നാളെ ധനു 1. അറിയാം 27 നാളുകാരുടെയും ധനുമാസ ഫലം.

നാളെ ധനു 1. അറിയാം 27 നാളുകാരുടെയും ധനുമാസ ഫലം.

Share this Post

മേടക്കൂർ (അശ്വതി, ഭരണി, കാർത്തിക 1/4)

ആരോഗ്യം തൃപ്തികരമായിരിക്കും. വ്യക്തി പ്രഭാവത്താൽ അപമാനം ഒഴിഞ്ഞുമാറി അഭിമാനാർഹമായ ദിനങ്ങൾ വന്നുചേരും. മറ്റുള്ളവരെ അന്ധമായി വിശ്വാസിച്ചാൽ വിഷമതകള് വന്നു ചേരും. കക്ഷിരാഷ്ട്രീയ പ്രവർത്തനങ്ങളിൽ ജനാംഗീകാരം ലഭിക്കും. ചിരകാലാഭിലാഷ പ്രാപ്തിയായ വിദേശയാത്ര, പുണ്യതീർഥ ഉല്ലാസയാത്ര എന്നിവ സഫലമാകും. കഴിഞ്ഞ വർഷം വേർപെട്ടു താമസിച്ച ദമ്പതികൾ ഒരുമിച്ചു താമസിക്കാൻ തീരുമാനിക്കും.

വിദേശത്ത് താമസിക്കുന്നവർക്ക് സ്ഥിരതാമസാനുമതി ലഭിക്കും. സാമ്പത്തിക അനിശ്ചിതാവസ്ഥകൾ ഒഴി‍ഞ്ഞുമാറി പണം മുടക്കിയുള്ള കർമ മണ്ഡലങ്ങളിൽ സജീവമാകും. സാമ്പത്തിക നേട്ടത്തിനു യോഗമുണ്ട്. വസ്തു തർക്കം വിട്ടുവീഴ്ചകളാൽ പരിഹരിക്കപ്പെടും. ശമ്പള വർധന മുൻകാല പ്രാബല്യത്തോടു കൂടി ലഭിക്കും. സംയുക്ത സംരംഭത്തിൽ നിന്നും പിന്മാറി സ്വന്തമായ തൊഴിൽമേഖലകൾ തുടങ്ങും. താമസ സ്ഥലത്തിന് മാറ്റാം വരാൻ സാധ്യത

 ഇടവക്കൂറ് (കാർത്തിക 3/4 രോഹിണി, മകയിരം 1/2 )

ഔദ്യോഗികമായ അനിശ്ചിതാവസ്ഥകൾ മാറി സുസ്ഥിരവും ശോഭനവുമായ തൊഴിൽ സാഹചര്യങ്ങൾ അനുഭവത്തിൽ വരും. വിദ്യാർഥികള്ക്ക് മുടങ്ങിയ ഉപരിപഠനം പൂർത്തീകരിക്കുകയും പരീക്ഷയിൽ പ്രതീക്ഷിച്ചതിലുപരി വിജയ ശതമാനം ലഭിക്കുകയും ചെയ്യും. പദ്ധതി ആസൂത്രണങ്ങൾ , നറുക്കെടുപ്പ് തുടങ്ങിയവയിൽ അനുകൂല വിജയമുണ്ടാകും. ഭൂമി, ഗൃഹം, വാഹനം എന്നിവ വാങ്ങാൻ യോഗമുണ്ട്. നിർത്തിവച്ച പദ്ധതികൾ പുനരാരംഭിക്കും.

മേലധികാരിയുടെ പ്രത്യേക പരിഗണനയാൽ ഉദ്യോഗത്തിൽ ഉയർച്ച ഉണ്ടാകും. സഹോദരങ്ങൾക്കു സഹായം ചെയ്യാൻ സാധിക്കാതെ വരും. വസ്തു- സ്വത്ത് സംബന്ധമായ തർക്കം രമ്യമായി പരിഹരിക്കപ്പെടും. അഗ്നി, ആയുധം, ധനം, വാഹനം എന്നിവ ഉപയോഗിക്കുമ്പോൾ കൂടുതൽ ശ്രദ്ധയും സൂക്ഷ്മതയും വേണം. ചിലവുകൾ വർദ്ധിക്കാൻ സാധ്യത.

 മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണർതം 3/4)

കാര്യങ്ങൾ നിഷ്കർഷയോടും ഉൽസാഹത്തോടും കൂടി ചെയ്തു തീർക്കുമെങ്കിലും സാമ്പത്തിക നേട്ടം കുറയും. വിദേശ യാത്രയ്ക്ക് തടസ്സങ്ങൾ അനുഭവപ്പെടും. പറയുന്ന വാക്കുകൾ അബദ്ധമാകാതെ സൂക്ഷിക്കണം.

വാത–നാഡീരോഗ പീഡകൾക്കു വിദഗ്ധ ചികിത്സക ൾ ആവശ്യമായി വന്നേക്കാം. കുടുംബാംഗങ്ങളിൽ നിന്നു വേർപെട്ടു താമസിക്കാൻ നിർബന്ധിതനാകും. അപകീർത്തി ഒഴിവാക്കാൻ ചില സ്ഥാനമാനങ്ങൾ ഒഴിയാൻ തീരുമാനിക്കും. മുടങ്ങിക്കിടപ്പുള്ള വഴിപാടുകൾ ചെയ്തു തീർക്കും.

ജീവിത പങ്കാളിയുടെ സമീപനത്തിൽ ആശ്വാസം തോന്നും. മാതൃ ഗൃഹത്തിൽ മംഗള കർമങ്ങൾക്കു നേതൃത്വം നൽകും. ജാമ്യം നിൽക്കാനുള്ള സാഹചര്യമുണ്ടാകുമെങ്കിലും ഒഴിഞ്ഞു നിൽക്കുകയാണു നല്ലത്. പുത്രപൗത്രാദികളോടൊപ്പം വിദേശത്ത് താമസിക്കാൻ അവസരമുണ്ടാകും.സമ്മാന പദ്ധതികൾ വിജയിക്കും. നഷ്ടപ്പെട്ടു എന്നു കരുതുന്ന രേഖകൾ തിരിച്ചു ലഭിക്കും. ബന്ധുക്കളുമായി കാലഹിക്കാതെ ശ്രദ്ധിക്കണം. ശതരൂശല്യം മറികടക്കാന് കഴിയും.

 കർക്കിടകക്കൂറ് (പുണർതം 1/4 പൂയം, ആയില്യം)

ബാഹ്യപ്രേരണകൾ ഉണ്ടായാലും വിദഗ്ധോപദേശം തേടാതെ നിക്ഷേപം അരുത്. അപ്രതീക്ഷിതമായി ഔദ്യോഗിക സ്ഥാനമാറ്റമുണ്ടാകും. മത്സരരംഗങ്ങളിൽ വിജയിക്കുമെങ്കിലും പ്രഥമസ്ഥാനം നഷ്ടപ്പെടും. സുതാര്യതയുള്ള പ്രവർത്തനങ്ങളാൽ അടിസ്ഥാനരഹിതമായ ആരോപണങ്ങളെ അതിജീവിക്കും. ഗൃഹത്തിന്റെ അറ്റകുറ്റപ്പണികൾ തുടങ്ങി വയ്ക്കും.

വിദ്യാർഥികൾക്കും ഗവേഷകർക്കും ശാസ്ത്രജ്ഞർക്കും അനുകൂല വിജയം ഉണ്ടാകും. പാർശ്വഫലങ്ങളുള്ള ഔഷധം ഉപേക്ഷിക്കും. യാഥാർഥ്യം മനസ്സിലാക്കിയ സുഹൃത്തുക്കള് പിണക്കം മറന്ന് അടുത്ത് വരും.

പഠിച്ച വിദ്യ പ്രാവർത്തികമാക്കാൻ അവസരമുണ്ടാകും. ആത്മാർഥ സുഹൃത്തിന്റെ സമയോചിതമായ ഇടപെടലുകളാൽ അബദ്ധങ്ങൾ അതിജീവിക്കും. സമർപ്പിച്ച പദ്ധതിക്ക് അന്തിമ നിമിഷത്തിൽ അംഗീകാരം ലഭിക്കും. രോഗപീഡകളാൽ അസ്വാസ്ഥ്യമനുഭവപ്പെടാൻ സാധ്യത. വ്യവഹാരങ്ങളിൽ വിജയം പ്രതീക്ഷിക്കാം.

