Monday, December 2, 2024

Home

നാളെ (02.06.2024) അപരാ ഏകാദശി. ഈ സ്തോത്രം ജപിച്ചാൽ വിഷ്ണു പ്രീതിയും സർവൈശ്വര്യവും.

നാളെ (02.06.2024) അപരാ ഏകാദശി. ഈ സ്തോത്രം ജപിച്ചാൽ വിഷ്ണു പ്രീതിയും സർവൈശ്വര്യവും.

ഏകാദശിവ്രത മഹാത്മ്യത്തിന് ഉത്തമ ഉദാഹരണമാണ് അംബരീക്ഷ മഹാരാജാവിന്റെ ഒരുവര്‍ഷത്തെ കഠിനവ്രതാനുഷ്ഠാനം. അംബരീക്ഷ മഹാരാജാവ് ഏകാദശി വ്രതാനുഷ്ഠാനത്തിന് യമുനാനദീതീരത്തെ മധുവനത്തിലെത്തി. ശുക്ലപക്ഷ ഏകാദശികൂടി അനുഷ്ഠിച്ചാല്‍ രാജാവ് ഒരുവര്‍ഷത്തെ 24 ഏകാദശിവ്രതങ്ങള്‍ പൂര്‍ത്തിയാക്കും. ഇതില്‍ അസൂയമൂത്ത ദേവേന്ദ്രന്‍ അതിന് ഭംഗംവരുത്തുവാന്‍ രാജാവിന്റെ അടുത്തേയ്ക്ക് ഉഗ്രകോപിഷ്ഠനായ മുനിശ്രേഷ്ഠന്‍ ദുര്‍വ്വാസാവിനെ പറഞ്ഞയച്ചു. രാജാവിന്റെ സംവത്സരികവ്രതം അവസാനിയ്ക്കുന്ന ദ്വാദശിയില്‍ മഹര്‍ഷി ദുര്‍വ്വാസാവ് അവിടെ എത്തിച്ചേര്‍ന്നു. അങ്ങയെ കാല്‍ക്കഴുകിച്ചൂട്ടിയ ശേഷം വേണമെനിക്ക് പാരണ നടത്തി വ്രതമവസാനിപ്പിക്കാനെന്ന് മഹര്‍ഷിയെ രാജാവ് അറിയിച്ചു. മഹര്‍ഷി അതിനു സമ്മതിച്ച് സ്‌നാനം ചെയ്യുന്നതിന് യമുനാനദീതീരത്തേയ്ക്കുപോയി. രാജാവിന്റെ വ്രതത്തിന് ഭംഗം വരുത്തുന്നതിന് മഹര്‍ഷി ദ്വാദശി കഴിയുന്നതുവരെയും എത്തിച്ചേര്‍ന്നില്ല. ധര്‍മ്മസങ്കടത്തിലായ മഹാരാജാവ് ദ്വാദശി അവസാനിയ്ക്കുവാനുള്ള സമയത്ത്…

ഏഴര ശനി ,കണ്ടക ശനി ദോഷമുള്ളവര്‍ അനുഷ്ഠിക്കേണ്ട കര്‍മങ്ങള്‍ 

ഏഴര ശനി ,കണ്ടക ശനി ദോഷമുള്ളവര്‍ അനുഷ്ഠിക്കേണ്ട കര്‍മങ്ങള്‍ 

ജ്യോതിഷത്തില്‍ ശനിയുടെ അധിദേവതയാണ്‌ ശാസ്താവ്‌. ശനി ദോഷങ്ങളകറ്റുന്നതിന്‌ ശാസ്തൃഭജനമാണ്‌ നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത്‌. ശനിയാഴ്ചകളില്‍ ഉപവാസവ്രതാദികള്‍ അനുഷ്ഠിച്ച്‌ ശാസ്താ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി വഴിപാടുകള്‍ കഴിക്കുക. നീരാജനമാണ്‌ ശാസ്താപ്രീതിക്കായി നടത്തുന്ന ലളിതവും മുഖ്യവുമായ വഴിപാട്‌. നാളികേരം ഉടച്ച്‌ ആ മുറികളില്‍ എള്ളെണ്ണ ഒഴിച്ച്‌ എള്ളുകിഴികെട്ടി ദീപം കത്തിക്കുന്നതാണ്‌ നീരാഞ്ജനം. ഇത്‌ വീടുകളിലും ശാസ്താവിന്റെ ചിത്രത്തിനുമുന്നിലും കത്തിക്കാവുന്നതാണ്‌. ശനിദോഷപരിഹാരത്തിനും ഈ കര്‍മം ഫലപ്രദം. എള്ളിന്റെയും എള്ളെണ്ണയുടെയും കാരകനും ശനിയാണെന്ന്‌ ഓര്‍ക്കുക.ജാതകത്തില്‍ ശനി ഒന്‍പതില്‍ നില്‍ക്കുന്നവരും ഇടവ, മിഥുന, തുലാം ലഗ്നങ്ങളില്‍ ജനിച്ചവരും ജീവിതത്തില്‍ പതിവായി ശാസ്താവിനെ ഭജിക്കുന്നത്‌ ഭാഗ്യപുഷ്ടിയും ദുരിതശാന്തിയും നല്‍കും. ശനിക്ക്‌ മംഗല്യസ്ഥാനവുമായി ദൃഷ്ടിയോഗാദികളുള്ള ജാതകര്‍ക്ക്‌ വിവാഹത്തിന്‌ കാലതാമസമനുഭവപ്പെടാം. ഇതിന്റെ പരിഹാരത്തിന്‌…

ഈ കാര്യങ്ങൾ ചെയ്തുനോക്കൂ, വിവാഹതടസ്സം മാറും, യോജിച്ച പങ്കാളിയെ ലഭിക്കും!

