ഏകാദശി വ്രതം
എല്ലാ മാസത്തിലും കറുത്തവാവിന് മുമ്പും വെളുത്തവാവിന് മുമ്പും ഓരോ ഏകാദശി വരും. വിഷ്ണുപ്രീതിയ്ക്കും പാപശാന്തിയ്ക്കുമായി ഭക്തര്‍ ഏകാദശിവ്രതം പിടിക്കാറുണ്ട്. ഒരു വര്‍ഷം 24 ഏകാദശി ഉണ്ടാകും.
ഏകാദശി രണ്ട് വിധമുണ്ട്:
ഭൂരിപക്ഷ ഏകാദശി
സൂര്യോദയത്തില്‍ ദശമീബന്ധമുള്ള ഏകാദശിയാണ് ‘ഭൂരിപക്ഷ ഏകാദശി’
(സൂര്യോദയം മുതല്‍ വ്രതം ആരംഭിക്കാം)
ആനന്ദപക്ഷ ഏകാദശി
സൂര്യോദയത്തില്‍ ദ്വാദശീബന്ധമുള്ള ഏകാദശിയാണ് ‘ആനന്ദപക്ഷ ഏകാദശി’
ആനന്ദപക്ഷ ഏകാദശി (സൂര്യോദയത്തിന് നാല് നാഴിക മുമ്പ് – 1 മണിക്കൂര്‍ 36 മിനിട്ട് മുമ്പ് – മുതല്‍ വ്രതം ആരംഭിക്കാം). അതായത്, സൂര്യോദയസമയത്ത് ദശമിതിഥി ആണെങ്കില്‍ ആനന്ദപക്ഷ ഏകാദശി പിടിക്കുന്നവര്‍ അന്നല്ല, പിറ്റേദിവസം മാത്രമേ അവര്‍ വ്രതം ആചരിക്കുകയുള്ളൂ.
രണ്ടുദിവസം ഉദയത്തില്‍ ഏകാദശി വന്നാല്‍ രണ്ടാംദിവസം വ്രതം നോല്‍ക്കുന്ന രീതിയാണ് അവലംബിക്കുന്നത് (ശുഭകാര്യങ്ങള്‍ക്ക് രണ്ടാംദിനവും, പിതൃകാര്യങ്ങള്‍ക്ക് ഒന്നാംദിനവും എന്ന രീതി)
ആത്മീയമായ അവബോധം നേടാനും ബ്രഹ്മജ്ഞാനം നേടാനും ആഗ്രഹിക്കുന്നവര്‍ ദ്വാദശിബന്ധമുള്ള ‘ആനന്ദപക്ഷ ഏകാദശി’ വ്രതമാണ് പിടിക്കുന്നത്.
ഏകാദശിവ്രതം എടുക്കുന്നവര്‍ ഇവയിലൊരെണ്ണം സ്ഥിരമായി എടുക്കുന്നതാണ് പൊതുവെ കണ്ടുവരുന്നത്.
ഏകാദശിദിവസം ഒരു നേരത്തേ ഭക്ഷണം മാത്രമേ കഴിക്കുകയുള്ളൂ. വെറും തറയില്‍ ശയിക്കണം (ആരോഗ്യസ്ഥിതി പ്രതികൂലമായുള്ളവര്‍ ഇത് ബാധകമാക്കരുത്). രാവിലെ എണ്ണ തേക്കാതെ കുളികഴിഞ്ഞ് വിളക്കുകൊളുത്തി പ്രാര്‍ത്ഥിച്ച ശേഷം വിഷ്ണുക്ഷേത്രദര്‍ശനം നടത്തി യഥാശക്തി വഴിപാടുകള്‍ നടത്തണം. (ശ്രദ്ധിക്കുക: സ്വന്തം വീട്ടില്‍ വിളക്കുകൊളുത്തി പ്രാര്‍ത്ഥിക്കാതെ ക്ഷേത്രദര്‍ശനം നടത്തരുത്) പകലുറക്കം പാടില്ല. തുളസിയിലയിട്ട ദാഹജലം കുടിക്കാം. ഏകാദശിയുടെ അവസാന ആറ് മണിക്കൂറും ദ്വാദശിയുടെ ആദ്യ ആറ് മണിക്കൂറും ചേര്‍ന്നുള്ള 12 മണിക്കൂര്‍നേരം കഠിനവ്രതം പിടിക്കുന്നത് അത്യുത്തമം.
