Wednesday, March 11, 2026

Home

ആറ്റുകാൽ പൊങ്കാല വിധിപ്രകാരം വീടുകളിൽ സമർപ്പിക്കേണ്ടതെങ്ങനെ?

ആറ്റുകാൽ പൊങ്കാല വിധിപ്രകാരം വീടുകളിൽ സമർപ്പിക്കേണ്ടതെങ്ങനെ?

ഈ വർഷത്തെ പൊങ്കാല മാർച്ച് 3 ചൊവ്വാഴ്ച ആണ്. രാവിലെ 09:45 നു പൊങ്കാല അടുപ്പിൽ തീ പകരും. ഉച്ചയ്ക്ക് 02:15 നാണ് പൊങ്കാല നിവേദ്യം. ആറ്റുകാല്‍  പൊങ്കാല ഒരു ആത്മസമർപ്പണമാണ്.  പൊങ്കാല അർപ്പിച്ച് പ്രാർത്ഥിച്ചാൽ ഉദ്ദിഷ്ട കാര്യങ്ങൾ കരുണാമയിയായ ദേവി സാധിച്ച് തരും എന്നുള്ള ദൃഡമായ  വിശ്വാസമാണ്   പൊങ്കാലയിലേക്ക് സ്ത്രീജനങ്ങളെ ആകർഷിക്കുന്നത്. പൊങ്കാല ഇടുവാന്‍ ആഗ്രഹിക്കുന്നവര്‍  ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍പൊങ്കാലയ്ക്ക് മുൻപ് ഒരാഴ്ചയെങ്കിലും വ്രതം നോല്‍ക്കണം . കുറഞ്ഞത് മൂന്നു ദിവസമെങ്കിലും വ്രതം നിര്‍ബന്ധമാണ്‌.മാസമുറ കഴിഞ്ഞ്  ഏഴു ദിവസം കഴിഞ്ഞു മാത്രമേ പൊങ്കാല ഇടാവൂ. പുല വാലായ്മകള്‍  ഉള്ളവര്‍ പൊങ്കാല  ഇടരുത്. (പുല 16 ദിവസവും വാലായ്മ 11…

ശിവരാത്രി ഇങ്ങനെ ആചരിച്ചാൽ ശിവപ്രീതി നിശ്ചയം…

ശിവരാത്രി ഇങ്ങനെ ആചരിച്ചാൽ ശിവപ്രീതി നിശ്ചയം…

മഹാശിവരാത്രി വ്രതം ആചരിക്കേണ്ടതെങ്ങനെ? സര്‍വപാപഹരവും, സര്‍വാഭീഷ്ടപ്രദവും, സര്‍വൈശ്വര്യകരവുമാണ് ശിവരാത്രി വ്രതം. ശിവാരാധനയ്ക്ക് ഏറ്റവും ഉചിതമായ ദിവസവും ഇത് തന്നെ. ബ്രാഹ്മണ ശാപം, ഗുരുശാപം, സ്ത്രീ ശാപം തുടങ്ങിയ മഹാപാപങ്ങള്‍ പോലും ശിവരാത്രി വ്രതം അനുഷ്ഠിക്കുന്നതിലൂടെ ഇല്ലാതാവുന്നു എന്നാണ് വിശ്വാസം. ദുര്‍വ്വാസാവ് മഹർഷി ഒരിക്കല്‍ വനത്തില്‍ കൂടി സഞ്ചരിച്ചു കൊണ്ടിരുന്ന അവസരത്തില്‍ മേനക എന്ന അപ്സരസിന്റെ കൈയില്‍ കല്പക വൃക്ഷത്തിന്റെ പുഷ്പങ്ങള്‍ കൊണ്ട് കോര്‍ത്ത ഒരു ദിവ്യമാല കണ്ടു. ആ മാ‍ലയുടെ പരിമളം കാട് മുഴുവന്‍ വ്യാപിച്ചു. ദുര്‍വ്വാസാവ് അവരുടെ അടുക്കല്‍ ചെന്ന് ആ മാല അപേക്ഷിച്ചു. അവള്‍ വിനയപൂര്‍വ്വം അദ്ദേഹത്തെ നമസ്കരിച്ച് മാല സംഭാവന ചെയ്തു.ആ മാലയുമായി ദുര്‍വ്വാസാവ്…

നാളെ കുചേലദിനം.. ഡിസംബർ 17 നു ഈ വഴിപാട് ചെയ്യുന്നവർക്ക് സർവൈശ്വര്യം…!

