Monday, September 21, 2026

Home

മഹാ ശിവരാത്രി വ്രതം ആചരിക്കേണ്ടതെങ്ങനെ?

മഹാ ശിവരാത്രി വ്രതം ആചരിക്കേണ്ടതെങ്ങനെ?

ഈ വർഷം ശിവരാത്രി 2026 ഫെബ്രുവരി 15 -ആം തീയതി ഞായറാഴ്ച്ചയാകുന്നു. ശിവരാത്രി വ്രതം എടുക്കുന്നവർ തലേന്നു തന്നെ ഗൃഹാങ്കണം മുറ്റമടിച്ചു തളിച്ചും വീട് കഴുകി വൃത്തിയാക്കിയും  ഗൃഹശുദ്ധിവരുത്തണം. തലേന്നു രാത്രി അരിയാഹാരം പാടില്ല. പകരം പാലോ പഴങ്ങളോ മറ്റു ലഘുവായ ആഹാരങ്ങളോ ആകാം . ശിവരാത്രി ദിവസത്തില്‍  പകല്‍ ഉപവാസം തന്നെയാണ് വിധിച്ചിട്ടുള്ളത്. ആരോഗ്യ സ്ഥിതി അനുകൂലമായിട്ടുള്ളവര്‍ ‘ഉപവാസം’ നോല്‍ക്കുകയും  അല്ലാത്തവര്‍ ‘ഒരിക്കല്‍’ വ്രതം നോല്‍ക്കുകയും  ചെയ്യാവുന്നതാണ്. ‘ഒരിക്കല്‍’ നോല്‍ക്കുന്നവര്‍ക്ക്   ഒരു നേരം അരി ആഹാരം ആകാം.അത്  ശിവക്ഷേത്രത്തില്‍ നിന്നും ലഭിക്കുന്ന വെള്ളനിവേദ്യം  ആകുന്നത് ഉത്തമം. വയര്‍ നിറയെ കഴിക്കാന്‍ പാടില്ല. ശിവരാത്രി വ്രതത്തില്‍ രാത്രി ജാഗരണത്തിനു വളരെ…

ഹനുമത് ജയന്തിയിൽ ഇങ്ങനെ വ്രതമെടുത്താൽ സർവ്വ തടസ്സങ്ങളും അകലും..

ഹനുമത് ജയന്തിയിൽ ഇങ്ങനെ വ്രതമെടുത്താൽ സർവ്വ തടസ്സങ്ങളും അകലും..

എല്ലാ വര്‍ഷവും ചൈത്രമാസത്തിലെ പൗര്‍ണ്ണമി തിയതിയിലാണ് ഹനുമാന്‍ ജയന്തി ഉത്സവം ആഘോഷിക്കുന്നത്. രാമഭക്തനായ ഹനുമാന്‍ ജനിച്ചത് പൗര്‍ണമി നാളിലാണെന്നാണ് വിശ്വാസം. ഈ വര്‍ഷം ഹനുമാന്‍ ജയന്തി ഏപ്രില്‍ 12 ശനിയാഴ്ചയാണ്. അഞ്ജന എന്ന വാനരസ്ത്രീയുടെ പുത്രനായി ത്രേതായുഗത്തിലാണ് ഹനുമാൻസ്വാമി ജനിച്ചത്. അഞ്ജനയാകട്ടെ ഒരു ശാപത്താൽ വാനരയാവേണ്ടി വന്ന ഒരു അപ്സരസ് ആയിരുന്നു. ശിവന്റെ ഒരു അവതാരത്തെ പ്രസവിക്കുമ്പോൾ പഴയ രൂപം തിരിച്ച് കിട്ടും എന്നതായിരുന്നു ശാപമോക്ഷം. അഞ്ജനയുടെ ഭർത്താവ് കേസരി എന്ന ശക്തനായ ഒരു വാനരനായിരുന്നു. മുനിമാരെ ഉപദ്രവിച്ചിരുന്ന ഒരു ഭീകരനായ ആനയെ കൊന്നതിനാലാണ് ഇദ്ദേഹത്തിന് ഈ പേര് ലഭിച്ചത് https://www.youtube.com/watch?v=kbxvTVQtdaM വിഷ്ണുവിന്റെ അവതാരമായ ശ്രീരാമന്റെ ഏറ്റവും വലിയ…

നാളെ (11.05.2025) നരസിംഹ ജയന്തി. ഈ 12 നാമങ്ങൾ ജപിക്കുന്നവർക്ക് സകലദുരിത ശാന്തി..!

