നക്ഷത്രാധിപനെ അറിയാം

നക്ഷത്രാധിപനെ അറിയാം

ജ്യോതിഷത്തിൽ ഒരു മനുഷ്യായുസ്സ് 120 വര്‍ഷങ്ങളായി ഗണിച്ചിരിക്കുന്നു. 120 വര്‍ഷത്തെ 9 ഗ്രഹങ്ങള്‍ക്കായി വിഭജിച്ചു നല്കിയിരിക്കുന്നു. ഓരോ ഗ്രഹങ്ങള്‍ക്കും പ്രത്യേക സമയമുണ്ട്. ഗ്രഹങ്ങളുടെ സമയത്തെ ആ ഗ്രഹത്തിന്റെ ദശാകാലം എന്ന് പറയുന്നു. ഇത് നക്ഷത്രപ്രകാരം മനസ്സിലാക്കാവുന്നതാണ്.

27 നക്ഷത്രങ്ങളെ മൂന്നു വീതം ഒന്‍പത് ഗ്രഹങ്ങളുടെ ദശാകാലമായി വിഭജിച്ചിരിക്കുന്നു. ഇത് വഴി ഒരു കുട്ടി ജനിച്ചാല്‍ ആദ്യ ദശ ഏതാണെന്നു കണ്ടുപിടിക്കാവുന്നതാണ്.

ഉദാഹരണമായി അശ്വതി, മകം, മൂലം നക്ഷത്രങ്ങളില്‍ ജനിച്ചാല്‍ ആദ്യം കേതു ദശയും ഭരണി, പൂരം, പൂരാടം നക്ഷത്രങ്ങളില്‍ ജനിച്ചാല്‍ ആദ്യം ശുക്രദശയുമാണ്. ഇതിനെ ഗര്‍ഭശിഷ്ടദശ എന്നു പറയുന്നു. ഈ ഗ്രഹങ്ങളെ അതതു നക്ഷത്രങ്ങളുടെ നക്ഷ നാഥൻ അല്ലെങ്കിൽ ദശാ നാഥൻ എന്ന് വിളിക്കുന്നു. ഓരോരുത്തരുടെയും ദശാനാഥന് ആ നക്ഷത്രക്കാരന്റെ ജീവിതത്തിൽ സവിശേഷ പ്രാധാന്യമുണ്ട്. നക്ഷത്രാധിപ ഗ്രഹത്തെ ഭാഗ്യ ഗ്രഹം എന്നും വിശേഷിപ്പിക്കാറുണ്ട്.

മനുഷ്യജീവിതം നവഗ്രഹങ്ങളുടെ സ്വാധീന വലയത്തിലാണ് മുന്നോട്ട് നീങ്ങുന്നത്. ഓരോരുത്തരെയും ഓരോ രീതിയിലാണ് നവഗ്രഹങ്ങള്‍ സ്വാധീനിക്കുന്നത്. നവഗ്രഹങ്ങൾക്ക് തുല്യപ്രാധാന്യം നൽകി നവഗ്രഹസ്തോത്രം ജപിക്കുന്നതിനോടൊപ്പം ദശാനാഥൻ അല്ലെങ്കിൽ നക്ഷത്രാധിപൻ ആയിട്ടുള്ള ഗ്രഹത്തിന് പ്രീതികരമായ കർമ്മങ്ങൾ അനുഷ്ഠിക്കുന്നത് ഐശ്വര്യത്തിനും അഭിവൃദ്ധിക്കും രോഗദുരിതശാന്തിക്കും ഉത്തമമാണ്.

നക്ഷത്രങ്ങളും ദശാനാഥൻമാരും

കാർത്തിക, ഉത്രം, ഉത്രാടം – സൂര്യൻ

രോഹിണി, അത്തം, തിരുവോണം – ചന്ദ്രൻ

മകയിരം, ചിത്തിര, അവിട്ടം – ചൊവ്വ

ആയില്യം, തൃക്കേട്ട, രേവതി – ബുധൻ

പുണർതം, വിശാഖം, പൂരുരുട്ടാതി – വ്യാഴം

ഭരണി, പൂരം, പൂരാടം – ശുക്രൻ

പൂയം, അനിഴം, ഉത്തൃട്ടാതി – ശനി

തിരുവാതിര, ചോതി, ചതയം – രാഹു

അശ്വതി, മകം, മൂലം – കേതു

ഭാഗ്യഗ്രഹത്തിന് പറഞ്ഞിരിക്കുന്ന നിറത്തിലുള്ള വസ്ത്രങ്ങൾ, ആഭരണങ്ങൾ എന്നിവ ധരിക്കുന്നതും , ആ നിറത്തിലുള്ള പൂക്കൾ ഉപയോഗിച്ച് നവഗ്രഹപൂജ ചെയ്യുന്നതും ഉത്തമമാണ്. സാധിക്കുമെങ്കിൽ നവഗ്രഹപ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നതും ശക്തിയാൽ കഴിയുന്ന വഴിപാടുകൾ ഭക്തിപൂർവ്വം നടത്തുന്നതും ദോഷഫലം അധികരിക്കാതിരിക്കാൻ സഹായകമാവും.നവഗ്രഹങ്ങൾക്കു പറഞ്ഞിട്ടുള്ള വസ്തുക്കൾ ദാനം ചെയ്യുന്നതും ഗുണകരമാണ്.

