ജ്യോതിഷത്തിൽ പ്രവചനങ്ങൾ നടത്തുന്നതെങ്ങനെ? അറിയാം ഭാവങ്ങളുടെ പ്രാധാന്യം.

ജ്യോതിഷത്തിൽ പ്രവചനങ്ങൾ നടത്തുന്നതെങ്ങനെ? അറിയാം ഭാവങ്ങളുടെ പ്രാധാന്യം.

Share this Post

ജ്യോതിഷത്തിൽ ഒരാളുടെ ഗ്രഹനില വിശകലനം ചെയ്തു ഫലപ്രവചനം സാധ്യമാകണമെങ്കിൽ ലഗ്നം കൃത്യമായിരിക്കണം. ഒരു ശിശു ജനിക്കുന്ന സമയത്തെ ഉദയരാശിയാണ് ലഗ്നം. ഗ്രഹനിലയിൽ “ല” എന്ന അക്ഷരം കൊണ്ട് ലഗ്നത്തെ അടയാളപ്പെടുത്തും. പാശ്ചാത്യ ജ്യോതിഷത്തിൽ ലഗ്നത്തെ Ascendant എന്ന് പറയുന്നു. ഈ ലഗ്നമാണ് ഒരാളുടെ ഒന്നാം ഭാവം. ലഗ്നം മുതൽ ക്രമമായി ഘടികാര ദിശയിൽ എണ്ണിയാണ് പന്ത്രണ്ടു ഭാവങ്ങളെ പറയുന്നത്. ഓരോ ഭാവം കൊണ്ടും ചിന്തിക്കേണ്ടത് വ്യത്യസ്തമായ കാര്യങ്ങളാണ്.

ഒന്നാം ഭാവം: (ആത്മസ്ഥാനം, വ്യക്തി) – രൂപം, വർണ്ണം, ശരീരത്തിന്റെ ഗുണദോഷങ്ങൾ, അടയാളം, കീർത്തി, സാഹസം, സുഖദുഃഖങ്ങൾ, വൃവഹാരാദികളിൽ ജയം തുടങ്ങിയവ.

രണ്ടാം ഭാവം: (വിദ്യ–വാക്, കുടുംബം, ധനസ്ഥാനം) – വിദ്യ, വാക്ക്, കുടുംബം, ഭക്ഷ്യ വിശേഷങ്ങൾ, ധന നിക്ഷേപം, സ്വർണ്ണം മുതലായ ധാതുക്കൾ, മുഖം, വലത് കണ്ണ് തുടങ്ങിയവ.

മൂന്നാം ഭാവം: (സഹോദര ഭാവം) – സഹോദരൻ, സഹായി, വീരപരാക്രമം, ദുർബുദ്ധി, കഴുത്ത്, നെഞ്ച്, വലത് ചെവി.

നാലാം ഭാവം: (സുഖ–മാതൃ ഭാവം) – അമ്മ, അമ്മ വഴിയുള്ള ബന്ധുക്കൾ, അമ്മാമൻ, സഹോദരീ സന്താനങ്ങൾ, അഭിവൃദ്ധി, വീട്, വാഹനം, സുഖം, ഇരിക്കാനുളള സാധനം, കിടക്കാനുളള ഉപകരണം, ഗ്രാമം, പശു, ഹൃദയം, ഉന്നത വിദ്യാഭ്യാസം.

product-preview
CLICK HERE TO BOOK YOUR POOJA

അഞ്ചാം ഭാവം: (പുത്ര ഭാവം) – പുത്രൻ, സന്താന സ്ഥാനം, ഗർഭസ്ഥിതി, ബുദ്ധി, ധാരണാശക്തി, കാര്യാലോചന, നല്ല ശീലങ്ങൾ, പൂർവ്വപുണ്യം, മന്ത്രം, ഉദരം.

ആറാം ഭാവം: (രോഗസ്ഥാനം) – രോഗം, പരിക്കുകൾ, വ്രണം, വിഘ്‌നം, ദുഃഖം, കടം, കളളന്മാർ, ശത്രു, സംശയം, ഭയം, അപമാനം.

ഏഴാം ഭാവം: (കളത്ര സ്ഥാനം) – ഭാര്യ, ഭർത്താവ്, കാമ വികാരം, ദാമ്പത്യ ജീവിതം, വിവാഹപ്രാപ്തി, ശയനോപകരണം, ഭാര്യവീട്, തിരിച്ച് വരവ്, കാര്യസിദ്ധി, മൂത്രാശയം, നഷ്ട ദ്രവ്യങ്ങൾ.

എട്ടാം ഭാവം: (ആയുർ സ്ഥാനം) – ആയുസ്സ്, സ്ത്രീകളുടെ മംഗല്യ ബലം, മരണം, മരണകാരണം, ആയുധങ്ങൾ, ആയുധങ്ങൾ മൂലം മരണം, അനാദരവ്, ഗുഹ്യസ്ഥലം, എല്ലാ വിധ ദുർവ്യയങ്ങൾ, രോഗം.

ഒൻപതാം ഭാവം: (ഭാഗ്യ ഭാവം) – ഭാഗ്യം, ഗുരുക്കന്മാർ, പിതാവ്, പുത്രൻ, പൗത്രൻ, സുകൃതം, അനുഭവഭാഗ്യം, കുലീനത്വം, ദാനധർമ്മങ്ങൾ, സൽകർമ്മം, പൂർവ്വജന്മ പുണ്യം, ഔഷധം.

പത്താം ഭാവം: (കർമ്മ ഭാവം) – തൊഴിൽ, പ്രവൃത്തി, ധനപ്രാപ്തി, ശ്രേഷ്ഠത, കീർത്തി, മാന്യത, വിജ്ഞാനം, ദൈവ വിശ്വാസം.

product-preview
ജ്യോതിഷിയുമായി ഫോണില്‍ സംസാരിക്കാം

പതിനൊന്നാം ഭാവം: (ലാഭ സ്ഥാനം ) – സമ്പത്ത്, ധന ലാഭം, അഭിഷ്ട ലാഭം, ഐശ്വര്യം, ജ്യേഷ്ഠ സഹോദരന്മാർ, ആയുസ്സ്, മാന്യത, കാലുകൾ, ശ്രവണ ഗുണം, ഇടത് ചെവി.

പന്ത്രണ്ടാം ഭാവം: (വ്യയസ്ഥാനം) – എല്ലാ വിധത്തിലുമുളള വ്യയം, വിദേശ വാസം, വിരഹം, ദുഃഖം, അംഗവൈകല്യം, പരാജയം, അധഃപതനം, ഇടത് കണ്ണ് മുതലായവ.

ഏതൊരു ഭാവത്തിന്റെ കാര്യമാണോ ചിന്തിക്കുന്നത്, ആ ഭാവത്തെ ലഗ്നമായി സങ്കല്‍പിച്ച്, ആ ഭാവം തുടങ്ങി ദ്വാദശ ഭാവചിന്ത ചിന്തിക്കുന്നതിന് ഭാവാത്-ഭാവചിന്ത എന്നു പറയുന്നു. അപ്രകാരം ഭാവചിന്ത നടത്തി ആ ഭാവം കൊണ്ടു ചിന്തിക്കുന്ന വിഷയത്തിന്റെ ദ്വാദശ ഭാവങ്ങള്‍ കൊണ്ടു ചിന്തിക്കാവുന്ന വിഷയങ്ങള്‍ യഥാവിധി ചിന്തിച്ചു വളരെ സൂക്ഷ്മമായ ഫലപ്രവചനം സാധ്യമാണ്..


Share this Post
Astrology