ധന നേട്ടത്തിന് ധനാകർഷണ ഭൈരവ മന്ത്രം

ധന നേട്ടത്തിന് ധനാകർഷണ ഭൈരവ മന്ത്രം

Share this Post

സുവർണ്ണാകർഷണ ഭൈരവ മന്ത്രം അഥവാ ധന ആകർഷണ ഭൈരവ മന്ത്രം സാമ്പത്തികമായി ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് ഏറ്റവും പ്രയോജനകരമായ മന്ത്രമാണ്. ലോട്ടറിഭാഗ്യക്കുറിയടിക്കാനോ മറ്റ് കുറുക്കു വഴികളിലൂടെ ധനവാനാകാനോ ഉള്ള പദ്ധതിയല്ലിത്.

നിങ്ങളുടെ തൊഴിലിൽ ഉയർച്ചയുണ്ടായി സ്വാഭാവികമായി തടസ്സങ്ങളില്ലാതെ ലക്ഷ്യങ്ങൾ കീഴടക്കാൻ വിശ്വാസിയായ ആർക്കും ഇത് പരീക്ഷിക്കാം. ഭക്തരക്ഷകനായ ഭൈരവന്‍ ഭക്തരെ സകല ആപത്തില്‍ നിന്നും രക്ഷിക്കും. മൂന്നു ലോകങ്ങള്‍ക്കും സര്‍വ്വേശ്വരനും ധനത്തി ന്‍റെ അധിപതിയുമാണ് സുവര്‍ണ്ണ ഭൈരവന്‍. തന്‍റെ ഭക്തരില്‍ മാത്രമേ സുവര്‍ണ്ണഭൈരവന്‍ കനിയൂ എന്നും പറയപ്പെടുന്നു . ദാരിദ്ര്യം, മൂധേവി, ദുഷ്ടശക്തികള്‍ എന്നിവയെ അടിച്ചോടിച്ച് സുവര്‍ണ്ണഭൈരവന്‍ സമ്പത്ത് നല്‍കുന്നു. സ്വര്‍ണ്ണ നിര്‍മ്മിത കവചം, പാശം, ത്രിശൂലം എന്നിവ നാല് ത്രിക്കൈകളിലുമായി ഭൈരവീദേവിയെ തന്നോടണച്ച ഭാവത്തില്‍ സ്ഥിതിചെയ്യുന്ന സുവര്‍ണ്ണകാലഭൈരവനെ പൂജിച്ചാല്‍ ആഗ്രഹങ്ങൾ സഫലമാകും (അത്യാഗ്രഹങ്ങളല്ല )

ജപമാല:- ചന്ദന മണിമാല, താമര രസമണിമാല, രുദ്രാക്ഷ മാല (ഏഴു മുഖം അത്യുത്തമം), നവരത്ന മാല, സ്വര്‍ണ്ണമാല ഇവയില്‍ ഏതെങ്കിലും മാലകൊണ്ടാവണം എണ്ണം പിടിക്കേണ്ടത്. 36 തവണയാണ് മന്ത്രം ജപിക്കേണ്ടത്. നെയ് വിളക്ക് കത്തിച്ചു വച്ച് വടക്കോ കിഴക്കോ അഭിമുഖമായി ഇരുന്ന് ജപിക്കുക. ബ്രാഹ്മ മുഹൂർത്തം ജപത്തിന് ഉത്തമം. സായം സന്ധ്യയിലും ജപിക്കാം. ശിവരാത്രി, പ്രദോഷം, അഷ്ടമി എന്നിവ ജപാരംഭത്തിന് ഉത്തമം. വെളുത്ത അഷ്ടമിയും ബുധനാഴ്ചയും ചേർന്നു വരുന്ന ദിവസം അത്യുത്തമം. തിങ്കൾ, വെള്ളി ദിവസങ്ങളിലായും ജപിക്കാം.

ജപമന്ത്രം:-( സുവര്‍ണ്ണാകർഷണ ഭൈരവമന്ത്രം)

Image

Share this Post
Specials