ആറ്റുകാൽ പൊങ്കാല വിധിപ്രകാരം വീടുകളിൽ സമർപ്പിക്കേണ്ടതെങ്ങനെ?
ഈ വർഷത്തെ പൊങ്കാല മാർച്ച് 13 വ്യാഴാഴ്ച ആണ്. രാവിലെ 10.15 നു പൊങ്കാല അടുപ്പിൽ തീ പകരും. ഉച്ചയ്ക്ക് 01:15 നാണ് പൊങ്കാല നിവേദ്യം. ആറ്റുകാല്‍ പൊങ്കാല ഒരു ആത്മസമർപ്പണമാണ്. പൊങ്കാല അർപ്പിച്ച് പ്രാർത്ഥിച്ചാൽ ഉദ്ദിഷ്ട കാര്യങ്ങൾ കരുണാമയിയായ ദേവി സാധിച്ച് തരും എന്നുള്ള ദൃഡമായ വിശ്വാസമാണ് പൊങ്കാലയിലേക്ക് സ്ത്രീജനങ്ങളെ ആകർഷിക്കുന്നത്. പൊങ്കാല ഇടുവാന്‍ ആഗ്രഹിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍പൊങ്കാലയ്ക്ക് മുൻപ് ഒരാഴ്ചയെങ്കിലും വ്രതം നോല്‍ക്കണം . കുറഞ്ഞത് മൂന്നു ദിവസമെങ്കിലും വ്രതം നിര്‍ബന്ധമാണ്.മാസമുറ കഴിഞ്ഞ് ഏഴു ദിവസം കഴിഞ്ഞു മാത്രമേ പൊങ്കാല ഇടാവൂ. പുല വാലായ്മകള്‍ ഉള്ളവര്‍ പൊങ്കാല ഇടരുത്. (പുല 16 ദിവസവും വാലായ്മ 11…
നാളെ കാർത്തിക വിളക്ക് ; തൃക്കാർത്തിക വ്രതം തിങ്കളാഴ്ച – ഈ സ്തോത്രം ജപിച്ചാൽ ആഗ്രഹ സാധ്യം
നാളെ കാർത്തിക വിളക്കും തൃക്കാർത്തിക വ്രതം 26.11.23 തിങ്കളാഴ്ചയുമാണ് ആചരിക്കേണ്ടത്. സന്ധ്യാസമയം കാർത്തിക നക്ഷത്രവും പൗർണ്ണമി തിഥിയും വരുന്നത് ഞായറാഴ്ച ആയതിനാൽ ആണ് അന്നേ ദിവസം കാർത്തിക ദീപം തെളിയിക്കണം എന്ന് പറയുന്നത്. കാർത്തിക വ്രതം മറ്റന്നാൾ തിങ്കളാഴ്ചയും ആചരിക്കണം. രണ്ടു ദിവസവും ഈ ദേവീ സ്തോത്രം ജപിക്കുന്നത് ആയുരാരോഗ്യ സൗഖ്യത്തിനും കുടുംബ ഭദ്രതയ്ക്കും ആഗ്രഹ സാധ്യത്തിനും ഉപയുക്തമാകും. കാർത്യായനി അഷ്ടകം ശ്രീഗണേശായ നമഃ .അവർഷിസഞ്ജ്ഞം പുരമസ്തി ലോകേ കാത്യായനീ തത്ര വിരാജതേ യാ .പ്രസാദദാ യാ പ്രതിഭാ തദീയാ സാ ഛത്രപുര്യാം ജയതീഹ ഗേയാ 1 ത്വമസ്യ ഭിന്നൈവ വിഭാസി തസ്യാസ്തേജസ്വിനീ ദീപജദീപകല്പാ .കാത്യായനീ സ്വാശ്രിതദുഃഖഹർത്രീ പവിത്രഗാത്രീ…
നാളെ ഉൽപന്ന (ഉല്പത്തി) ഏകാദശി –തൃപ്രയാർ പ്രധാനം – ഇങ്ങനെ ആചരിക്കുക..