 ചിങ്ങക്കൂർ (മകം, പൂരം, ഉത്രം 1/4)

അസാധ്യമെന്നു തോന്നുന്ന പ്രവർത്തനമേഖലകളും പാഠ്യവിഷയങ്ങളും പദ്ധതി സമർപ്പണവും അനായാസേന സാധിക്കുന്നതുമൂലം ആത്മവിശ്വാസം വർധിക്കും. പഠിച്ച വിഷയത്തോടനുബന്ധമായ ഉദ്യോഗം ലഭിക്കും. വിദ്യാർഥികൾക്കും ശാസ്ത്രജ്ഞർക്കും ഗവേഷകർക്കും അംഗീകാരം വന്നുചേരും. കുടുംബാംഗങ്ങളെ ഒരുമിച്ചു താമസിപ്പിക്കുവാൻ തക്കവണ്ണം തൊഴിൽമേഖലകൾ ക്രമീകരിക്കാനോ ഉദ്യോഗമാറ്റത്തിനോ അവസരമുണ്ടാകും.

വേർപിരിഞ്ഞു താമസിക്കുന്ന ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കാനുള്ള സാഹചര്യം വന്നു ചേരും. പുനർവിവാഹം കാംക്ഷിക്കുന്നവർക്ക് നിയമപരമായി വേർപെട്ടു പുനർവിവാഹമുണ്ടാകും. പൂർവിക സ്വത്ത് അടുത്ത തലമുറയിലുളളവർക്ക് രേഖാപരമായി നൽകാനിടവരും. ഗൃഹനിർമാണം പൂർത്തീകരിച്ചു ഗൃഹപ്രവേശകർമം നിർവഹിക്കും. വായ്പകള് അനുവദിച്ചു കിട്ടും. ശമ്പള വർധന പ്രതീക്ഷിക്കാം. സന്താനങ്ങൾക്ക് നേട്ടങ്ങൾ ഉണ്ടാകും. ഭക്ഷ്യ വിഷബാധയോ ഉദര വ്യാധിയോ പിടിപ്പെടാതെ ശ്രദ്ധിക്കണം.

അനാവശ്യ വാഗ്‌വാദങ്ങളിൽ നിന്നും പിന്മാറണം. തർക്കങ്ങൾ പരിഹരിക്കുന്നതിനു നേതൃത്വം നൽകാൻ ഇടവരുന്നതിൽ കൃതാർഥതയുണ്ടാകും. പുതിയ ഗൃഹം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് പ്രാഥമിക സംഖ്യ കൊടുത്തു കരാറെഴുതുവന് കഴിയുന്നതാണ്.

 കന്നിക്കൂറ് (ഉത്രം 3/4 അത്തം , ചിത്തിര 1/2)

ചികിത്സകളാലും ഭക്ഷണ ക്രമീകരണങ്ങളാലും ആ രോഗ്യം തൃപ്തികരമായിരിക്കും. സേവന സാമർഥ്യത്താൽ അ ധികൃതരുടെ അനുമോദനങ്ങളും പ്രോത്സാഹനങ്ങളും നേടും.മേലധികാരിയുടെ അഭാവത്തിൽ പലപ്പോഴും ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ നിർബന്ധിതനാകും. വിദ്യാർഥികൾക്ക് പ രീക്ഷയിൽ വിജയം ഉണ്ടാകും. നിലവിലുള്ളതിനേക്കാൾ സൗകര്യമുള്ള ഗൃഹം വാങ്ങുമെങ്കിലും പഴയ ഗൃഹത്തിന്റെ വിൽപന വിചാരിച്ച രീതിയിൽ സാധിക്കുകയില്ല. ആരോഗ്യ ക്ലേശങ്ങളാൽ ആലസ്യവും ക്ഷീണവും അനുഭവപ്പെടും. സുതാര്യക്കുറവിനാൽ കൂട്ടുകച്ചവടത്തിൽ നിന്നും പിന്മാറും. ഊഹക്കച്ചവടത്തിൽ നിന്നു പിന്മാറാൻ തീരുമാനിക്കും. മത്സരങ്ങളിൽ വിജയിക്കും. നേർന്നു കിടപ്പുള്ള വഴിപാടുകൾ ചെയ്തു തീർക്കും. സാമ്പത്തിക സ്ഥിരതയില്ലായ്മയിൽ വിഷമം തോന്നും. എങ്കിലും കടംകൊടുത്ത സംഖ്യ മാസാന്ത്യത്തിൽ ഗഡുക്കളായി തിരിച്ചു ലഭിക്കും.

