പ്രാചീന ജ്യോതിഷ ഗ്രന്ഥങ്ങളില്‍ ജന്മ നക്ഷത്ര പ്രകാരം ജനിച്ചവരുടെ സ്വഭാവ സവിശേഷതകളും ഭാവി പ്രവചനങ്ങളും കാണാവുന്നതാണ്. അശ്വതി നക്ഷത്രത്തില്‍ ജനിച്ചവരുടെ സ്വഭാവ സവിശേഷതകളെ വിവിധ ഗ്രന്ഥങ്ങളിൽ വിവരിച്ചിരിക്കന്നത് ഇപ്രകാരമാണ്.
ഹോരോസാരം – അശ്വതി നക്ഷത്രത്തില്‍ ജനിച്ചവന്‍ പണ്ഡിതനും സ്ഥിരസ്വഭാവക്കാരനും, വിദഗ്ദനും, പ്രവര്‍ത്തനങ്ങളില്‍ വിശ്വാസപൂര്‍വ്വം ഏര്‍പ്പെടുന്നവനും, കുടുംബത്തിൽ പ്രധാനിയും ആയിരിക്കും. ഇയാളിൽ ആത്മവിശ്വാസം വളരെ കൂടുതലായിരിക്കും. ആളുകളുടെ ബഹുമാനം ധാരാളം ലഭിക്കും. ശരീരാകൃതി വളരെ ശോഷിച്ചതോ വളരെ കൃശമോ, വളരെ ഉയര്‍ന്നതോവളരെ ഹ്രസമോ ആകാതെ മദ്ധ്യമമായിരിക്കും.
ബൃഹത്സംഹിത – അശ്വതി നക്ഷത്രത്തില്‍ ജനിച്ചവന്‍ അലങ്കരണങ്ങളില്‍ ആഗ്രഹമുള്ളവനും, സുന്ദരനും സൗന്ദര്യാരാധകനും കാര്യസാമര്‍ത്ഥ്യമുള്ളവനും ബുദ്ധിമാനുമായിരിക്കും.
യവനാചാര്യന്‍ – അറിവും ആരോഗ്യമുള്ളവനും, ദാനശീലനും, ധനവാനാകുന്നതോടൊപ്പം ദാനശീലനും സര്‍ക്കാര്‍ ജോലിയ്ക്ക് സാധ്യതയുള്ളവനും ഇല്ലെങ്കിൽ മറ്റുതരത്തില്‍ സർക്കാരുമായി ബന്ധപ്പെടുന്നവനും ശൂരപരാക്രമസ്വഭാവനും നിര്‍ഭയനുമായിരിക്കും.
ബൃഹത്ജാതക – അശ്വതി നക്ഷത്രത്തില്‍ ജനിച്ചവന്‍ ആഭരണപ്രിയനും സുന്ദരനും നല്ല ശരീരാകൃതിയുള്ളവനും ആളുകള്‍ക്ക് ഇഷ്ടപ്പെട്ടവനും കാര്യസാമര്‍ഥ്യമുള്ളവനും ബുദ്ധിമാനുമായിരിക്കും.
ജാതകപാരിജാതം – അശ്വതി നക്ഷത്രത്തില്‍ ജനിച്ചവന്‍ ബുദ്ധിമാനും ധനവാനും വിനയശീലനും പ്രജ്ഞാവാനും, യശ്വസിയും സുഖിയും ആയിരിക്കും.
ബൃഹത്ജ്ജാതക പദ്ധതി – അശ്വതി നക്ഷത്രത്തില്‍ ജനിക്കുന്നവന്‍ വിദ്വാനും, ബുദ്ധിമാനും, ധീരനും, സാമര്‍ത്ഥ്യമുള്ളവനും, സ്വതന്ത്ര്യപ്കൃതിയും, കോപിഷ്ടനും, കുലശ്രേഷ്ഠനും, അഭിമാനിയും കുടുംബത്തില്‍ മൂത്തപുത്രനും ആളുകള്‍ക്ക് പ്രിയമുള്ളവനും ആയിരിക്കും.
മരണക്കണ്ടി – ദേവത- ഗണപതി-യോഗിനി-മഹേശ്വരി-.ജാതി-ബ്രഹ്മണജാതി, പഞ്ചഭുജം- പൃഥ്വി, യോനി-കുതിര, വൃക്ഷം-എട്ടിമരം.
പ്രവര്‍ത്തികള്‍ ആലോചിച്ച് പ്രവര്‍ത്തിക്കും. എല്ലാവര്‍ക്കും പ്രിയങ്കരനായിരിക്കും. പ്രശസ്തി പിടിച്ചുപറ്റും, കള്ളം പറയുകയില്ല, അല്പാഹാരി, ഇയാളില്‍ മേടരാശിയില്‍ ജനിച്ചവരുടെ ഗുണങ്ങളും കാണും.
