവടത്തില്‍ പങ്കാളിയുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും.

അപകട സാദ്ധ്യതയുള്ളതിനാല്‍ വാഹന ഉപയോഗവും സാഹസിക പ്രവൃത്തികളും കുറയ്ക്കുക.

മഹാവിഷ്ണുവിന് തുളസിമാല, നെയ് വിളക്ക്, ഭാഗ്യസൂക്ത പുഷ്പാഞ്ജലി ശിവന് കൂവളമാല ഇവ നടത്തുക.

തുലാക്കൂറ് (ചിത്തിര 3, 4 ചോതി, വിശാഖം 1, 2, 3)

ഉദ്ദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി ലഭിക്കാന്‍ അനുകൂല സമയം. ഓഹരി വിപണനത്തിലും ഊഹ കച്ചവടത്തിലും പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. ജീവിത പങ്കാളിക്ക് സാമ്പത്തിക ഉയര്‍ച്ചയോ ജോലിക്കയറ്റമോ ലഭിക്കും. ഏര്‍പ്പെടുന്നകാര്യങ്ങളില്‍ പ്രതീക്ഷിക്കുന്നതിലും അധികം ചിലവ് ഉണ്ടാകും.

ഉല്ലാസയാത്രകളില്‍ പങ്കെടുക്കും. മാനസിക സംഘര്‍ഷങ്ങള്‍ക്ക് ആശ്വാസം ലഭിക്കും . അടുത്ത ബന്ധുക്കളുമായി അഭിപ്രായ വ്യത്യാസത്തിനും ശത്രുതക്കും സാദ്ധ്യതയുണ്ട്.

ആരോഗ്യപരമായി നല്ല കാലമാകുന്നു. സഹപ്രവര്‍ത്തകരില്‍ നിന്നും മനക്ലേശത്തിന് സാധ്യതയുണ്ട്. വിദേശ യാത്രക്ക് ശ്രമിക്കുന്നവര്‍ക്ക് നല്ല സമയം. ഉദര സംബന്ധമായ രോഗങ്ങള്‍ അനുഭവപ്പെടും .

ഗൃഹനവീകരണ പ്രവര്‍ ത്തനങ്ങളില്‍ ഏര്‍പ്പെടും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനിടവരും. പുതിയ സംരഭങ്ങള്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം .

ദോഷശമനത്തിന് ദുർഗാദേവിക്ക് ദുർഗാസൂക്ത പുഷ്പാഞ്ജലി, ഗണപതിക്ക് മോദക നിവേദ്യ സഹിതം ഭാഗ്യസൂക്ത പുഷ്പാഞ്ജലി എന്നിവ നടത്തുക.

വൃശ്ചികക്കൂറ് (വിശാഖം 4, അനിഴം, തൃക്കേട്ട)

കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തി വര്‍ദ്ധിക്കും. സന്താനങ്ങള്‍ മുഖേന മനക്ലേശം ഉണ്ടാകാം . അവിവാഹിതര്‍ വിവാഹ സംബന്ധമായി നിര്‍ണ്ണായക തീരുമാനം എടുക്കും.

ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. തൊഴില്‍ സ്ഥാന കയറ്റത്തിന് ശ്രമിക്കുന്നവര്‍ക്ക് തടസം നേരിടും. വിദേശത്ത് തൊഴില്‍ ചെയ്യുന്നവര്‍ക്ക് അദ്ധ്വാനത്തിന് തക്കതായ പ്രതിഫലം ലഭിക്കുകയില്ല. കുടുംബാംഗങ്ങള്‍ക്ക് രോഗങ്ങള്‍ ഉണ്ടാകും.

മംഗളകാര്യങ്ങളില്‍ പങ്കെടുക്കും. അവിവാഹിതരുടെ വിവാഹകാര്യത്തില്‍ തീരുമാനം എടുക്കും. വിദ്യാര്‍ത്ഥികള്‍ പഠനകാര്യത്തില്‍ അലസത പ്രകടമാക്കും.

വ്യവഹാരങ്ങളിലോ തര്‍ക്കങ്ങളിലോ ഏര്‍പ്പെടുവാന്‍ അനുകൂല സമയമല്ല. പിതാവിനോ പിതൃതുല്യര്‍ക്കോ രോഗ അരിഷ്ടതകള്‍ അനുഭവപ്പെടും. വ്യാപാര രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് തൊഴില്‍ പരമായി ധാരാളം മത്സരങ്ങള്‍ നേരിടും. പല വിധത്തില്‍ ധനലാഭം ഉണ്ടാകും .

ദോഷശമനത്തിന് ദുർഗാദേവിക്ക് പായസ നിവേദ്യം, ശിവന് മൃത്യുഞ്ജയ പുഷ്പാഞ്ജലി എന്നിവ നടത്തുക

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1)

കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തി വര്‍ദ്ധിക്കും. ഉല്ലാസ യാത്രകളില്‍ പങ്കെടുക്കും. സാമൂഹിക സാഹിത്യ രംഗത്തുള്ളവര്‍ക്ക് അംഗീകാരം ലഭിക്കും.

കുടുംബ ജീവിതം സന്തോഷപ്രദമായിരിക്കും. മംഗള വേളകളില്‍ പങ്കെടുക്കും. പുതിയ ബന്ധങ്ങള്‍ മുഖേന ജീവിതത്തില്‍ മാറ്റം ഉണ്ടാകും. മുന്‍കോപം നിയന്ത്രിക്കുക. ആഗ്രഹിച്ച ബന്ധുമിത്രാദികളെ കണ്ടുമുട്ടാനുള്ള അവസരം ലഭിക്കും. ഇഷ്ടഭക്ഷണ സമൃദ്ധി ഉണ്ടാകും.

ഈശ്വരചിന്ത കൈവിടാതെ സൂക്ഷിക്കണം. പ്രവര്‍ത്തികളില്‍ ജാഗ്രത പാലിക്കണം. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് എതിര്‍പ്പുകള്‍ വര്‍ധിക്കുന്നതിനാല്‍ ബുദ്ധിപരമായി പല സന്ദര്‍ഭങ്ങളും കൈകാര്യം ചെയ്യാന്‍ ശ്രമിക്കണം. കുടുംബപരമായി കുടുതല്‍ ഉത്തര വാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടിവരും .

കര്‍മ്മ സംബന്ധമായി പല വിധ പ്രതിസന്ധികളും തരണം ചെയ്യേണ്ടിവരും . ഗൃഹനിര്‍മ്മാണത്തില്‍ ആകസ്മിക ധനനഷ്ടം സംഭവിക്കാവുന്നതാണ്.

ദോഷ ശമനത്തിന് ഭഗവതിക്ക് കടുംപായസ നിവേദ്യ സഹിതം ദുർഗാ സൂക്ത പുഷ്പാഞ്ജലി, സുബ്രഹ്മണ്യസ്വാമിക്ക് പഞ്ചാമൃത നിവേദ്യ സഹിതം കുമാരസൂക്ത പുഷ്പാഞ്ജലി, എന്നിവ സമർപ്പിക്കുക.

മകരക്കൂറ് (ഉത്രാടം 2, 3, 4 തിരുവോണം, അവിട്ടം 1,2)

മനസില്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ഭംഗിയായി നിറവേറും. ക്ഷമയോടെ പെരുമാറിയില്ലെങ്കിൽ ദാമ്പത്യ ജീവിതം അസംതൃപ്തമായിരിക്കും. ഭൂമിസംബന്ധമായി അഭിപ്രായ വ്യത്യസം ഉണ്ടാകും.

വിലപ്പെട്ടരേഖകള്‍, വസ്തുക്കള്‍ തുടങ്ങിയവ നഷ്ടപ്പെടാതിരിക്കുവാന്‍ ശ്രദ്ധിക്കുക. സന്താനങ്ങളുടെ ആരോഗ്യകാര്യങ്ങള്‍ക്കായി പണം ചിലവഴിക്കും ഗൃഹനിർമ്മാണത്തിൽ കാലതാമസം നേരിടും. ആരോഗ്യപരമായി പ്രതികൂല സമയമാകുന്നു. അപേക്ഷകളിന്മേല്‍ അനുകൂല വിധി ഉണ്ടാകും.

ജോലിക്കാര്‍ മുഖേന ധന നഷ്ടം ഉണ്ടാകും. പ്രതീക്ഷിക്കാത്ത സമയത്ത് ചില ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടതായി വരും. സാഹിത്യകാരന്‍മാര്‍ക്ക് അംഗീകാരം വര്‍ധിക്കും. എല്ലാ കാര്യങ്ങളിലും അലസത പ്രകടമാക്കും. ചെറിയ അപകടങ്ങൾക്കോ വീഴ്ച്ചകള്‍ക്കോ സാധ്യത.