നവഗ്രഹങ്ങളെ പ്രതിനിധിയ്ക്കരിക്കുന്ന നിറങ്ങൾ

ഞായറിന്റെ അധിപനായ സൂര്യന് ഓറഞ്ചുനിറം, തിങ്കളിന്റെ അധിപനായ ചന്ദ്രന് വെള്ളനിറം, ചൊവ്വയുടെ അധിപനായ കുജന് ചുവപ്പുനിറം, ബുധനാഴ്ചയുടെ അധിപനായ ബുധന് പച്ചനിറം, വ്യാഴത്തിന്റെ അധിപനായ ഗുരുവിനു മഞ്ഞ നിറം, വെളളിയാഴ്ചയുടെ അധിപനായ ശുക്രന് വെള്ള,ചുവപ്പ്,പിങ്ക്‌ എന്നീ നിറങ്ങൾ , ശനിയാഴ്ചയുടെ അധിപനായ ശനിക്ക് കറുപ്പ്, നീല എന്നീ നിറങ്ങൾ.

നവഗ്രഹങ്ങളെ പ്രീതിപ്പെടുത്തിയാൽ ഓരോ വ്യക്തിയുടെ ശരീരത്തിലും ഭവനത്തിലും തൊഴിൽസ്ഥലത്തും ഉള്ള ദോഷഫലങ്ങൾ ശമിപ്പിക്കാൻ കഴിയും.സത്ഗുണങ്ങൾ വര്‍ധിപ്പിക്കാനും ഗ്രഹപ്പിഴാകാലദോഷങ്ങൾ കുറക്കുവാനും നവഗ്രഹസ്തോത്രം ഭക്തിയോടെ ജപിച്ചാൽ മതിയാവും.നവഗ്രഹ സ്തോത്രത്തിന് അതീവ ശക്തിയുണ്ട്. നിത്യേനയുള്ള നവഗ്രഹസ്തോത്ര ജപം കുടുംബൈശ്വര്യം വർധിപ്പിക്കുകയും ആയുരാരോഗ്യസൗഖ്യം ,ധനധാന്യലാഭം,പുത്രകളത്ര ഐശ്വര്യം എന്നിവ പ്രധാനവും ചെയ്യുന്നു. .ദിവസേന കുളിച്ചു ശുദ്ധിയായി ഈ സ്തോത്രം ജപിക്കുന്നത് അത്യുത്തമമാണ്.

നവഗ്രഹ സ്തോത്രം

സൂര്യന്‍

ജപാകുസുമസങ്കാശം കാശ്യപേയം മഹാദ്യുതിം

തമോരീം സര്‍വ്വപാപഘ്നം പ്രണതോസ്മി ദിവാകരം

ചന്ദ്രന്‍

ദധിശംഖതുഷാരാഭം ക്ഷീരോദാര്‍ണവ സംഭവം

നമാമി ശശിനം സോമം ശംഭോര്‍മ്മകുടഭൂഷണം

ചൊവ്വ ( കുജൻ )

ധരണീഗര്‍ഭസംഭൂതം വിദ്യുത് കാന്തിസമപ്രഭം

കുമാരം ശക്തിഹസ്തം തം മംഗളം പ്രണമാമ്യഹം

ബുധന്‍

പ്രിയംഗുകലികാശ്യാമം രൂപേണാപ്രതിമം ബുധം

സൗമ്യം സൗമ്യഗുണോപേതം തം ബുധം പ്രണമാമ്യഹം

വ്യാഴം ( ഗുരു )

ദേവാനാം ച ഋഷീണാം ച ഗുരും കാഞ്ചനസന്നിഭം

ബുദ്ധിഭൂതം ത്രിലോകേശം തം നമാമി ബൃഹസ്പതിം

ശുക്രന്‍

ഹിമകുന്ദമൃണാലാഭം ദൈത്യാനാം പരമം ഗുരും

സര്‍വ്വശാസ്ത്രപ്രവക്താരം ഭാര്‍ഗ്ഗവം പ്രണമാമ്യഹം

ശനി

നീലാഞ്ജനസമാഭാസം രവിപുത്രം യമാഗ്രജം

ഛായാമാര്‍ത്താണ്ഡസംഭൂതം തം നമാമി ശനൈശ്ചരം

രാഹു

അര്‍ദ്ധകായം മഹാവീര്യം ചന്ദ്രാദിത്യവിമര്‍ദ്ദനം

സിംഹികാഗര്‍ഭസംഭൂതം തം രാഹും പ്രണമാമ്യഹം

കേതു

പലാശപുഷ്പസങ്കാശം താരകാഗ്രഹ(കാര)മസ്തകം രൗദ്രം

രൗദ്രാത്മകം ഘോരം തം കേതും പ്രണമാമ്യഹം

നമ: സൂര്യായ സോമായ മംഗളായ ബുധായ ച

ഗുരു ശുക്ര ശനി ഭ്യശ്ച രാഹവേ കേതവ നമ :

ഇതി വ്യാസമുഖോദ്ഗീതം യ: പഠേത് സുസമാഹിത:

ദിവാ വാ യദി വാ രാത്രൗ വിഘ്നശാന്തിർഭവിഷ്യതി

Focus