ശിവരാത്രിയിൽ മഹാദേവനെ ഇങ്ങനെ  ഭജിച്ചാൽ വിദ്യാഭിവൃദ്ധി…

ശിവരാത്രിയിൽ മഹാദേവനെ ഇങ്ങനെ ഭജിച്ചാൽ വിദ്യാഭിവൃദ്ധി…

Share this Post

ഭഗവാൻ ശ്രീപരമേശ്വരന്റെ ജ്ഞാനരൂപഭാവമാണ് ദക്ഷിണാമൂര്‍ത്തി. അറിവുകൾ എല്ലാം ഗ്രഹിച്ചിട്ടും പൂർണത നേടിയില്ല എന്നു വ്യസനിക്കുന്ന ഋഷിമാർക്കു മുന്നിൽ യുവഭാവത്തിൽ ഭഗവാൻ ശിവൻ അവതരിക്കുകയും ചിന്മുദ്രയോടുകൂടി ആൽവൃക്ഷച്ചുവട്ടിലിരുന്നു മൗനത്തിലൂടെ ശിഷ്യരുടെ സംശയങ്ങളെല്ലാം ദുരീകരിക്കുകയും ചെയ്തു. ഭഗവാന്റെ ചിന്മുദ്ര ബ്രഹ്മജ്ഞാനത്തെ സൂചിപ്പിക്കുന്നു. സതീവിയോഗത്താൽ തപസ്സനുഷ്ഠിച്ച ശിവഭഗവാന്റെ മൂർത്തിഭേദമാണ് ദക്ഷിണാമൂർത്തി എന്നും വിശ്വാസമുണ്ട്. ശിവരാത്രിയും ശനി പ്രദോഷവും ചേർന്നു വരുന്നതായി ഈ വർഷത്തെ ശിവരാത്രി ദിനത്തിൽ വിദ്യാ കാംക്ഷികളായ എല്ലാവരും ദക്ഷിണാമൂർത്തി ഭജനം നടത്തുക. പഠനത്തിലും ഓർമശക്തിയിലും പരീക്ഷാ വിജയത്തിലും മറ്റും വരുന്ന അത്ഭുത പരിവർത്തനങ്ങൾ നിങ്ങൾക്കു തന്നെ ബോധ്യമാകും. വിദ്യാർത്ഥികളായ സന്താനങ്ങൾക്ക് വേണ്ടി രക്ഷിതാക്കൾക്കും ജപിക്കാം.

ഭക്തർക്കെല്ലാം സർവജ്ഞാനം ചൊരിയുന്ന ദക്ഷിണാമൂർത്തിയെ സങ്കല്പിച്ചുകൊണ്ടുള്ള ഗുരുപൂജ അത്യുത്തമമാണ് . ബ്രാഹ്മമുഹൂർത്തത്തിൽ ഭഗവാന്റെ മൂലമന്ത്രം 108 തവണ ജപിക്കുന്നത് ഓർമശക്തി നിലനിർത്തും .

ദക്ഷിണാമൂർത്തീമൂലമന്ത്രം – ഓം ദം ദക്ഷിണാമൂർത്തയേ നമഃ

ദക്ഷിണാമൂർത്തീ സ്തുതി അർഥം മനസ്സിലാക്കി ജപിക്കുന്നത് സർവ കാര്യവിജയത്തിന് സഹായകമാണ് .

ദക്ഷിണാമൂർത്തീ സ്തുതി

ഗുരവേ സർവലോകാനാം

ഭിഷജേ ഭവരോഗിണാം

നിധയേ സർവ വിദ്യാനാം

ദക്ഷിണാമൂര്‍ത്തയേ നമഃ

അർഥം :- സർവ ലോകത്തിനും ഗുരുവും രോഗങ്ങളെല്ലാം മാറ്റിത്തരുന്ന വൈദ്യനും സർവ വിദ്യകൾക്കും അധിപനും തെക്കോട്ട്‌ ദർശനമായി ഇരുന്നു ജ്ഞാനം പ്രദാനം ചെയ്യുന്നവനുമായ ഭഗവാനെ ഞാൻ നമിക്കുന്നു.

