പെരിഡോട്ട് ധരിക്കാം ജീവിത വിജയം നേടാം

പെരിഡോട്ട് ധരിക്കാം ജീവിത വിജയം നേടാം

ഭാരതീയ രത്ന ശാസ്ത്രമനുസരിച്ച് ബുധന്റെ രത്നമാണ് മരതകം. മരതകം അല്പം വിലയേറിയ രത്നമാകയാല്‍ പലര്‍ക്കും ധരിക്കുവാന്‍ സാധിച്ചെന്നു വരില്ല. അത്തരം സാഹചര്യങ്ങളില്‍ ഉപ രത്നങ്ങളെ കുറിച്ച് ചിന്തിക്കാവുന്നതാണ്. ഉപരത്നങ്ങള്‍ എന്നാല്‍ എന്താണ്?നവഗ്രഹങ്ങള്‍ക്ക്‌ ഓരോ രത്നങ്ങള്‍ നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്. സൂര്യന് മാണിക്യം, ചന്ദ്രന് മുത്ത്, ചൊവ്വയ്ക്ക്‌ ചുവന്ന പവിഴം, ബുധന് മരതകം, വ്യാഴത്തിന് പുഷ്യരാഗം, ശുക്രന് വജ്രം, രാഹുവിന് ഗോമേദകം, കേതുവിന് വൈഡൂര്യം എന്നിവയാണ് നവരത്നങ്ങള്‍. ഓരോ നവ രത്നത്തിനും ഉപരത്നങ്ങളും ഉണ്ട്. ഉപരത്നങ്ങളുടെ ജ്യോതിഷ ഫലദാനശേഷി നവ രത്നങ്ങള്‍ക്കു തുല്യമാണ്. എന്നാല്‍ വിലയില്‍ കുറവുണ്ട് എന്ന മെച്ചവും ഉണ്ട്. നാല് കാരറ്റ് പെരിഡോട്ട് വെള്ളിയില്‍ മോതിരമാക്കി ധരിക്കാന്‍ അയ്യായിരം രൂപയില്‍ താഴെ മാത്രമേ ചിലവു വരാന്‍ ഇടയുള്ളൂ.പെരിഡോട്ട് – മരതകത്തിനു തുല്യം തന്നെ .ജാതകത്തില്‍ ബുധന് അനിഷ്ട സ്ഥിതിയോ ബലക്കുറവോ വന്നാല്‍ അത് പഠനത്തെ ബാധിക്കും. ഭാഗ്യം കുറയാന്‍ ഇടയാകും. ആശയ വിനിമയ ശേഷിയിലും ആത്മ വിശ്വാസത്തിലും കുറവുണ്ടാക്കും. വിഷാദം, അകാരണ ഭയം, ആകാംക്ഷ മുതലായവയ്ക്ക് കാരണമായേക്കാം. വ്യക്തി ബന്ധങ്ങളില്‍ വിള്ളലുകള്‍ വരാം. കച്ചവടം, വ്യാപാരം മുതലായവയ്ക്ക് മാന്ദ്യം വരാം.ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്ക് ബുധപ്രീതി വരുത്തേണ്ടതാണ്. പെരിഡോട്ട് ധരിക്കുന്നതിലൂടെ ജാതകത്തിലെ ബുധന്റെ ആനുകൂല്യക്കുറവ് പരിഹരിക്കാനാവും.

ജാതകം പരിശോധിക്കാതെ രത്നം ധരിക്കരുത്

നിങ്ങളുടെ ജാതകം പരിശോധിച്ചതിനു ശേഷം മാത്രമേ രത്നങ്ങള്‍ ധരിക്കാവൂ. താങ്കളുടെ ഗ്രഹനിലയില്‍ ബുധന്‍ അനിഷ്ടനാനെങ്കില്‍ താങ്കള്‍ മരതകം, അല്ലെങ്കില്‍ പെരിഡോട്ട് ധരിക്കുന്നത് ഗുണം ചെയ്യില്ല.

CLICK TO ORDER ONLINE
Gemstones