ഇങ്ങനെ തിരുവാതിര വ്രതം അനുഷ്ഠിച്ചാൽ കുടുംബൈശ്വര്യം.
ദീർഘ മംഗല്യത്തിന് ഏറ്റവും ഫലപ്രദമായ വ്രതമാണ് ധനുമാസത്തിലെ തിരുവാതിര വ്രതം. ഭഗവാൻ ശിവൻ്റെ ജന്മ നക്ഷത്രമാണ് തിരുവാതിര. ശിവപാർവ്വതീ വിവാഹ ദിവസമായും കാമദേവന് ശിവൻ പുനർജന്മം നൽകിയ ദിവസമായും ഈ ദിവസത്തെ പുരാണങ്ങളിൽ പരാമർശിക്കുന്നു. ആദ്യമായി തിരുവാതിര വ്രതം നോറ്റത് ശ്രീ പാർവ്വതീ ദേവി തന്നെയാണ്. കന്യകമാർ ഉത്തമനായ ഭർത്താവിനെ ലഭിക്കുന്നതിനും വിവാഹിതരായ സ്ത്രീകൾ ഭർതൃക്ഷേമത്തിനും കുടുംബ ഐശ്വര്യത്തിനായും തിരുവാതിര വ്രതം അനുഷ്ഠിക്കുന്നു. മകയിരം, തിരുവാതിര, പുണർതം എന്നീ ദിവസങ്ങളിൽ വ്രതം അനുഷ്ഠിക്കണം. ഈ വർഷത്തെ തിരുവാതിര വ്രതം 1200 ധനുമാസം 29 ന് അതായത് 2025 ജനുവരി 13 തിങ്കളാഴ്ച്ചയാണ് . ക്ഷേത്രങ്ങളിൽ ആർദ്രാ ദർശനവും അന്ന്…
ഈ കാര്യങ്ങൾ ചെയ്തുനോക്കൂ, വിവാഹതടസ്സം മാറും, യോജിച്ച പങ്കാളിയെ ലഭിക്കും!
കുടുംബ പ്രാരബ്ധങ്ങൾ, ജാതകദോഷം, ജോലി, വിദ്യാഭ്യാസം എന്നീ പല കാരണങ്ങളാൽ ചിലരുടെ വിവാഹം നീണ്ടുപോവാറുണ്ട്. വിശദമായ ജാതകപരിശോധനയിലൂടെ പരിഹാരങ്ങൾ ചെയ്താൽ ഒരു പരിധിവരെ വിവാഹതടസ്സങ്ങൾ മാറും. ചില പ്രത്യേക വഴിപാടുകളും വ്രതങ്ങളും ക്ഷേത്രദർശനങ്ങളും മൂലം മംഗല്യഭാഗ്യവും ഉത്തമപങ്കാളിയെയും ലഭിക്കും എന്നാണ് വിശ്വാസം. പാർവതീസമേതനായ ശിവഭഗവാന്റെ ദിവസമാണ് തിങ്കളാഴ്ച. അന്നേദിവസം ഒരിക്കലോടെ തിങ്കളാഴ്ചവ്രതം അനുഷ്ഠിക്കുന്നതും ഉമാമഹേശ്വര പൂജ, സ്വയംവരപുഷ്പാഞ്ജലി എന്നിവ കഴിപ്പിക്കുന്നതും വിവാഹ തടസ്സം നീങ്ങാൻ ഉത്തമമാണ്. തിങ്കളാഴ്ചയും രോഹിണിയും ഒരുമിച്ചു വരുന്ന ദിനത്തിൽ നടത്തുന്ന സ്വയംവരപുഷ്പാഞ്ജലി ആഗ്രഹസിദ്ധി വരുത്തുന്നു. ഉമയോടു കൂടിയ ശിവഭഗവാനെ തിങ്കളാഴ്ചദിവസം ഭക്തിയോടെ സ്മരിക്കണം. ശിവക്ഷേത്രത്തിൽ പാർവതീദേവിയെ ധ്യാനിച്ച് തുമ്പപ്പൂക്കളും ശ്രീ പരമേശ്വരനെ ധ്യാനിച്ച് കൂവളത്തിലയും…