ഉത്പന്ന ഏകാദശി അല്ലെങ്കിൽ ‘ഉത്പത്തി ഏകാദശി മാർഗശീർഷ മാസത്തിലെ കൃഷ്ണ പക്ഷഏകാദശി തിഥി ദിവസമാണ് ആചരിക്കുന്നത്. 09.12.2023 ശനിയാഴ്ചയാണ് ഈ ദിനം. എല്ലാ ഏകാദശികളെയും പോലെ ഉത്പന്ന ഏകാദശിയും ശ്രീ ഹരി വിഷ്ണുവിന് സമർപ്പിക്കപ്പെട്ടതാണ്.ഈ ഏകാദശി വളരെ സവിശേഷമായി കണക്കാക്കപ്പെടുന്നു. ഈ ഏകാദശി വ്രതം അനുഷ്ഠിക്കുന്നതിലൂടെ ഒരു വ്യക്തിയുടെ മുൻ ജന്മ പാപങ്ങൾ നശിക്കുകയും മോക്ഷം ലഭിക്കുകയും ചെയ്യുന്നു. “മുരാസുരൻ” എന്ന അസുരനെതിരായ മഹാവിഷ്ണുവിന്റെ വിജയം ഉത്പ്പന ഏകാദശി ദിനത്തിൽ അനുസ്മരിക്കുന്നു. ഏകാദശി ദേവിയുടെ ജനനവും ഉത്പന്ന ഏകാദശിയിലാണ് സംഭവിച്ചതെന്ന് ഹിന്ദു പുരാണങ്ങൾ പറയുന്നു. അതിനാൽ, ഈ അനുഗ്രഹീത ദിനത്തിൽ, മഹാവിഷ്ണുവിനോടും മാ പാർവതിയോടും ഭക്തർ തങ്ങളുടെ പ്രാർത്ഥനകൾ അർപ്പിക്കുന്നു.…
പൂജാമുറി നിർമ്മിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം..!
ഒരു വീടിന്‍റെ സകലവിധ ഐശ്വര്യങ്ങൾക്കും കുടുംബാംഗങ്ങളുടെ ആയുരാരോഗ്യത്തിനും ആധാരം ആ വീട്ടിലെ ഈശ്വരാധീനമാണ്. പറ്റുമ്പോഴെല്ലാം ക്ഷേത്ര ദര്‍ശനം നടത്തുന്നതും വീട്ടിൽ പൂജാമുറിയൊരുക്കി പ്രാര്‍ത്ഥിക്കുന്നതും ഐശ്വര്യപ്രദമായി കണക്കാക്കുന്നു. ഒരു വീടിനെ സംബന്ധിച്ച് പ്രാധാന്യം നൽകേണ്ട പ്രധാന ഇടം പൂജാമുറി യാണെന്നതിൽ സംശയമില്ല. അതുകൊണ്ട് തന്നെ പൂജാമുറിയുടെ നിർമാണത്തിൽ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. ഇന്ന് മിക്ക വീടുകൾ നിർമിക്കുമ്പോഴും പൂജാമുറിക്ക് പ്രാധാന്യം നൽകുന്നതായി കാണാൻ കഴിയും. എന്നാൽ പലപ്പോഴും മറ്റുള്ളവരുടെ മുന്നിൽ ആഢംബരവും പൊങ്ങച്ചവും കാണിക്കാനായി പൂജാമുറി പലപ്പോഴും മാറുന്നുവെന്നതാണ് യാഥാർത്ഥ്യം. വീടുകളിൽ വിളക്ക് വയ്ക്കുവാനും പ്രാർത്ഥിക്കുവാനും സമയം കണ്ടെത്താൻ കഴിയാത്തവർ പൂജാമുറി നിർമിക്കാത്തതു തന്നെയാണ് നല്ലത്. പൂജാമുറിയുടെ യോജ്യ സ്ഥാനം…