മകരം രാശിയിൽ നിന്ന് കുംഭം രാശിയിലേക്ക് സൂര്യൻ പ്രവേശിക്കുന്ന മുഹൂർത്തമാണ് കുംഭസംക്രമം. 1198 കുംഭം 1-ാം തീയതി (2023 ഫെബ്രുവരി 13) തിങ്കളാഴ്ചയും വിശാഖം നക്ഷത്രം രണ്ടാം പാദവും കൃഷ്ണപക്ഷ സപ്തമി തിഥിയും ചേർന്ന ദിനെ രാവിലെ 9 മണി 45 മിനിട്ടിന് കുംഭ രവി സംക്രമം.
സൂര്യഭഗവാൻ കുംഭം രാശിയിലേക്ക് പ്രവേശിക്കുന്ന സംക്രമ സമയത്ത് വീട്ടിൽ പൂജാമുറിയിൽ ദീപം തെളിച്ചു പ്രാർത്ഥിക്കുന്നത് പുണ്യദായകമാണ്.
കുംഭരവി സംക്രമം വിശാഖം നക്ഷത്രത്തിൽ നടക്കുന്നതിനാൽ വിശാഖം നക്ഷത്രക്കാർക്കും മകയിരം, തിരുവാതിര, പുണർതം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, ചോതി, തിരുവോണം, അവിട്ടം, ചതയം, നക്ഷത്രക്കാർക്കും കുംഭ മാസ ഫലം അത്ര അനുകൂലമല്ല. ഇവരും ശിവ ക്ഷേത്രത്തിൽ കൂവളമാല, ജലധാര, മൃത്യുഞ്ജയാർച്ചന, വിഷ്ണു ക്ഷേത്രത്തിൽ നെയ്‌വിളക്ക്, തുളസിമാല, ഭാഗ്യസൂക്ത പുഷ്പാഞ്ജലി തുടങ്ങിയവ നടത്തി പ്രാർത്ഥിച്ചാൽ ദോഷ ശമനം ഉണ്ടാകും.
സംക്രമ മുഹൂർത്തത്തിൽ ഈ ആദിത്യ സ്തോത്രം കൊണ്ട് സൂര്യദേവനെ പ്രാർത്ഥിക്കുന്നത് വളരെ ഗുണകരമാണ്.
ഓം ആദിത്യഃ സവിതാ സൂര്യഃ പൂഷാര്‍ക്കാഃ ശീഘ്രഗേ രവിഃ
ഭൃഗുസ്ത്വഷ്ടാ ര്യമാ ഹംസോ ഹേലിസ്‌തേജോ
നിധിര്‍ഹരിഃ
ഹരിദശഃ കലാവക്ത്രഃ കര്‍മസാക്ഷി ജഗത് പതിഃ
പദ്മിനി ബോധകോ ഭാനുഃ ഭാസ്‌കരഃ കരുണാകരഃ
ദ്വാദശത്മാ വിശ്വകര്‍മ്മാ ലോഹിതാംഗഃ സ്തമോനുതഃ
ജഗന്നാഥോ രവിന്ദാക്ഷഃ കാലാത്മ കശ്യപാതമജഃ
ഭൂതാശ്രയാ ഗ്രഹപതിഃ സര്‍വ്വലോക നമസ്‌ക്യതഃ
ജപാകുസുമ സങ്കാശോ ഭാസ്വാ നദിതി നന്ദനഃ
ധ്വാന്തേഭ സിംഹഃ സര്‍വാത്മാ ലോകനേത്രോ ലോകതാപനഃ
ജഗത് കര്‍ത്താ ജഗത് സാക്ഷി ശാനൈശ്ച്യരപിതാജയ
സഹസ്രരശ്മി സ്തരണിര്‍ ഭഗവാന്‍ ഭക്തവല്‍സലഃ
ഇന്ദ്രോ നലോ യമശ്‌ചൈവ നൈര്യതോ വരുണോ നിലഃ
ശ്രീ ദ ഈശാന ഇന്ദുശ്ച ഭൗമഃ സൗമ്യോ ഗുരുഃ കവിഃ യഃ
ഏതൈര്‍ന്നാമഭിഃ ഭക്ത്യാ മര്‍ത്യ സ്തൗതി ദിവാകരം
അനിഷ്ട് ദോപി സംപ്രീതഃ ശുഭം കുര്യാത് സദാ രവിഃ