നാളെ കുചേലദിനം.. ഡിസംബർ 17 നു ഈ വഴിപാട് ചെയ്യുന്നവർക്ക് സർവൈശ്വര്യം…!

കുചേലന് സദ്ഗതി കിട്ടിയ ദിവസമാണ് കുചേല ദിനം. ധനുമാസത്തിലെ ആദ്യത്തെ ബുധനാഴ്ചയാണ് കുചേല ദിനമായി ആചരിക്കുന്നത്. ഈ വർഷം 2025 ഡിസംബർ മാസം 17 നാണ് ഈ മഹത് ദിനം വരുന്നത്. അന്നേ ദിവസം ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ അവിൽ കിഴി സമർപ്പിക്കുന്നവരുടെ ദാരിദ്യ്ര ദുഃഖങ്ങൾ എല്ലാം അകറ്റി കുചേലനു നല്കിയതുപോലെയുള്ള ധനൈശ്വര്യാദികൾ ഭഗവൻ പ്രദാനം ചെയ്യും എന്ന് വിശ്വസിക്കപ്പെടുന്നു. അന്നേ ദിവസം ശ്രീകൃഷ്ണ കുചേല സംഗമം വായിക്കുന്നതും സ്മരിക്കുന്നതും പുണ്യ ദായകമാണ്. കുചേല കഥ ശ്രീകൃഷ്ണന്റെ സതീര്‍ത്ഥ്യനായ സുദാമാവ് ദാരിദ്ര്യശമനത്തിനായി അവില്‍ പൊതിയുമായി ദ്വാരകയില്‍ ശ്രീകൃഷ്ണനെ കാണാനെത്തിയതിന്റെ സ്മരണക്കാണ് കുചേല ദിനം ആചരിക്കുന്നത്. സാന്ദീപനി മുനിയുടെ ഗുരുകുലത്തില്‍ ഒരുമിച്ചാണ്…

ഗൃഹൈശ്വര്യത്തിനായി വീട്ടമ്മമാർ ചെയ്യേണ്ടത്..

ഗൃഹൈശ്വര്യത്തിനായി വീട്ടമ്മമാർ ചെയ്യേണ്ടത്..

കുടുംബത്തിന്റെ ഐശ്വര്യം ഗൃഹനാഥയുടെ കൈകളിലാണ് .വാസ്തുപരമായി വീട് പണിതാലും അതിനെ വേണ്ടവിധത്തിൽ പരിപാലിച്ചില്ലെങ്കിൽ സത്‌ഫലങ്ങൾ ലഭിക്കില്ല . വീടിന്റെ വാസ്തു നിലനിർത്തുന്നത് വളരെ ശ്രമകരമായ കാര്യമാണ് . നിസ്സാരമായികരുതുന്നവയാണ് ഏറ്റവും ദോഷം വരുത്തുന്നത്. പ്രധാനമായും ദിക്ക് , അളവ് ,ഊർജ്ജം എന്നിവ അടിസ്ഥാനമാക്കിയാണ് വാസ്തു നിർണയിക്കുന്നത് . സ്വാഭാവികമായ ഊർജ്ജം നിലനിർത്തി കുടുംബത്തിൽ ശാന്തിയും സമാധാനവും നിലനിർത്തേണ്ടത് ഉത്തമകുടുംബിനിയുടെ കടമയാണ്. കുടുംബത്തിൽ ഐശ്വര്യവും ഐക്യവും വളരാൻ ഗൃഹനാഥ ചെയ്യേണ്ടവ 1. സൂര്യോദയത്തിനു മുൻപ് കുടുംബങ്ങളെയെല്ലാം ഈശ്വരസ്മരണയോടെ ഉണർത്താൻ ശ്രമിക്കുക 2. ദിവസവും രാവിലെയും വൈകിട്ടും നിലവിളക്കു കത്തിക്കുക. കിഴക്കോട്ടും പടിഞ്ഞാറോട്ടും കൈകൂപ്പുകുന്ന രീതിയിൽ രണ്ടുതിരിയിട്ടു വേണം ദീപം തെളിയിക്കേണ്ടത്.…