ദോഷപരിഹാരാർത്ഥം ഗണപതിക്ക് കറുകമാല, നാഗദേവതകൾക്ക് നൂറും പാലും എന്നിവ നടത്തുക.

കുംഭക്കൂറ് (അവിട്ടം 3, 4 ചതയം, പൂരൂരുട്ടാതി 1, 2, 3)

നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ തടസ്സങ്ങള്‍ നേരിടും. സഹപ്രവര്‍ത്തകരില്‍ നിന്നും നിസ്സഹകരണം ഉണ്ടാകും. വിലപ്പെട്ട വസ്തുക്കള്‍ സമ്മാനമായി ലഭിക്കും. അടുത്ത ബന്ധുക്കളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. വിനോദങ്ങളില്‍ പങ്കെടുക്കും.

ആരോഗ്യപരമായി അത്ര നല്ലകാലമല്ല. ഗൃഹ അന്തരീക്ഷത്തില്‍ അസ്വസ്ഥകള്‍ അനുഭവപ്പെടും. നീര്‍ദോഷ സംബന്ധമായ അസുഖങ്ങള്‍ അനുഭവപ്പെടും. നിലനിന്നിരുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടും. വിദേശയാത്രക്ക് ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹം സഫലീകരിക്കും.

വ്യാപാരത്തില്‍ ഏര്‍പ്പെട്ടവര്‍ക്ക് ധനനഷ്ടം സംഭവിക്കാൻ ഇടയുള്ളതിനാൽ കരുതൽ പുലർത്തണം. സര്‍ക്കാരില്‍ നിന്നും കിട്ടേണ്ടതായ ആനുകൂല്യം ലഭിക്കാന്‍ തടസം നേരിടും.

ഉത്തരവാദിത്വങ്ങള്‍ നിശ്ചിത സമയത്ത് നിറവേറാന്‍ സാധിക്കും. അവിവാഹിതരുടെ വിവാഹകാര്യത്തിന് തീരുമാനം എടുക്കാന്‍ തടസം നേരിടും.

ദോഷപരിഹാരമായി ശാസ്താവിന് നീരാഞ്ജനം, മഹാവിഷ്ണുവിന് ഭാഗ്യസൂക്ത പുഷ്പാഞ്ജലി എന്നിവ നടത്തുക.

മീനക്കൂറ് (പൂരുരുട്ടാതി 4, ഉത്തൃട്ടാതി, രേവതി)

കുടുംബ ജീവിതം സന്തോഷപ്രദമായിരിക്കും. മനസിന് സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും. വരവില്‍ കവിഞ്ഞ് ചിലവ് വര്‍ദ്ധിക്കും. തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിക്കാന്‍ തടസ്സങ്ങള്‍ നേരിടും.

വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് ജോലി സംബന്ധമായ ക്ലേശങ്ങള്‍ ഉണ്ടാകും. ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. ഭൂമിസംബന്ധമായ ഇടപാടുകള്‍ക്ക് ശ്രമിക്കുന്നുവര്‍ക്ക് തടസം നേരിടും. സാമ്പത്തിക ഇടപാടുകള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യണം, നഷ്ട സാധ്യതയുണ്ട്.

കുടുംബാംഗങ്ങളില്‍ നിന്നും മന:സന്തോഷം ലഭിക്കും. അറ്റകുറ്റപ്പണി സംബന്ധമായി ചിലവുകള്‍ വര്‍ദ്ധിക്കും. അസമയത്തുള്ള യാത്രകള്‍ ഒഴിവാക്കുക. പിതാവില്‍ നിന്നോ പിതൃസ്ഥാനീയരില്‍ നിന്നോ സഹായസഹകരണങ്ങള്‍ ലഭിക്കും.

ദോഷപരിഹാരമായി ശ്രീകൃഷ്ണന് രാജഗോപാല മന്ത്രാർച്ചന, മുരുകന് പാൽ അഭിഷേകം, ശിവന് ധാര, കൂവളമാല എന്നിവ നടത്തുക.

Various Poojas

Share this Post
Predictions