പ്രസിദ്ധമായ ശിവക്ഷേത്രങ്ങളിൽ പ്രധാനപ്രതിഷ്ഠയുടെ ദക്ഷിണ ദിക്കിൽ (തെക്കുഭാഗത്തായി) ദക്ഷിണാമൂർത്തീ പ്രതിഷ്ഠയുണ്ട്. തൃശ്ശൂർ വടക്കുംനാഥക്ഷേത്രവും ഏറ്റുമാനൂർ മഹാദേവക്ഷേത്രവും ഇതിനുദാഹരണമാണ്. വിദ്യാ ഗുണത്തിനായി ഇവിടെ അർച്ചന നടത്തി പ്രാർഥിക്കുന്നത് ഉത്തമമാണ്. ബുദ്ധി വികാസത്തിനായി ദക്ഷിണാമൂർത്തീമന്ത്രം നിത്യവും ജപിക്കാം

ദക്ഷിണാമൂർത്തീ മന്ത്രം

ഓം നമോ ഭഗവതേ ദക്ഷിണാമൂർത്തയേ

മഹ്യം മേധാം പ്രജ്ഞാം പ്രയശ്ച സ്വാഹാ

കൂടാതെ നിത്യേന പ്രാർഥനയിൽ ദക്ഷിണാമൂർത്തീ ശ്ലോകങ്ങൾ ഉൾപ്പെടുത്തുന്നത് അത്യുത്തമമാണ്.

ദക്ഷിണാമൂർത്തീ ശ്ലോകങ്ങൾ

ഓം നമഃ ശിവായ ശാന്തായ

ശുദ്ധായ പരമാത്മനേ

നിർമ്മലായ പ്രസന്നായ

ദക്ഷിണാമൂർത്തയേ നമഃ

ഓം നമഃപ്രണവാര്‍ത്ഥായ

ശുദ്ധജ്ഞാനൈക രൂപിണേ

നിര്‍മ്മലായ പ്രശാന്തായ

ദക്ഷിണാമൂര്‍ത്തയേ നമഃ

വിദ്യാ പുരോഗതിക്കായി ഗായത്രീമന്ത്രം ജപിക്കുന്നതിനോടൊപ്പം ദക്ഷിണാമൂർത്തീ ഗായത്രി ജപിക്കാവുന്നതാണ് . നിത്യവും രാവിലെ ശരീരശുദ്ധി വരുത്തി നിലവിളക്കു തെളിച്ചശേഷമാണ് ജപിക്കേണ്ടത്. അസ്തമയശേഷം ഗായത്രീജപം പാടില്ല.

ദക്ഷിണാമൂർത്തീ ഗായത്രി

ഓം ജ്ഞാനമുദ്രായ വിദ്മഹേ

തത്ത്വ ബോധായ ധീമഹി

തന്നോ ദേവഃ പ്രചോദയാത്

ശ്രീദക്ഷിണാമൂർത്തി അഷ്ടോത്തരശതനാമാവലിഃ

ഓം വിദ്യാരൂപിണേ നമഃ .
ഓം മഹായോഗിനേ നമഃ .
ഓം ശുദ്ധജ്ഞാനിനേ നമഃ .
ഓം പിനാകധൃതേ നമഃ .
ഓം രത്നാലങ്കൃതസർവാംഗിനേ നമഃ .
ഓം രത്നമൗലയേ നമഃ .
ഓം ജടാധരായ നമഃ .
ഓം ഗംഗാധാരിണേ നമഃ .
ഓം അചലവാസിനേ നമഃ .
ഓം മഹാജ്ഞാനിനേ നമഃ .. 10..

ഓം സമാധികൃതേ നമഃ .
ഓം അപ്രമേയായ നമഃ .
ഓം യോഗനിധയേ നമഃ .
ഓം താരകായ നമഃ .
ഓം ഭക്തവത്സലായ നമഃ .
ഓം ബ്രഹ്മരൂപിണേ നമഃ .
ഓം ജഗദ്വ്യാപിനേ നമഃ .
ഓം വിഷ്ണുമൂർതയേ നമഃ .
ഓം പുരാതനായ നമഃ .
ഓം ഉക്ഷവാഹായ നമഃ .. 20..

ഓം ചർമവാസസേ നമഃ .
ഓം പീതാംബരവിഭൂഷണായ നമഃ .
ഓം മോക്ഷദായിനേ നമഃ .
ഓം മോക്ഷനിധയേ നമഃ .
ഓം അന്ധകാരയേ നമഃ .
ഓം ജഗത്പതയേ നമഃ .
ഓം വിദ്യാധാരിണേ നമഃ .
ഓം ശുക്ലതനവേ നമഃ .
ഓം വിദ്യാദായിനേ നമഃ .
ഓം ഗണാധിപായ നമഃ .. 30..

ഓം പ്രൗഢാപസ്മൃതി സംഹർത്രേ നമഃ .
ഓം ശശിമൗലയേ നമഃ .
ഓം മഹാസ്വനായ നമഃ .
ഓം സാമപ്രിയായ നമഃ .
ഓം അവ്യയായ നമഃ .
ഓം സാധവേ നമഃ .
ഓം സർവവേദൈരലങ്കൃതായ നമഃ .
ഓം ഹസ്തേ വഹ്നിധരായ നമഃ .
ഓം ശ്രീമതേ മൃഗധാരിണേ നമഃ .
ഓം വശങ്കരായ നമഃ .. 40..