ഈ കാര്യങ്ങൾ ചെയ്തുനോക്കൂ, വിവാഹതടസ്സം മാറും, യോജിച്ച പങ്കാളിയെ ലഭിക്കും!

കുടുംബ പ്രാരബ്ധങ്ങൾ, ജാതകദോഷം, ജോലി, വിദ്യാഭ്യാസം എന്നീ പല കാരണങ്ങളാൽ ചിലരുടെ വിവാഹം നീണ്ടുപോവാറുണ്ട്. വിശദമായ ജാതകപരിശോധനയിലൂടെ പരിഹാരങ്ങൾ ചെയ്‌താൽ ഒരു പരിധിവരെ വിവാഹതടസ്സങ്ങൾ മാറും. ചില പ്രത്യേക വഴിപാടുകളും വ്രതങ്ങളും ക്ഷേത്രദർശനങ്ങളും മൂലം മംഗല്യഭാഗ്യവും ഉത്തമപങ്കാളിയെയും ലഭിക്കും എന്നാണ് വിശ്വാസം. പാർവതീസമേതനായ ശിവഭഗവാന്റെ ദിവസമാണ് തിങ്കളാഴ്ച. അന്നേദിവസം ഒരിക്കലോടെ തിങ്കളാഴ്ചവ്രതം അനുഷ്ഠിക്കുന്നതും ഉമാമഹേശ്വര പൂജ, സ്വയംവരപുഷ്പാഞ്ജലി എന്നിവ കഴിപ്പിക്കുന്നതും വിവാഹ തടസ്സം നീങ്ങാൻ ഉത്തമമാണ്. തിങ്കളാഴ്ചയും രോഹിണിയും ഒരുമിച്ചു വരുന്ന ദിനത്തിൽ നടത്തുന്ന സ്വയംവരപുഷ്പാഞ്ജലി ആഗ്രഹസിദ്ധി വരുത്തുന്നു. ഉമയോടു കൂടിയ ശിവഭഗവാനെ തിങ്കളാഴ്ചദിവസം ഭക്തിയോടെ സ്മരിക്കണം. ശിവക്ഷേത്രത്തിൽ പാർവതീദേവിയെ ധ്യാനിച്ച് തുമ്പപ്പൂക്കളും ശ്രീ പരമേശ്വരനെ ധ്യാനിച്ച് കൂവളത്തിലയും…

വീട്ടുവളപ്പില്‍ ഏതൊക്കെ മരങ്ങള്‍ വച്ചുപിടിപ്പിക്കാം?

വീട്ടുവളപ്പില്‍ ഏതൊക്കെ മരങ്ങള്‍ വച്ചുപിടിപ്പിക്കാം?

ചില മരങ്ങളുടെ സാന്നിദ്ധ്യം വീട്ടിലെ താമസക്കാര്‍ക്ക് അഭിവൃദ്ധി നല്‍കും. ചിലത് ദോഷകരമാണ് എന്നും കരുതപ്പെടുന്നു. ചില നിഷ്കർഷകൾക്ക് വാസ്തു ശാസ്ത്രത്തിന്റെ പിന്ബലമുണ്ടാകണമെന്നില്ല. പ്രാദേശികമായ അറിവുകളും വിശ്വാസങ്ങളും മറ്റും പലപ്പോഴും ഇത്തരം കാര്യങ്ങളെ സ്വാധീനിക്കുന്നു. മരങ്ങളും മനുഷ്യനും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. മനുഷ്യന്റെ ജീവന് ആധാരവും ഈ ബന്ധം തന്നെ. മരങ്ങളുടെ കാതലിനെ ‘സാരം’ എന്നാണ് സൂചിപ്പിക്കുന്നത്. അതിനാല്‍ സാരത്തെ അടിസ്ഥാനമാക്കിയാണ് മരങ്ങള്‍ നട്ടുവളര്‍ത്തേണ്ടത്. പണ്ട് വാർക്ക വീടുകൾ ഇല്ലായിരുന്നു. ഓടിട്ടതും ഓല മേഞ്ഞതും ആയ വ്ഉടുകൾക്ക് സമീപം കാതലില്ലാത്ത വൃക്ഷങ്ങൾ വച്ചാൽ അത് മഴയിലും കാറ്റിലും ഒടിഞ്ഞോ കട പുഴകിയോ വീടിന് നാശ നഷ്ടം വരുത്താനും ഇടയുണ്ടല്ലോ. അന്തസാരം,…