 തുലാക്കൂറ് (ചിത്തിര 1/2 ചോതി , വിശാഖം 3/4)

നിലവിലുള്ള വാഹനം മാറ്റി വലിയ വാഹനം വാങ്ങാനിടവരും. ഗൃഹനിർമാണം പൂർത്തീകരിച്ച് ഗൃഹപ്രവേശകർമം നിർവഹിക്കും. കടംകൊടുത്ത സംഖ്യ ഗഡുക്കളായി തിരികെ ലഭിക്കും. പുതിയ വ്യാപാര വ്യവസായങ്ങളിൽ നിന്നു സാമ്പത്തികനേട്ടമുണ്ടാകും. ആഗ്രഹസാഫല്യത്താൽ ആത്മനിർവൃതിയുണ്ടാകും.

നാഡീ–അസ്ഥി–ശ്വാസസംബന്ധമായ രോഗങ്ങൾക്ക് വിദഗ്ധ ചികിത്സകൾ ആവശ്യമായി വരും. കഴിഞ്ഞവർഷം തുടങ്ങിവച്ച കർമപദ്ധതികൾ ഈ വർഷം പൂർത്തീകരിച്ച് സാമ്പത്തിക നേട്ടത്തിനു യോഗമുണ്ട്. പുനഃപരീക്ഷയിൽ വിജയശതമാനം വർധിക്കും. ഉദ്ദേശിച്ച വിഷയത്തിൽ ആഗ്രഹിച്ച സ്ഥാപനത്തിൽ ഉപരിപഠനത്തിനു ചേരാൻ സാധിക്കും. നിയുക്ത പദവിയിൽ നിന്നും സ്ഥാനക്കയറ്റവും വ്യതിചലനവും ഉണ്ടാകും. കുടുംബസമേതം വിശേഷപ്പെട്ട ദേവാലയദർശനം നടത്താൻ അവസരമുണ്ടാകും.

വസ്തു സംബന്ധമായ തർക്കങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്തും. നഷ്ടപ്പെട്ടു എന്നു കരുതുന്ന രേഖകൾ തിരിച്ചു ലഭിക്കും. നിലവിലുള്ള പാഠ്യപദ്ധതി ഉപേക്ഷിച്ച് തൃപ്തിയായ വിഷയത്തിനു ചേരും. സമർപ്പിക്കുന്ന അപേക്ഷകൾക്ക് അനുകൂല പ്രതികരണമുണ്ടാകും.

 വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃക്കേട്ട)

ഉദ്യോഗത്തിൽ പ്രതീക്ഷിച്ച നേട്ടം കുറയും. അർപ്പണ മനോഭാവത്തോടു കൂടി ചെയ്യുന്ന പ്രവൃത്തികൾ ലക്ഷ്യപ്രാപ്തി നേടും. പുതിയ വ്യാപാര വ്യവസായങ്ങൾ തുടങ്ങുന്നത് ഈ മാസം നന്നല്ല. വിദ്യാർഥികൾക്ക് പഠിച്ചതും അറിവുള്ളതുമായ വിഷയങ്ങളാണെങ്കിൽപോലും പലപ്പോഴും വേണ്ടവിധത്തിൽ അവതരിപ്പിക്കാൻ സാധിക്കുകയില്ല. ഔദ്യോഗികമായി മാനസിക സംഘർഷം വർധിക്കും.

വേണ്ടപ്പെട്ടവർക്ക് സാമ്പത്തിക സഹായം ചെയ്യാനിടവരുമെങ്കിലും സുരക്ഷിതമായ ഉറപ്പുകൾ വാങ്ങണം. ചിരകാലാഭിലാഷമായ വിദേശയാത്ര സഫലമാകും. അർഹമായ പൂർവിക സ്വത്ത് രേഖാപരമായി ലഭിക്കും. യാത്രാക്ലേശം വർധിക്കുന്ന വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. പ്രവർത്തനങ്ങൾക്ക് ഉദ്ദേശിച്ച ഫലമുണ്ടാകും. ഉദ്യോഗത്തിനോടനുബന്ധമായി ഉപരിപഠനത്തിനു ചേരാൻ അവസരമുണ്ടാകും. ഗൃഹനിർമാണം തുടങ്ങിവയ്ക്കുമെങ്കിലും പൂർത്തീകരിക്കാൻ കാലതാമസം നേരിടും.

 ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4 )

മുടങ്ങിയ വിദേശയാത്ര സഫലമാകും. വിശ്വസ്ത സേവനത്തിന് പ്രശസ്തി പത്രം ലഭിക്കും. കുടുംബാംഗങ്ങളോടൊപ്പം പുണ്യതീർഥ – ഉല്ലാസ – വിനോദയാത്രയ്ക്ക് അവസരം വന്നുചേരും. മക്കളോടൊപ്പം മാസങ്ങളോളം അന്യദേശത്ത് താമസിക്കാനിടവരും. കൂടുതൽ വിസ്തൃതിയുള്ള ഗൃഹത്തിലേക്ക് മാറി താമസിക്കും. സഹപ്രവർത്തകരുടെ സഹകരണത്താൽ ബൃഹത് പദ്ധതികൾ ഏറ്റെടുത്ത് പൂർത്തീകരിക്കുന്നത് പുതിയ ഉദ്യോഗത്തിനു വഴിയൊരുക്കും. തൊഴിൽ മേഖലയിൽ ലക്ഷ്യം കൈവരിക്കും.

കലാകാരന്മാർക്ക് അറിവും കഴിവും പ്രാപ്തിയും ഉണ്ടെങ്കിലും അവസരങ്ങൾ കുറയുന്നതിനാൽ മനോവിഷമം തോന്നും. വാത സംബന്ധമായ വിഷമതകൾക്ക് ആയുർവേദ ചികിത്സ വേണ്ടിവരും. വർഷങ്ങൾക്കുശേഷം സഹപാഠികളെ കാണാനിടവരും. ആഭരണവും വാഹനവും മാറ്റി വാങ്ങും. കലാ – കായിക സാഹിത്യ സാംസ്കാരിക രംഗങ്ങളിൽ ശോഭിക്കും. ജന്മനാട്ടിലെ ആരാധനാലയത്തിലെ ഉത്സവാഘോഷങ്ങളിലും കുടുംബത്തിലെ ആചാരാനുഷ്ഠാനങ്ങളിലും പങ്കെടുക്കാനിടവരും.

 മകരക്കൂറ്  (ഉത്രാടം 3/4 തിരുവോണം, അവിട്ടം 1/2)

അനാവശ്യമായ ചിന്തകൾ ഉപേക്ഷിക്കണം. അപ്രതീക്ഷിതമായി തൊഴിൽ സ്വഭാവത്തിൽ മാറ്റമുണ്ടാകും. ആത്മാർഥമായ പ്രവർത്തനങ്ങളാൽ മേലധികാരിയുടെ പ്രീതിയും സ്ഥാനമാനഭാഗ്യവും സൽകീർത്തിയും വന്നുചേരും. വിദേശയാത്ര സഫലമാകും. അനാവശ്യമായ സംശയം, മുൻകോപം, അമിതമായ ആത്മവിശ്വാസം തുടങ്ങിയവ ഉപേക്ഷിക്കണം. വിദ്യാർഥികൾക്ക് ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനത്തിനു ചേരാൻ സാധിക്കും. സാമ്പത്തികമായി മിച്ചം വയ്ക്കാനും സംതൃപ്തിയുള്ള ഗൃഹം വാങ്ങാനും യോഗമുണ്ട്. ഉപകാരം ചെയ്തു കൊടുത്ത ചിലരിൽ നിന്നും വിപരീത പ്രതികരണങ്ങൾ വന്നുചേരും. സഹോദര–സുഹൃദ് സഹായഗുണമുണ്ടാകും.

സുരക്ഷാപദ്ധതികളിൽ പണം നിക്ഷേപിക്കും. സാഹിത്യം, കല, കായികം തുടങ്ങിയവയിൽ പ്രകീർത്തി നേടും. അനുചിത പ്രവൃത്തികളിൽ നിന്നും സ്വയം വിട്ടു നിലയ്ക്കാൻ തീരുമാനിക്കും. സാമ്പത്തിക വിഭാഗത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. പ്രവൃത്തിയിലുള്ള നിഷ്കർഷ, ആത്മാർഥത, ലക്ഷ്യബോധം തുടങ്ങിയവ ഔ ദ്യോഗികമായി ഉത്തരോത്തരം അഭിവൃദ്ധിക്ക് വഴിയൊരുക്കും. ഉന്നതരുമായി സുഹൃദ്ബന്ധത്തിലേർപ്പെടുന്നതു വഴി പുതിയ തൊഴിലവസരങ്ങൾ സംജാതമാകും. കുടുംബസമേതം വിദേശത്ത് സ്ഥിരതാമസമാക്കാനിടവരും. ഭൂമിക്രയവിക്രയങ്ങളിൽ പണം മുടക്കും. ഉദരരോഗ പീഡകളാൽ അസ്വാസ്ഥ്യമനുഭവപ്പെടാൻ സാധ്യത.