അശ്വതി നക്ഷത്രത്തില്‍ ജനിച്ചവന്‍ ലക്ഷണയുക്തനും,മുന്‍കോപിയും, വിദ്യസമ്പ-നും, അഭിമാനിയും, മൂക്കു സ്പഷ്ടമായികാണുന്നവനും,താംബൂലപ്രിയനും, സംഗീതനൃത്തപൂജാദികളില്‍ തത്പരനും പുളിരസം ഇഷ്ടപ്പെടുന്നവനും, സത്രീപ്രയനും,വിശപ്പുസഹിക്കാത്തവനും, മനുഷ്യ സഹവാസം ഇഷ്ടപ്പെടുന്നവനും, വിരിഞ്ഞമാറിടമുള്ളവനും ആയിരിക്കും.
അശ്വതി നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് ആരംഭദശ കേതുദശ 7 വര്‍ഷം, ശുക്രദശ20 വര്‍ഷം, രവി ദശ 6 വര്‍ഷം, ചന്ദ്രദശ 10 വര്‍ഷം, കുജദശ 7 വര്‍ഷം, രാഹുദശ 18 വര്‍ഷം, വ്യാഴദശ 16 വര്‍ഷം, ശനിദശ 19 വര്‍ഷം, ബുധദശ 17 വര്‍ഷം. ജന്മ ശിഷ്ടം ആദ്യത്തെ കേതുർ ദശ ജനന സമയം അനുസരിച്ചു ഒരു ദിവസം മുതൽ ഏഴു വർഷം വരെ വ്യത്യാസമാകുന്നതിനാൽ ജ്യോതിഷ പരിശോധനയിലൂടെയേ കൃത്യമായ ദശാപഹാര കാലങ്ങൾ അറിയാൻ കഴിയൂ.
ബൃഹദ്ദൈവജ്ഞരഞ്ജനം :- അശ്വതിയുമായി ബന്ധപ്പെട്ട പഥാര്‍ത്ഥങ്ങള്‍ കുതിരയെ മോഷ്ടിക്കുന്നവന്‍ വൈദ്യന്‍, സേവകന്‍, കുതിര, കുതിരസവാരിക്കാരന്‍, വ്യാപാരി.
ഹോരാരത്‌നം :- പിത്താധിക്യമുള്ളവനും ചുവപ്പുകലര്‍ന്ന വെളുപ്പോടുകൂടിയവനും വ്യാഴം ചൊവ്വ എന്നീ ദിവസങ്ങളില്‍ അഗ്നി സംബന്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവനും ചുവപ്പും മഞ്ഞയും കലര്‍ന്ന വസ്തുക്കള്‍ വ്യാപാരം ചെയ്യുന്നവനും നേരംമ്പോക്ക് ഇഷ്ടപ്പെടുന്നവനും പശു, എരുമ എന്നീ നാല്‍ക്കാലികള്‍ ഉള്ളവനും സ്വന്തം കാര്യങ്ങള്‍ ചെയ്യുന്നതിൽ മടിയനും മറ്റുള്ളവരുടെ കാര്യത്തില്‍ ഉത്സാഹിയും കന്നി മിഥുനം രാശികളുമായി പൊരുത്തമില്ലാത്തവനും വളരെ പാടുപ്പെടുന്നവനും കഫം കുറവായുള്ളവനും കര്‍ക്കിടകം, കുംഭം വൃശ്ചികമാസങ്ങളില്‍ മനസ്സിന് ക്ലേശാനുഭവങ്ങൾ അനുഭവപ്പെടുന്നവനും ശിരോരോഗം ബാധിക്കുന്നവനും, രാജ / സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കുന്നവനും ആയിരിക്കും. 20 വയസ്സില്‍ രോഗം, 26 വയസ്സില്‍ സ്ത്രീ സമ്പര്‍ക്കം, 30 വയസ്സില്‍ ആയുധഭയവും രോഗഭയവും 45, 50, 55 വയസ്സുകളില്‍ മരണതുല്യക്ലേശം.
അശ്വതി നക്ഷത്രത്തില്‍ ചെയ്യാവുന്ന ശുഭകര്‍മ്മങ്ങള്‍
നവവസ്ത്രധാരണം, ഉപനയനം, ക്ഷൗരം, സീമന്തം, ആഭരണധാരണം, വാഹനനയോഗം, കൃഷിആരംഭം, വിദ്യാരംഭം, വൃക്ഷം നടല്‍ അധികാരികളെ കാണല്‍, സാധനങ്ങള്‍ വാങ്ങാനും വില്പനയ്ക്കും നല്ലതല്ല, നാൽക്കാലികളെ വാങ്ങല്‍, വില്‍ക്കല്‍, ജോലിയില്‍ പ്രവേശിക്കാന്‍, കടം കൊടുക്കാന്‍, ശ്രാദ്ധത്തിന് ഉത്തമം.