നാളെ (11.05.2025) നരസിംഹ ജയന്തി. ഈ 12 നാമങ്ങൾ ജപിക്കുന്നവർക്ക് സകലദുരിത ശാന്തി..!

ഈ വര്‍ഷം നരസിഹ ജയന്തി കൊല്ലവര്‍ഷം 1200, മേടം 28 ഞായറാഴ്ച ആണ്. (ക്രിസ്തു വര്ഷം 2025 മെയ് 11 ). നരസിംഹ ജയന്തി വ്രതം അനുഷ്ടിക്കുന്നവരുടെ സകല പാപങ്ങളും നശിക്കും. അവരുടെ ശത്രുക്കള്‍ നിഷ്പ്രഭരാകും. തടസ്സങ്ങള്‍ അകലും. ജീവിത വിജയം ഉണ്ടാകും. രോഗങ്ങള്‍ അകലും. ആഗ്രഹങ്ങള്‍ സാധിക്കും. അന്നേ ദിവസം  നരസിംഹ ദ്വാദശ മന്ത്രം കൊണ്ട് ഭഗവാനെ പ്രാര്‍ത്ഥന ചെയ്യുന്നവരുടെ സകല ദുരിതങ്ങളും അകന്ന് ആഗ്രഹസിദ്ധിയും ആത്മവിശ്വാസവും കൈവരും. വീഡിയോ കാണാം.. https://www.youtube.com/watch?v=8n3ZuOCGOEI അതുപോലെ തന്നെ നരസിംഹ ജയന്തിയിൽ ജപിക്കാവുന്ന അതി ദിവ്യമായ ഒരു സ്തോത്രമാണ് നൃസിംഹ അഷ്ടോത്തര ശതനാമ സ്തോത്രം. ശ്രീനൃസിംഹാഷ്ടോത്തരശതനാമസ്തോത്രം ശ്രീനൃസിംഹോ മഹാസിംഹോ ദിവ്യസിംഹോ മഹാബലഃ .ഉഗ്രസിംഹോ മഹാദേവ…

പൂജാമുറി നിർമ്മിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം..!

പൂജാമുറി നിർമ്മിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം..!

ഒരു വീടിന്‍റെ സകലവിധ ഐശ്വര്യങ്ങൾക്കും കുടുംബാംഗങ്ങളുടെ ആയുരാരോഗ്യത്തിനും ആധാരം ആ വീട്ടിലെ ഈശ്വരാധീനമാണ്. പറ്റുമ്പോഴെല്ലാം ക്ഷേത്ര ദര്‍ശനം നടത്തുന്നതും വീട്ടിൽ പൂജാമുറിയൊരുക്കി പ്രാര്‍ത്ഥിക്കുന്നതും ഐശ്വര്യപ്രദമായി കണക്കാക്കുന്നു. ഒരു വീടിനെ സംബന്ധിച്ച് പ്രാധാന്യം നൽകേണ്ട പ്രധാന ഇടം പൂജാമുറി യാണെന്നതിൽ സംശയമില്ല. അതുകൊണ്ട് തന്നെ പൂജാമുറിയുടെ നിർമാണത്തിൽ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. ഇന്ന് മിക്ക വീടുകൾ നിർമിക്കുമ്പോഴും പൂജാമുറിക്ക് പ്രാധാന്യം നൽകുന്നതായി കാണാൻ കഴിയും. എന്നാൽ പലപ്പോഴും മറ്റുള്ളവരുടെ മുന്നിൽ ആഢംബരവും പൊങ്ങച്ചവും കാണിക്കാനായി പൂജാമുറി പലപ്പോഴും മാറുന്നുവെന്നതാണ് യാഥാർത്ഥ്യം. വീടുകളിൽ വിളക്ക് വയ്ക്കുവാനും പ്രാർത്ഥിക്കുവാനും സമയം കണ്ടെത്താൻ കഴിയാത്തവർ പൂജാമുറി നിർമിക്കാത്തതു തന്നെയാണ് നല്ലത്. പൂജാമുറിയുടെ യോജ്യ സ്ഥാനം…