വാക്കും മനസ്സും ശരീരവും ശുദ്ധമായി സൂക്ഷിക്കണമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ… ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കരുത്. മൗനവ്രതമാണ് ഏറ്റവും ശുഭപ്രദം.
ദ്വാദശി ദിനത്തില്‍ കുളിച്ച്, ക്ഷേത്രദര്‍ശനവും നടത്തി, കഴിയുമെങ്കില്‍ സാധുക്കള്‍ക്ക് അന്നദാനവും നടത്തി, വ്രതം അവസാനിപ്പിക്കാനായി ഭക്ഷണം കഴിക്കാം. പക്ഷെ, അന്ന് പിന്നെ അരിയാഹാരം കഴിക്കാനും പാടുള്ളതല്ല (മറ്റുള്ളവ കഴിക്കാം).
ചില പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ ഏകാദശി ദിവസം മത്സ്യബന്ധനത്തിന് പോകാതെ വ്രതം ആചരിക്കുന്ന രീതിയുമുണ്ട്.
ഏകാദശിവ്രതം പിടിക്കാന്‍ കഴിയാത്തവര്‍ അന്ന് വിഷ്ണുക്ഷേത്രദര്‍ശനം നടത്തുന്നത് ശ്രേയസ്ക്കരമായിരിക്കും.
ഏകാദശി വ്രതത്തിന്റെ പ്രാധാന്യം
ജീവിതത്തിലെ ഉയര്‍ച്ചയ്ക്കും കുടുംബത്തിന്റെ ഐശ്വര്യത്തിനും വേണ്ടി മഹാ വിഷ്ണുവിനെ പൂജിക്കാറുണ്ട്. കുടുംബത്തിന്റെ ഐശ്വര്യത്തിനായി സ്ത്രീകൾക്കും പുരുഷന്മാർക്കും അനുഷ്ഠിക്കാവുന്ന ഒരു വ്രതമാണ് ഏകാദശി വ്രതം. ദശമി, ഏകാദശി, ദ്വാദശി എന്നീ തിഥികൾ വരുന്ന മൂന്നു ദിവസങ്ങളിലായി നീണ്ടു കിടക്കുന്നതാണ് ഏകാദശിവ്രതം.
ഏകാദശി വ്രതം നോല്‍ക്കുമ്പോള്‍ അഖണ്ഡനാമജപം ചെയ്യുന്നത് ഏറ്റവും ഗുണകരമാണ്. കേരളത്തിൽ ആചരിച്ചു വരുന്ന ഏകാദശികളിൽ പ്രധാനമാണ് വൃശ്ചികത്തിലെ ഗുരുവായൂർ ഏകാദശി. ഭഗവാൻ ഗീതോപദേശം നൽകിയ ദിവസമാണിത്. പ്രസിദ്ധമായ ഗുരുവായൂർ ഏകാദശി ആചരിക്കുന്നതും ഈ ദിവസമാണ്. സ്ത്രീകൾ ഏറ്റവും അധികം അനുഷ്ഠിക്കുന്ന വ്രതമാണ് ഏകാദശിവ്രതം.
വ്രതാനുഷ്ഠാനം എങ്ങനെ?
