ദാരിദ്ര്യ ദഹന ശിവസ്തോത്രം കൊണ്ട് ഭഗവാൻ ശിവനെ ആത്മാർഥമായി പ്രാർഥിക്കുന്നവർക്ക് യാതൊരു വിധ ദാരിദ്ര്യ ദുഖങ്ങളും ഉണ്ടാകുന്നതല്ല. ശിവരാത്രി ദിനത്തിൽ ജപിച്ചാൽ മൂന്നിരട്ടി ഫലം എന്നത് അനുഭവം.
വസിഷ്ഠ മുനി രചിച്ച ഈ സ്തോത്രം അതീവ പുണ്യ ദായകവും ഫലപ്രദവുമാണ്. ദാരിദ്ര്യം എന്നാൽ കേവലം ധന വൈഷമ്യം മാത്രമല്ല. ധനത്തിൽ സമ്പന്നനായവൻ മനോസുഖത്തിൽ ദരിദ്രനായിരിക്കാം. ആരോഗ്യപരമായി ദരിദ്രനായിരിക്കാം. പുത്ര പൗത്ര സൗഖ്യവും രോഗ നിവാരണവും സാമ്പത്തിക അഭിവൃദ്ധിയും ഈ സ്തോത്രം ജപിക്കുന്നവർക്ക് ലഭിക്കും എന്ന് ഫലശ്രുതിയിൽ വസിഷ്ഠ മഹർഷി തന്നെ വ്യക്തമാക്കുന്നു.

ഭഗവാൻ ശിവന്റെ കാരുണ്യമുണ്ടെങ്കിൽ ജീവിതത്തിൽ എല്ലാ പ്രശ്നങ്ങൾക്കും നിവൃത്തി ഉണ്ടാകും. ശിവരാത്രി ദിനം ശിവ ഭജനത്തിന് ഏറ്റവും യോജ്യമായ ദിവസമാകയാൽ അന്നേ ദിവസം ഈ സ്തോത്രം ജപിക്കുന്നതിനു സവിശേഷ പ്രാധാന്യമുണ്ട്.
ഈ സ്തോത്രം വരികൾ സഹിതം കണ്ടു ജപിക്കാം..