ഓം യജ്ഞനാഥായ നമഃ .
ഓം ക്രതുധ്വംസിനേ നമഃ .
ഓം യജ്ഞഭോക്ത്രേ നമഃ .
ഓം യമാന്തകായ നമഃ .
ഓം ഭക്താനുഗ്രഹമൂർതയേ നമഃ .
ഓം ഭക്തസേവ്യായ നമഃ .
ഓം വൃഷധ്വജായ നമഃ .
ഓം ഭസ്മോദ്ധൂലിതസർവാംഗായ നമഃ .
ഓം അക്ഷമാലാധരായ നമഃ .
ഓം മഹതേ നമഃ .. 50..

ഓം ത്രയീമൂർതയേ നമഃ .
ഓം പരബ്രഹ്മണേ നമഃ .
ഓം നാഗരാജൈരലങ്കൃതായ നമഃ .
ഓം ശാന്തരൂപായമഹാജ്ഞാനിനേ നമഃ .
ഓം സർവലോകവിഭൂഷണായ നമഃ .
ഓം അർധനാരീശ്വരായ നമഃ .
ഓം ദേവായ നമഃ .
ഓം മുനിസേവ്യായ നമഃ .
ഓം സുരോത്തമായ നമഃ .
ഓം വ്യാഖ്യാനദേവായ നമഃ .. 60..

ഓം ഭഗവതേ നമഃ .
ഓം രവിചന്ദ്രാഗ്നിലോചനായ നമഃ .
ഓം ജഗദ്ഗുരവേ നമഃ .
ഓം മഹാദേവായ നമഃ .
ഓം മഹാനന്ദപരായണായ നമഃ .
ഓം ജടാധാരിണേ നമഃ .
ഓം മഹായോഗിനേ നമഃ .
ഓം ജ്ഞാനമാലൈരലങ്കൃതായ നമഃ .
ഓം വ്യോമഗംഗാജലസ്ഥാനായ നമഃ .
ഓം വിശുദ്ധായ നമഃ .. 70..

ഓം യതയേ നമഃ .
ഓം ഊർജിതായ നമഃ .
ഓം തത്ത്വമൂർതയേ നമഃ .
ഓം മഹായോഗിനേ നമഃ .
ഓം മഹാസാരസ്വതപ്രദായ നമഃ .
ഓം വ്യോമമൂർതയേ നമഃ .
ഓം ഭക്താനാമിഷ്ടായ നമഃ .
ഓം കാമഫലപ്രദായ നമഃ .
ഓം പരമൂർതയേ നമഃ .
ഓം ചിത്സ്വരൂപിണേ നമഃ .. 80..

ഓം തേജോമൂർതയേ നമഃ .
ഓം അനാമയായ നമഃ .
ഓം വേദവേദാംഗതത്ത്വജ്ഞായ നമഃ .
ഓം ചതുഃഷഷ്ടികലാനിധയേ നമഃ .
ഓം ഭവരോഗഭയധ്വംസിനേ നമഃ .
ഓം ഭക്തനാമഭയപ്രദായ നമഃ .
ഓം നീലഗ്രീവായ നമഃ .
ഓം ലലാടാക്ഷായ നമഃ .
ഓം ഗജചർമണേ നമഃ .
ഓം ഗതിപ്രദായ നമഃ .. 90..

ഓം അരാഗിണേ നമഃ .
ഓം കാമദായ നമഃ .
ഓം തപസ്വിനേ നമഃ .
ഓം വിഷ്ണുവല്ലഭായ നമഃ .
ഓം ബ്രഹ്മചാരിണേ നമഃ .
ഓം സംന്യാസിനേ നമഃ .
ഓം ഗൃഹസ്ഥാശ്രമകാരണായ നമഃ .
ഓം ദാന്തായ നമഃ .
ഓം ശമവതാം ശ്രേഷ്ഠായ നമഃ .
ഓം സത്യരൂപായ നമഃ .. 100..

ഓം ദയാപരായ നമഃ .
ഓം യോഗപട്ടാഭിരാമായ നമഃ .
ഓം വീണാധാരിണേ നമഃ .
ഓം വിചേതനായ നമഃ .
ഓം മതിപ്രജ്ഞാസുധാധാരിണേ നമഃ .
ഓം മുദ്രാപുസ്തകധാരണായ നമഃ .
ഓം വേതാലാദി പിശാചൗഘ രാക്ഷസൗഘ വിനാശനായ നമഃ .
ഓം രോഗാണാം വിനിഹന്ത്രേ നമഃ .
ഓം സുരേശ്വരായ നമഃ .. 109..

.. ഇതി ശ്രീദക്ഷിണാമൂർത്യഷ്ടോത്തരശതനാമാവലിഃ സമാപ്തം


Share this Post
Specials