ഏകാദശിയുടെ തലേന്ന്, അതായത് ദശമിയുടെ അന്ന് ഒരിക്കൽ എടുക്കുക (ഒരിക്കലൂണ്). ദശമി ദിവസവും ദ്വാദശി ദിവസവും ഒരു നേരം (പകൽ) ആഹാരം കഴിക്കാം. ഏകാദശിദിവസം പരിപൂർണമായി ഉപവസിക്കണം. അരി കൊണ്ടുളള ഭക്ഷണം പൂർണമായും ഉപേക്ഷിക്കണം. തുളസീതീർഥം സേവിക്കാം. പകൽ ഉറങ്ങാൻ പാടില്ല എന്നാണു വിശ്വാസം. ക്ഷേത്രങ്ങളില്‍ വിഷ്‌ണുസൂക്‌തം, ഭാഗ്യസൂക്‌തം, പുരുഷസൂക്‌തം തുടങ്ങിയവ കൊണ്ടുള്ള അർച്ചന നടത്തുന്നതും നല്ലതാണ്. കഴിയുമെങ്കിൽ അന്നേ ദിവസം നാമജപവും ഭജനവുമായി ഭക്തിപൂർവ്വം കഴിച്ചു കൂട്ടുക. വിഷ്ണു സഹസ്രനാമം ചൊല്ലുന്നതും ഉത്തമം.
കുടുംബത്തിന്റെ ഐശ്വര്യത്തിനായി ഏകാദശി വ്രതം
ഏകാദശിവ്രതത്തിനു വിഷ്ണുവിനെയാണ് പൂജിക്കേണ്ടത്. ഏകാദശിവ്രതദിവസം വിഷ്ണുക്ഷേത്രത്തിൽ ദർശനം നടത്തുന്നതു നല്ലതാണ്
വിഷ്ണുപ്രീതിയിലൂടെ കുടുംബത്തിന്റെ ഐശ്വര്യത്തിനായി സ്ത്രീകൾക്കും പുരുഷന്മാർക്കും അനുഷ്ഠിക്കാവുന്ന വ്രതമാണ് ഏകാദശി വ്രതം.
ദശമി, ഏകാദശി, ദ്വാദശി എന്നീ തിഥികൾ വരുന്ന മൂന്നു ദിവസങ്ങളിലായി നീണ്ടു കിടക്കുന്നതാണ് ഏകാദശിവ്രതം.
ദശമി ദിവസവും ദ്വാദശി ദിവസവും ഒരു നേരം (പകൽ) ആഹാരം കഴിക്കാം. ഏകാദശിദിവസം പരിപൂർണമായി ഉപവസിക്കണം. അരി കൊണ്ടുളള ഭക്ഷണം പൂർണമായും ഉപേക്ഷിക്കണം. തുളസീതീർഥം സേവിക്കാം. പകൽ ഉറങ്ങാൻ പാടില്ല.
പ്രോഷ്ഠപദ ശുക്ലൈകാദശി, പരിവർത്തനൈകാദശി, കാർത്തിക ശുക്ലൈകാദശി, ഉത്ഥാനൈകാദശി, ധനുശുക്ലൈകാദശി, സ്വർഗവാതിൽ ഏകാദശി, മാഘശുക്ലൈകാദശി, ഭീമൈകാദശി തുടങ്ങിയവയാണു പ്രാധാന്യമുളള ഏകാദശികള്‍. ഇഹലോകത്തു സുഖവും പരലോകത്തു വിഷ്ണുസായൂജ്യമായ മോക്ഷവുമാണ് ഏകാദശിവ്രതത്തിന്റെ ഫലം.
ഹരിവരാസരം
ഏകാദശിയുടെ ഒടുവിലത്തെ 15 നാഴികയും ദ്വാദശിയുടെ ആദ്യത്തെ 15 നാഴികയും കൂടിയ 30 നാഴിക (12 മണിക്കൂർ) സമയത്തെ ഹരിവരാസരം എന്നാണു പറയുക. ഏകാദശീവ്രത കാലത്തിലെ പ്രധാന ഭാഗമാണു ഹരിവരാസര സമയം. ഈ സമയത്ത് ഭക്ഷണവും ഉറക്കവും പാടില്ല. ഈ സമയത്ത് അഖണ്ഡനാമജപം ചെയ്യുന്നത് ഏറ്റവും ഗുണകരമാണെന്നു വിശ്വാസമുണ്ട്.