 കുംഭക്കൂറ് (അവിട്ടം 1/2 ചതയം പൂരൂരുട്ടാതി 3/4)

വിദഗ്ധരുടേയും അനുഭവജ്ഞാനമുള്ളവരുടെയും നിർദേശം സ്വീകരിച്ച് പ്രവർത്തിച്ചാൽ തൊഴിൽമേഖലകളിലുള്ള പരാജയങ്ങൾ ഒഴിവാക്കാം. അധികച്ചെലവ് നിയന്ത്രിക്കണം. അധ്വാനഭാരവും ചുമതലകളും കൂടുതലുള്ള ജോലി മാറ്റമുണ്ടാകും. വാഹന ഉപയോഗത്തിൽ സൂക്ഷിക്കുക.

പുതിയ കർമപദ്ധതികൾ ഏറ്റെടുക്കേണ്ടതായി വരുമെങ്കിലും സാമ്പത്തിക ചുമതലയിൽ നിന്നു പിന്മാറുകയാണ് നല്ലത്. അനാവശ്യമായ ആധിയും ദുസ്സംശയങ്ങളും ഒഴിവാക്കണം. മുടങ്ങിക്കിടപ്പുള്ള വഴിപാടുകൾ ചെയ്തു തീർക്കാനിടവരും. നിഷ്പ്രയാസം സാധിക്കേണ്ടതായ കാര്യങ്ങൾക്ക് അശ്രാന്ത പരിശ്രമം വേണ്ടി വരും. അന്യരുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടുന്നതും സ്വന്തം ചുമതലകൾ അന്യരെ ഏൽപിക്കുന്നതും അബദ്ധമാകും. ആശയ പ്രകടനത്തിൽ അബദ്ധമുണ്ടാകാതെ സൂക്ഷിക്കണം. ഉപരിപഠനത്തിന് ചേരാനുള്ള തീരുമാനം ഭാവിയിലേക്ക് ഗുണകരമാകും. പണം മുൻകൂട്ടി ചെലവാക്കിയുള്ള വലിയ പ്രവർത്തനങ്ങളിൽ നിന്നും ഈ മാസം ഒഴിഞ്ഞുമാറുകയാണ് നല്ലത്. പുതിയ കരാർ ജോലികൾ നടപ്പാക്കുമെങ്കിലും പ്രതീക്ഷിച്ച സാമ്പത്തികനേട്ടം ഉണ്ടാകുവാൻ പ്രയാസമാണ്.

 മീനക്കൂർ (പൂരുട്ടാതി 1/4 ഉതൃട്ടാതി , രേവതി )

കുടുംബ ബന്ധത്തിൽ അനിഷ്ടതകൾ ഉണ്ടാകാതെ സൂക്ഷിക്കണം. വാഹന ഉപയോഗത്തിൽ വളരെ ശ്രദ്ധയും സൂക്ഷ്മതയും നിയന്ത്രണവും വേണം. പൂർവിക സ്വത്ത് ലഭിക്കും. നിർത്തിവച്ച പാഠ്യപദ്ധതി പുനരാംരഭിക്കും. കീഴ്ജീവനക്കാർ വരുത്തിവച്ച അബദ്ധങ്ങൾ പരിഹരിക്കും. അവിവാഹിതരുടെ വിവാഹം തീരുമാനിക്കും. ഓർമശക്തിക്കുറവിനാൽ പണമിടപാടുകളിൽ നഷ്ടസാധ്യതയുണ്ട്.

സമർഥമായി പ്രവർത്തിക്കുന്നതിനാൽ പൊതുജന പ്രീതി നേടും. ഒന്നിൽക്കൂടുതൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട്, കൂടുതൽ അധ്വാനിച്ച് സാമ്പത്തിക വരുമാനമുണ്ടാകുമെങ്കിലും അവിചാരിത ചെലവുകളാൽ സാമ്പത്തിക സ്ഥിരത കുറയും. സഹായ മനഃസ്ഥിതി നല്ലതാണെങ്കിലും വഞ്ചനയിൽ അകപ്പെടാതെ സൂക്ഷിക്കണം. തിരസ്കരണ മനോഭാവത്തോടുകൂടിയ മേലുദ്യോഗസ്ഥന്റെ സമീപനം മനോവിഷമത്തിനു വഴിയൊരുക്കും. അനുമോദനങ്ങൾ കേൾക്കുവാൻ അവസരങ്ങൾ ഉണ്ടാകും.


Share this Post
Predictions