ശനിയാഴ്ചയും ഉത്രവും ..മറ്റന്നാൾ രാവിലെ 07.30 നു മുൻപായി ഈ സ്തോത്രം ജപിച്ചാൽ …
ശാസ്താ ആരാധനയ്ക്കും പൂജകൾക്കും ജപത്തിനും ഏറ്റവും ഉത്തമമായ ദിനമാണ് ശനിയാഴ്ച. അയ്യന്റെ ജന്മ നക്ഷത്രമായ ഉത്രം നക്ഷത്രവും ശനിയാഴ്ചയും 16.09.2023 നു രാവിലെ 07 മണി 30 മിനിട്ടു വരെ ചേർന്നു വരുന്നു എന്ന പ്രത്യേകതയുണ്ട്. ഈ സമയം ശാസ്താ ക്ഷേത്ര ദർശനം നടത്തുകയും നീരാഞ്ജനം സമർപ്പിച്ചു കണ്ടു തൊഴുകയും ചെയ്താൽ സർവ്വ ശനിദോഷങ്ങളും അകന്ന് ജീവിത അഭിവൃദ്ധി ഉണ്ടാകും. നെയ് വിളക്ക് കത്തിച്ചു വച്ച് ഈ സമയം ശാസ്തൃ പഞ്ചാക്ഷരസ്തോത്രം ജപിക്കുന്നത് അതീവ ധന്യമായ ശാസ്താ പ്രീതി കർമ്മമായി കരുതപ്പെടുന്നു. ശാസ്തൃ പഞ്ചാക്ഷരസ്തോത്രം ഓം – ഓങ്കാരമൂർതിമാർതിഘ്നം ദേവം ഹരിഹരാത്മജം .ശബരീപീഠനിലയം ശാസ്താരം പ്രണതോഽസ്മ്യഹം .. 1..…
വിഘ്നങ്ങളൊഴിയാന് എത്തമിടല്‍
വിഘ്നങ്ങളൊഴിയാന് ഗണപതിക്ഷേത്രത്തില്‍ ദര്‍ശനം നടത്തുവാന്‍ , ഭക്തര്‍ക്ക് താല്പര്യ മേറെയുണ്ടെങ്കിലും ഏത്തമിടുന്ന കാര്യത്തില്‍ പലര്‍ക്കും മടിയാണ് . അഥവാ ഏത്തമിട്ടാല്‍പ്പോ ലും കൈപിണച്ച് രണ്ടു ചെവിയിലും തൊട്ട് പേരിന് ഏത്തമിടുക യാണ് പതിവ്.”വലം കയ്യാല്‍ വാമശ്രവണവുമിട കൈവിരലിനാല്വലം കാതും തോട്ടക്കഴലിണ പിണച്ചുള്ള നിലയില്നിലം കൈമുട്ടാലെ പലകുറി തൊടുന്നേ നടിയനി-ന്നലം കാരുണ്യാബ്ധേ! കളക മമ വിഘ്നം ഗണപതേ!” മേലുദ്ധരിച്ച മന്ത്രം ചൊല്ലികൊണ്ടാണ് ഗണപതി ഭഗവാനെ ഏത്തമിടേണ്ടത്. അതായത് വലംകൈ കൊണ്ട് ഇടത്തെ കാതും ഇടതുകൈകൊണ്ട് വലത്തെ കാതും തൊട്ടുകൊണ്ടും കാലുകള്‍ പിണച്ചു നിന്നുകൊണ്ടും കൈമുട്ടുകള്‍ പലവട്ടം നിലം തൊടുവിച്ച് ഗണപതിയെ വന്ദിക്കുന്നുവെന്ന് സാരം മറ്റൊരു ദേവസന്നിധിയിലും ഏത്തമിടുക എന്നൊരുപതിവില്ല . എന്നാല്‍…
