കേരളത്തിൽ ആചരിച്ചു വരുന്ന ഏകാദശികളിൽ പ്രധാനമാണ് വൃശ്ചികത്തിലെ ഗുരുവായൂർ ഏകാദശി. ഭഗവാൻ ഗീതോപദേശം നൽകിയ ദിവസമാണിത്. പ്രസിദ്ധമായ ഗുരുവായൂർ ഏകാദശി ആചരിക്കുന്നതും ഈ ദിവസമാണ്. സ്ത്രീകൾ ഏറ്റവും അധികം അനുഷ്ഠിക്കുന്ന വ്രതമാണ് ഏകാദശിവ്രതം.
ഏകാദശിയുടെ തലേന്ന്, അതായത് ദശമിയുടെ അന്ന് ഒരിക്കൽ എടുക്കുക (ഒരിക്കലൂണ്). ഏകാദശി നാൾ പൂർണ്ണ ഉപവാസം അനുഷ്ഠിക്കണം. പൂർണ്ണ ഉപവാസം കഴിയാത്തവർ ഒരു നേരം പഴങ്ങളോ, അരിയാഹാരമൊഴിച്ച് മറ്റ് ധാന്യാഹാരങ്ങളോ കഴിക്കാം. പകൽ ഉറങ്ങരുത്. വിഷ്ണു ക്ഷേത്ര ദർശനം നടത്തി തുളസീ തീർത്ഥം സേവിക്കുന്നത് ഉത്തമമാണ്. വിഷ്‌ണുസൂക്‌തം, ഭാഗ്യസൂക്‌തം, പുരുഷസൂക്‌തം തുടങ്ങിയവ കൊണ്ടുള്ള അർച്ചന നടത്തുന്നതും നല്ലതാണ്. കഴിയുമെങ്കിൽ അന്നേ ദിവസം നാമജപവും ഭജനവുമായി ഭക്തിപൂർവ്വം കഴിച്ചു കൂട്ടുക. വിഷ്ണു സഹസ്രനാമം ചൊല്ലുന്നതും ഉത്തമം.
ഏകാദശി ദിവസം തുളസി നനയ്ക്കുന്നതും തുളസിത്തറയ്ക്കു പ്രദക്ഷിണം വെച്ച് തൊഴുന്നതും നന്ന്. തുളസിക്കു ചുറ്റും മൂന്ന് പ്രദക്ഷിണമാണ് വെയ്ക്കേണ്ടത്. പ്രദക്ഷിണം ചെയ്യുമ്പോൾ ഈ മന്ത്രം ചൊല്ലുക.
പ്രസീദ തുളസീദേവി പ്രസീത ഹരിവല്ലഭേ
ക്ഷീരോദ മഥനോദ്ഭുത
തുളസീ ത്വം നമാമ്യഹം
ഏകാദശിയുടെ പിറ്റേന്ന് (ദ്വാദശി ദിവസം) രാവിലെ ഉറക്കമുണർന്ന് മലരും തുളസിയിലയും ഇട്ട തീർത്ഥം സേവിച്ച് പാരണ വിടുക (വ്രതം അവസാനിപ്പിക്കുക).
