നവരത്നങ്ങൾക്ക് പകരം ഉപരത്നങ്ങൾ

നവരത്നങ്ങൾക്ക് പകരം ഉപരത്നങ്ങൾ

Share this Post

നിങ്ങളെ അലട്ടുന്ന പലവിധ പ്രശ്നങ്ങള്‍ക്കും രത്നധാരണം ഒരു പരിഹാരമാര്‍ഗമാണ്. മറ്റ് പ്രശ്നങ്ങളിൽ നിന്ന് മുക്തി നേടാൻ മാര്‍ഗങ്ങള്‍ തേടി അലയാതെ വളരെ എളുപ്പമായ രത്നധാരണം പതിവാക്കിയാൽ പലവിധ പ്രശ്നങ്ങളും ഒഴിവുമെന്നാണ് ആചാര്യന്മാര്‍ പറയുന്നത്. എന്നാൽ ഒരിക്കലും യോജിക്കാത്ത രത്നം ധരിക്കരുത്. ഇത് വിപരീത ഫലം ഉണ്ടാകാൻ കാരണമാകുമെന്നും പറയപ്പെടുന്നു.

രത്നധാരണം ഇങ്ങനെ

ഓരോ വ്യക്തിയുടെയും ഗൃഹനില പരിശോധിച്ചാണ് ഏത് രത്നമാണ് ധരിക്കേണ്ടതെന്ന് തീരുമാനിക്കുന്നത്. ശാസ്ത്രീയമായി ലഗ്നാധിപന്റെയോ, അഞ്ച്, ഒന്‍പത് എന്നീ ഭാവാധിപന്മാരുടെയോ ലഗ്നാധിപ മിത്രമായ ഗ്രഹങ്ങളുടെയോ രത്നം ധരിക്കുക എന്നതാണ് രീതി. കൂടാതെ നിങ്ങളുടെ അവസ്ഥ, കുടുംബ സ്ഥിതി, ദശാകാലങ്ങള്‍ തുടങ്ങിയവയും രത്ന നിര്‍ണ്ണയ സമയത്ത് പരിഗണിക്കുന്നത് ഉത്തമമാണ്.

ഗ്രഹദോഷശാന്തിക്കും ഗുണഫലങ്ങൾക്കും വിലയേറിയ നവരത്നങ്ങൾക്കു പകരം ധരിക്കാവുന്ന വിലകുറഞ്ഞ ഉപരത്നങ്ങൾ.
നവരത്നംഉപരത്നംEnglish
മാണിക്യംസൂര്യകാന്തംGarnet
മുത്ത്ചന്ദ്രകാന്തംMoon Stone
ഒനിക്സ്Onyx
പവിഴംചുവന്ന അഗേറ്റ്Red Agate
ഗോമേദകംസ്കോച്ച് ടോപാസ്Scotch Topas
മഞ്ഞപുഷ്യരാഗംസ്വർണ്ണടോപാസ്Golden Topas
ഇന്ദ്രനീലംഫിറോസാFiroza
അമിതിസ്റ്റ് Amethyst
മരതകംജേഡ്Jade
പെരിഡോട്ട് Peridot
വൈഡൂര്യംക്വാർട്സ് ക്യാറ്റ്സ് ഐQuartz Cat’s Eye
വജ്രംസിർക്കൺWhite Zircon
ഉപരത്നങ്ങളെക്കാൾ നവരത്നങ്ങൾ തന്നെയാണ് ഉത്തമം. എന്നാൽ നവരത്നങ്ങൾ വിലയേറിയതിനാൽ പകരം ഉപരത്നങ്ങളും ഉപയോഗിക്കാം. രത്നധാരണത്തെ കുറിച്ച് അറിവുള്ള ഒരു നല്ല ജ്യോതിഷനെ കണ്ട് ജാതകം വിശദമായി നോക്കിയതിനു ശേഷം മാത്രം രത്നം അണിയുക.

Share this Post
Gemstones