വിഷ്ണു സ്തോത്രം
ശാന്താകാരം ഭുജഗശയനം പത്മനാഭം സുരേശം
വിശ്വാധാരം ഗഗന സദൃശ്യം മേഘവർണ്ണം ശുഭാംഗം
ലക്ഷ്മീകാന്തം കമലനയനം യോഗി ഹൃദ്ധാന ഗമ്യം
വന്ദേ വിഷ്ണും ഭവഭയഹരം സർവ്വ ലോകൈക നാഥം
സിദ്ധമന്ത്രങ്ങൾ
സിദ്ധമന്ത്രങ്ങൾ ഗുരുവിന്റെ ഉപദേശമില്ലാതെ ജപിക്കാവുന്നതാണ്. ശരീര ശുദ്ധി,മന:ശുദ്ധി,ഏകാഗ്രത എന്നിവയോടെ നിഷ്ഠയോടെ ജപിക്കണം.
മഹാമന്ത്രം
ഹരേ രാമ ഹരേ രാമ രാമ
രാമ ഹരേ ഹരേ, ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
വിഷ്ണു ഗായത്രി
ഓം നാരായണായ വിദ്മഹേ വാസുദേവായ ധീമഹി തന്നോ വിഷ്ണുപ്രചോദയാത്.
വിഷ്ണുമൂലമന്ത്രം
ഭഗവാന്റെ മൂലമന്ത്രങ്ങളാണ് അഷ്‌ടാക്ഷരമന്ത്രം ദ്വാദശാക്ഷരമന്ത്രം എന്നിവ. ഫലസിദ്ധിക്കായി ഇവ നിത്യവും 108 പ്രാവശ്യം ജപിക്കണം.
അഷ്‌ടാക്ഷരമന്ത്രം
ഓം നമോ നാരായണായ
ഓരോ മാസത്തിലും വെളുത്ത പക്ഷത്തിലും കറുത്ത പക്ഷത്തിലും ഓരോ ഏകാദശി ഉണ്ട്. ഒരു വർഷത്തിൽ 24 ഏകാദശി ഉണ്ട്. ചിലപ്പോള്‍ 26 ഏകാദശി വരാറുണ്ട്. ഓരോ ഏകാദശിക്കും പ്രത്യേക പേരും സവിശേഷതകളും പുണ്യഫലങ്ങളും ഉണ്ട്. മെയ് 11 വെള്ളിയാഴ്ച കൃഷ്ണപക്ഷ ഏകാദശിയായ ‘അപര’ ഏകാദശിയാണ്. ഈ ഏകാദശിയെ ‘അചല’ ഏകാദശി എന്നും പറയാറുണ്ട്. മറ്റ് ഏകാദശികളെ പോലെ അപര ഏകാദശിയും വിഷ്ണുപ്രീതിക്കായും പാപശാന്തിക്കായും അനുഷ്ഠിക്കുന്ന വ്രതമാണ്. അപരഎന്നാൽ വളരെ അധികം, പരിധിയില്ലാത്ത എന്നെല്ലാം അർത്ഥമുണ്ട്. അതുകൊണ്ടുതന്നെ ഈ ഏകാദശി അനുഷ്ഠിക്കുന്ന ഭക്തർക്ക് വിഷ്ണുഭഗവാൻ അപാരമായ ധനവും, കീർത്തിയും, പുണ്യവും നൽകി അനുഗ്രഹിക്കുന്നു. ഈ ഏകാദശി നോൽക്കുന്നവർക്ക് കൊടുംപാപങ്ങളിൽ നിന്നു പോലും മോചനം ലഭിക്കുന്നു.
സ്വർണ്ണം, ഗോക്കൾ, കുതിര, ആന എന്നിവ ദാനം കൊടുത്താൽ ലഭിക്കുന്ന പുണ്യത്തിന് സമം അപര ഏകാദശി അനുഷ്ഠിക്കുന്ന ഭക്തനും ലഭിക്കുന്നു. ഈ ദിവസം വിഷ്ണുവിന്റെ 5–ാമത്തെ അവതാരമായ വാമനഭഗവാനെ പൂജിക്കുന്നു. മറ്റെല്ലാ ഏകാദശിയും അനുഷ്ഠിക്കുന്നതുപോലെ നെല്ലരി ചോറും അരികൊണ്ടുള്ള പദാർത്ഥങ്ങളും ഉപേക്ഷിക്കേണ്ടതാണ്. ദശമി ദിവസം കുളിച്ച് ഒരു നേരം ആഹാരം കഴിച്ച് ഏകാദശി ദിവസം പൂർണ്ണ ഉപവാസം അനുഷ്ഠിക്കേണ്ടതാണ്. പൂർണ്ണ ഉപവാസം സാധ്യമല്ലാത്തവർക്ക് പാലും പഴങ്ങളും കഴിക്കാവുന്നതാണ്. പിറ്റേദിവസം വിഷ്ണുക്ഷേത്രത്തിൽ പോയി പ്രാർത്ഥിച്ചതിനുശേഷം ഭക്ഷണം കഴിക്കാവുന്നതാണ്. ഏകാദശി ദിവസം മൗനാചരണം വളരെ നല്ലതാണ്. ഏകാദശി ദിവസം വിഷ്ണു സഹസ്രനാമം ജപിക്കുന്നത് നല്ലതാണ്.
അപര ഏകാദശിവ്രതം അനുഷ്ഠിക്കുന്ന ഭക്തരിൽ, പുത്രനില്ലാത്തവർക്ക് പുത്രനേയും ധനമില്ലാത്തവർക്ക് ധനവും ലഭിക്കുന്നതാണ്. എങ്ങനെയാണോ സൂര്യൻ അന്ധകാരത്തെ ഇല്ലാതാക്കി വെളിച്ചത്തെ പ്രദാനം ചെയ്യുന്നത് അതുപോലെ അപര ഏകാദശി നോൽക്കുന്ന ഭക്തരുടെ സകലപാപങ്ങളേയും കഴുകി കളഞ്ഞ് പുണ്യത്തെ നൽകി വിഷ്ണു ഭഗവാൻ അനുഗ്രഹിക്കുന്നു. അപര ഏകാദശി ദിവസം വ്രതം എടുത്ത് വിഷ്ണുവിനെ ഭജിച്ച് വിഷ്ണുപൂജ ചെയ്യുന്ന ഭക്തരുടെ ബുദ്ധിമുട്ടുകളും ദുഃഖങ്ങളും ദൂരീകരിച്ച് അവർക്ക് വളരെയധികം ധനവും, പുണ്യവും, കീർത്തിയും നൽകി തന്റെ ഭക്തരെ വിഷ്ണു ഭഗവാൻ അനുഗ്രഹിക്കുന്നതാണ്.
ഐതീഹ്യം
അസുരന്മാരെ നശിപ്പിക്കാനായി മഹാവിഷ്ണുവിൽ നിന്ന് ഉൽഭവിച്ച ദേവിയാണ് ഏകാദശി. ഏകാദശി ദിവസത്തിൽ ഉൽഭവിച്ചതു കൊണ്ട് ദേവിയ്ക്ക് ഏകാദശിയെന്ന് പേരു നൽകി. ബ്രഹ്മദേവൻ സൃഷ്ടിച്ച് അസുരനാണ് താലംജംഘൻ. അദ്ദേഹത്തിന്റെ മകൻ മുകനുമൊത്ത് ചന്ദ്രാവതിപുരിയിലായിരുന്നു താമസം. ഒരു ദിവസം ഇരുവരും ചേർന്ന് ഇന്ദ്രലോകത്തെ ആക്രമിച്ച് ഇന്ദ്രസ്ഥാനം കൈക്കലാക്കി. ഇതിനെ തുടർന്ന് ദേവന്മാര്‍ മഹാദേവനെ ശരണം പ്രാപിച്ചു. മഹാദേവൻ അവരെ മഹാവിഷ്ണുവിന്റെ അടുത്തേയ്ക്ക് അയക്കുകയായിരുന്നു. ദേവന്മാര്‍ വിഷ്ണുവിനോട് സങ്കടം ഉണര്‍ത്തിച്ചപ്പോള്‍ വിഷ്ണുവില്‍ നിന്ന് സുന്ദരിയും അതീവ ശക്തിശാലിനിയുമായ ഒരു ദേവിയെ സൃഷ്ടിച്ചു. തുടർന്ന് ദേവി മുരനെ നേരിടുകയും വധിക്കുകയും ചെയ്തു. ഇതിന്റെ പ്രത്യുപകാരമായി എന്തു വേണമെന്ന് ഭഗവാൻ ചോദിച്ചപ്പോൾ സ്വന്തം പേരില്‍ ഒരു വ്രതം ഉണ്ടാവണം എന്നും അത് എല്ലാ വ്രതങ്ങളിലും ശ്രേഷ്ഠമായിരിക്കണം എന്നും അത് അനുഷ്ഠിക്കാത്തവര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും ദേവി ആവശ്യപ്പെട്ടു. ദേവിയ്ക്ക് ഭഗവാൻ അങ്ങനെ ഒരു വ്രതം നൽകി. അങ്ങനെയാണ് ഏകാദശി വ്രതം ഉണ്ടായത്
ഏകാദശി വ്രതം അനുഷ്ഠിക്കേണ്ടതെങ്ങനെ
ഏകാദശി വ്രതം അനുഷ്ഠിക്കുന്നതോടെ തങ്ങൾ ചെയ്ത പാപങ്ങളെല്ലാം ഇല്ലാതാകുമെന്നാണ് വിശ്വാസം. ഏകാദാശി ദിവസം രാവിലെ കുളിച്ച് വൃത്തിയായി അടുത്തുള്ള വിഷ്ണു ക്ഷേത്രത്തിൽ പോകുക. ഏകാദശി നാളിൽ വിഷ്ണു സഹസ്രനാമം,വിഷ്ണു അഷ്ടോത്തരം എന്നിവ ചൊല്ലണം. പകൽ സമയങ്ങളിലെ ഉറക്കം ഒഴിവാക്കണം. രാത്രിയിൽ വിഷ്ണു ക്ഷേത്രങ്ങളിലെ ഭജനയിൽ മുഴുകന്നതാണ് ഉത്തമം. അന്നത്തെ ദിവസം മുഴുവൻ ഉപവസിക്കുന്നതാണ് ഉത്തമം. അല്ലെങ്കിൽ അരി ആഹാരം ഉപേക്ഷിച്ചുകൊണ്ട് മാത്രം വ്രതം അനുഷ്ഠിക്കാം. ,ധാന്യം, തേൻ, മാസം, എണ്ണ, സ്റ്റീൽ പാത്രത്തിലെ ഭക്ഷണം, എന്നിവ ഒഴിവാക്കുക. പകുതി വ്രതം അനുഷ്ഠിക്കുന്നവർക്ക് പഴം, പാൽ എന്നിവ ഉപയോഗിക്കാം
വ്രതം അവസാനിപ്പിക്കേണ്ടത്
ഏകാദശി വ്രതം തൊട്ടടുത്ത ദിവസമായ ദ്വാദശി നാളിലാണ് അവസാനിപ്പിക്കുക. വ്രതം ആരംഭിച്ചതുപോലെ തന്നെ കുളിച്ച് ശുദ്ധിയായി വിഷ്ണു നാം ജപിച്ചു വേണം വ്രതം അവസാനിപ്പിക്കാൻ.
ഭഗവാൻ മഹാവിഷ്ണു വിന്റെ അനുഗ്രഹത്തിന് വേണ്ടിയാണ് ഏകാദശി വ്രതം അനുഷ്ഠിക്കുന്നത്. സ്ത്രീ പുരുഷ ഭേദമന്യേ ഭഗവൽ ഭക്തരായ ആർക്കും ഈ വ്രതം അനുഷ്ഠിക്കാം.